Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറവത്തൂർകനവ് റിലീസ് ആയ അന്നുമുതൽ ഞാൻ കേട്ടുതുടങ്ങിയ ആ ചോദ്യത്തിനുള്ള മറുപടി; മോഹൻലാലിനെ നായകനാക്കിയുള്ള സിനിമയുടെ ചിത്രീകരണം നാളെ തുടങ്ങുമെന്ന് ലാൽ ജോസ്; ലാലേട്ടനെത്തുന്നത് വൈസ് പ്രിൻസിപ്പലിന്റെ റോളിൽ

മറവത്തൂർകനവ് റിലീസ് ആയ അന്നുമുതൽ ഞാൻ കേട്ടുതുടങ്ങിയ ആ ചോദ്യത്തിനുള്ള മറുപടി; മോഹൻലാലിനെ നായകനാക്കിയുള്ള സിനിമയുടെ ചിത്രീകരണം നാളെ തുടങ്ങുമെന്ന് ലാൽ ജോസ്; ലാലേട്ടനെത്തുന്നത് വൈസ് പ്രിൻസിപ്പലിന്റെ റോളിൽ

ലാൽ ജോസ് അന്തുകൊണ്ട് മോഹൻലാലിനെ നായകനാക്കി ചിത്രമെടുക്കുന്നില്ല? ചലച്ചിത്രപ്രേമികൾ വർഷങ്ങളായി ചോദിക്കുന്ന ചോദ്യമാണിത്. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കാത്തതെന്ന ചോദ്യം ലാൽജോസും ഏറെക്കാലമായി നേരിടുന്നുണ്ട്. അവസാനം അവസാനം ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കാനിരിക്കെയാണ് ചേദ്യങ്ങൾക്ക് ലാൽജോസ് മറുപടി നൽകുന്നത്.

ഒരിക്കൽ എസ്.സുരേഷ്ബാബുവിന്റെ ആശയത്തിൽ ലാൽജോസ് മോഹൻലാലിനെ നായകനാക്കി ചെയ്യാൻ ആലോചിച്ച 'ബലരാമനാ'ണ് എം.പത്മകുമാർ പിന്നീട് 'ശിക്കാർ' എന്ന പേരിൽ സിനിമയാക്കിയത്. ഡോ: ഇക്‌ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ പൃഥ്വിരാജും മോഹൻലാലുമൊന്നിക്കുന്ന 'കസിൻസ്' എന്നൊരു ചിത്രത്തെക്കുറിച്ച് ആലോചിച്ചെങ്കിലും അതും നടക്കാതെ പോയെന്ന് ലാൽ ജോസ് പറയുന്നു.

നാളെ മോഹൻലാലിനെ നായകാനാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയാണ് മറവത്തൂർ കനവ് റിലീസ് ആയ അന്നു മുതൽ കേട്ട ചോദ്യത്തിന് ലാൽ ജോസ് മറുപടി നൽകുന്നത്.

സുഹൃത്തുക്കളെ, നാളെ എന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുകയാണ്. 1998ൽ മറവത്തൂർ കനവ് റിലീസ് ആയ അന്നുമുതൽ ഞാൻ കേട്ടുതുടങ്ങിയ ആ ചോദ്യത്തിനുള്ള മറുപടി. അതെ, മോഹൻലാലാണ് നായകൻ. നിങ്ങൾക്കും സിനിമ ഇഷ്ടമാവണേ എന്ന പ്രാർത്ഥനയോടെ തുടങ്ങുകയാണ്. അനുഗ്രഹിച്ചാലും.

അങ്കമാലി ഡയറീസ്' ഫെയിം അന്ന രേഷ്മ രാജൻ നായികയാവുന്ന ചിത്രത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ 'അപ്പാനി രവി'യെ അവതരിപ്പിച്ച ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മേനോൻ, പ്രിയങ്ക നായർ, സിദ്ദിഖ്, സലിംകുമാർ, കലാഭവൻ ഷാജോൺ, ശിവജി ഗുരുവായൂർ എന്നിവരെക്കൂടാതെ നിരവധി പുതുമുഖങ്ങളും നർമ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ ഒരുമിക്കും. മോഹൻലാലിന്റെ കഥാപാത്രം രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുമെന്നാണ് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം പറഞ്ഞിരിക്കുന്നത്.

ചിത്രീകരണം പകുതിയിലേറെ പൂർത്തിയായ ബി.ഉണ്ണിക്കൃഷ്ണൻ ചിത്രം 'വില്ലന്റെ' ചിത്രീകരണ ഇടവേളയിലാണ് മോഹൻലാൽ ലാൽജോസ് ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. ഏപ്രിൽ മധ്യത്തിൽ പ്രധാന ഷെഡ്യൂൾ പൂർത്തിയായ 'വില്ലന്' ഇനി ജൂണിൽ 20 ദിവസത്തെ ഷെഡ്യൂളാണ് ഉള്ളത്. തിരുവനന്തപുരം തുമ്പയിലുള്ള സെന്റ് സേവ്യേഴ്‌സ് കോളെജാണ് ലാൽജോസ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP