Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പി.വി. സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ച് ആന്ധ്ര സർക്കാർ; ബാഡ്മിന്റൺ താരത്തിന് പദവി നല്കാൻ സർവീസ് നിയമം സർക്കാർ ദേഗഗതി ചെയ്തു

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പി.വി. സിന്ധുവിനെ ഡെപ്യൂട്ടി കളക്ടറായി നിയമിച്ച് ആന്ധ്ര സർക്കാർ; ബാഡ്മിന്റൺ താരത്തിന് പദവി നല്കാൻ സർവീസ് നിയമം സർക്കാർ ദേഗഗതി ചെയ്തു

ഹൈദരാബാദ്: റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടർ. ആ്ന്ധ്രപ്രദേശ് സർക്കാരാണ് കായികതാരത്തിന് ഡെപ്യൂട്ടി കളക്ടർ സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇന്ത്യക്ക് വേണ്ടി അഭിമാനാർഹമായ നേട്ടം കൈവരിച്ചതിന് പിന്നാലെ സിന്ധുവിന് ഐഎഎസ് റാങ്കിലുള്ള ജോലി ആന്ധ്ര സർക്കാർ നൽകുമെന്ന് വാർത്തകളുണ്ടായിരുന്നു. കായികതാരത്തിന് ഡെപ്യൂട്ടി കളക്ടർ സ്ഥാനം നല്കാനായി സംസ്ഥാന പബ്ലിക് സർവീസ് നിയമം ഭേദഗതി ചെയ്തു.

ധനമന്ത്രി യാനമാല രാമകൃഷ്ണനുഡുവാണ് ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. ഏകകണ്‌ഠേന പാസാക്കപ്പെട്ട ബിൽ പിന്നീട് ലെജിസ്ലേറ്റീവ് കൗൺസിലും അംഗീകരിച്ചു. ഗവർണർ ഇഎസ്എൽ നരസിംഹൻ ബിൽ ഭേദഗതിയിൽ ഒപ്പിട്ടതായി റിപ്പോർട്ടുണ്ട്. ആഴ്ചകൾക്കുള്ളിൽ തന്നെ സിന്ധുവിന് നിയമന ഉത്തരവ് ലഭിക്കും. റവന്യൂ ഡിവിഷണൽ ഓഫീസറായിട്ടായിരിക്കും നിയമനം.

സംസ്ഥാന ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണനുഡു ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിൽ ഭാരത് പെട്രോളിയം കോർപ്പറേഷനിൽ അസിസ്റ്റന്റ് മാനേജരാണ് നിലവിൽ സിന്ധു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP