Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

150 ദശലക്ഷം വർഷം ഭൂമിയെ ഭരിച്ച ദിനോസറുകളുടെ അന്തകനായ ഒമ്പതു മൈൽ വലിപ്പമുള്ള ഉൽക്ക അരമിനിറ്റുകൂടി വൈകിയിരുന്നെങ്കിൽ മനുഷ്യൻ ഇന്നും അടിമകളാവുമായിരുന്നു; ബിബിസിയുടെ പുതിയ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത് വിസ്മയിപ്പിക്കുന്ന കാര്യങ്ങൾ

150 ദശലക്ഷം വർഷം ഭൂമിയെ ഭരിച്ച ദിനോസറുകളുടെ അന്തകനായ ഒമ്പതു മൈൽ വലിപ്പമുള്ള ഉൽക്ക അരമിനിറ്റുകൂടി വൈകിയിരുന്നെങ്കിൽ മനുഷ്യൻ ഇന്നും അടിമകളാവുമായിരുന്നു; ബിബിസിയുടെ പുതിയ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത് വിസ്മയിപ്പിക്കുന്ന കാര്യങ്ങൾ

ഭീമാകാരന്മാരായ ദിനോസറുകളായിരുന്നു ഒരുകാലത്ത് ഭൂമിയിലെ രാജാക്കന്മാർ. ഉൽക്കാപതനത്തിലൂടെ ഡിനോസറുകൾ വംശനാശം നേരിട്ടതോടെയാണ് മറ്റു ജീവികളെ ബുദ്ധികൊണ്ട് കീഴ്‌പ്പെടുത്തിയ മനുഷ്യർ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്തത്. ഒമ്പത് മൈൽ വലിപ്പമുള്ള ആ ഉൽക്ക പതിക്കാൻ അരമിനുട്ട് വൈകിയിരുന്നെങ്കിലോ, അരമിനുട്ട്് നേരത്തെയെത്തിയിരുന്നെങ്കിലോ ഭൂമിയിൽ ഇന്നനുഭവിക്കുന്ന മേധാവിത്വം മനുഷ്യർക്ക് കിട്ടുമായിരുന്നില്ല.

അരമിനുട്ട് വൈകിയോ നേരത്തെയോ ആണ് ഉൽക്ക പതിച്ചതെങ്കിൽ ഇത്രയും നാശനഷ്ടമുണ്ടാവുമായിരുന്നില്ലെന്ന് ബിബിസിയുടെ പുതിയ ഡോക്യുമെന്റി വെളിപ്പെടുത്തുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഡിനോസറുകൾക്ക് വംശനാശം നേരിടുകയില്ലായിരുന്നു. ഇന്നും അവയെപേടിച്ച് മനുഷ്യർക്ക് കഴിയേണ്ടിവരികയും ചെയ്യുമായിരുന്നു.

660 ലക്ഷം വർഷങ്ങൾക്കുമുമ്പാണ് ഡിനോസറുകളുടെ സർവനാശത്തിന് കാരണമായ ഉൽക്ക ഭൂമിയിൽ പതിച്ചത്. മെക്‌സിക്കോയിലെ യൂക്കാത്തൻ പെനിൻസുലയിൽ പതിച്ച ഉൽക്ക 111 മൈൽ വീതിയും 20 മൈൽ ആഴവുമുള്ള ഭീകരമായ ഗർത്തമുണ്ടാക്കി. പതനത്തിന്റെ ആഘാതത്തിൽ പാറകൾ ആവിയാവുകയും അന്തരീക്ഷത്തിൽ അഗ്നിപർവത സ്‌ഫോടനത്തിന് സമാനമായ പൊടിപടലങ്ങൾ നിറയ്ക്കുകയും ചെയ്തു. ഇത് സൂര്യനെ മറച്ചതോടെ ഭൂമി പതിറ്റാണ്ടുകളോളം തണുത്തുറഞ്ഞുകിടന്നു.

ഡിനോസറുകളടക്കമുള്ള ജീവജാലങ്ങൾ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നത് ഈ കാലയളവിലാണെന്ന് ബിബിസി ഡോക്യുമെന്ററി പറയുന്നു. മണിക്കൂറിൽ 40000 മൈൽ വേഗത്തിൽവന്ന ഒമ്പത് മൈൽ വലിപ്പമുള്ള ഉൽക്കയാണ് ഭൂമിയിൽ പതിച്ചത്. ഇത് അരമിനുട്ട് വൈകിയോ നേരത്തെയോ ആണ് എത്തിയിരുന്നതെങ്കിൽ അതിന്റെ ആഘാതം ഇത്രമേലുണ്ടാവുമായിരുന്നില്ല. ഉൽക്ക പസഫിക് സമുദ്രത്തിലോ അറ്റ്‌ലാന്റിക് സമുദ്രത്തിലോ പതിക്കുമായിരുന്നു. അതിന്റെ ഫലമായി സമുദ്രത്തിലെ ജലംമുഴുവൻ ആവിയായിപ്പോകുമായിരുന്നുവെങ്കിലും ജീവന് ഇത്രത്തോളം നാശമുണ്ടാകുമായിരുന്നില്ല.

ഉൽക്ക പതിച്ചത് വളരെ നിർഭാഗ്യകരമായ സ്ഥലത്താണെന്ന് അതേക്കുറിച്ച് പഠനം നടത്തിയ ടെക്‌സസ് സർവകലാശാലയിലെ ജിയോഫിസിക്‌സ് പ്രൊഫസർ ഷോൺ ഗ്യൂലിക്കും ലണ്ടൻ ഇംപീരിയൽ കോളേജിലെ പ്രൊഫസർ ജോവാന്ന മോർഗനും പറയുന്നു. പതനത്തിന്റെ ആഘാതത്തിൽ 100 ബില്യൺ ടൺ സൾഫേറ്റെങ്കിലും അന്തരീക്ഷത്തിലേക്ക് വമിച്ചതായി മോർഗൻ പറഞ്ഞു. ഭൂമിയെയാകെ മഞ്ഞുകട്ടയാക്കാൻ ഇത് പര്യാപ്തമായിരുന്നുവെന്നു അദ്ദേഹം പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP