Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുര്യൻ സാർ പന്തെറിഞ്ഞു: സച്ചിൻ സിക്സറടിച്ചു; ബൗണ്ടറിയിൽ പന്ത് പിടിച്ചത് പത്തനംതിട്ടക്കാരൻ ബിനോയ് വക്കീലും മക്കളും! ചെന്നീർക്കരയിലെ കേന്ദ്രീയ വിദ്യാലയത്തിൽ ക്രിക്കറ്റ് ദൈവത്തിന്റെ കൈയൊപ്പുമായി മലയാളി സഹോദരങ്ങൾ പഠിക്കാൻ എത്തുന്ന കഥ ഇങ്ങനെ

കുര്യൻ സാർ പന്തെറിഞ്ഞു: സച്ചിൻ സിക്സറടിച്ചു; ബൗണ്ടറിയിൽ പന്ത് പിടിച്ചത് പത്തനംതിട്ടക്കാരൻ ബിനോയ് വക്കീലും മക്കളും! ചെന്നീർക്കരയിലെ കേന്ദ്രീയ വിദ്യാലയത്തിൽ ക്രിക്കറ്റ് ദൈവത്തിന്റെ കൈയൊപ്പുമായി മലയാളി സഹോദരങ്ങൾ പഠിക്കാൻ എത്തുന്ന കഥ ഇങ്ങനെ

അരുൺ ജയകുമാർ

പത്തനംതിട്ട: കേന്ദ്രീയ വിദ്യാലയ ചെന്നീർക്കരയിലെ കുട്ടികൾ ആവേശത്തിലാണ്. ക്രിക്കറ്റാണ് ഇവിടുത്തെ കുട്ടികളുടേയും ഇഷ്ട കായിക വിനോദം. അടുത്ത വർഷം സ്‌കൂളിലെ വാർഷികത്തിന് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറെ തന്നെ എത്തിക്കാനാകുമോ എന്ന ആകാംഷയിലാണ് അദ്ധ്യാപകർ. ഇത്തവണത്തെ സ്‌കൂൾ പ്രവേശനത്തിനുള്ള എംപി മാരുടെ ക്വാട്ടയിലെ വിവിഐപി സ്‌കൂളാണ് പത്തനംതിട്ടയിലെ ഈ കേന്ദ്രീയ വിദ്യാലയ. അതിന് കാരണം ഈ സ്‌കൂളിലേക്ക് എംപി ക്വാട്ടയിൽ പ്രവേശനം നേടിയവർ സച്ചൻ തെണ്ടുൽക്കറുമായി ബന്ധമുള്ളവർ.

കേന്ദ്രീയ വിദ്യാലയ അഡ്‌മിഷനിൽ എംപിമാർക്ക് ക്വാട്ടയുണ്ട്. ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങൾക്ക് പത്ത് വീതം കുട്ടികൾക്ക് അഡ്‌മിഷന് ശുപാർശ ചെയ്യാം. ലോക്‌സഭാ അംഗത്തിന് അവരുടെ മണ്ഡല പരിധിയിലെ സ്‌കൂളുകളിൽ മാത്രമേ അഡ്‌മിഷൻ ശുപാർശ നടത്താൻ കഴിയൂ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് അവർ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനത്ത് എവിടേയും കുട്ടികളെ നിർദ്ദേശിക്കാം. എന്നാൽ രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങൾക്ക് രാജ്യത്തെ ഏത് സ്‌കൂളിലേക്കും കുട്ടികളെ അഡ്‌മിഷനായി ശുപാർശ ചെയ്യാം. ഇത്തരത്തിലെ ശുപാർശ ചെന്നീർക്കര സ്‌കൂളിലേക്ക് എത്തിയപ്പോഴാണ് അവിടുത്തെ അദ്ധ്യാപകർ ഞെട്ടിയത്.

ഇവിടേയ്ക്കുള്ള എംപി ക്വാട്ടയിൽ രണ്ട് കുട്ടികൾ. അതും ഒരു വീട്ടിൽ നിന്ന്. അയിരൂർ നോർത്തിലെ ശിവമയമെന്ന വീട്ടിൽ നിന്ന് ആദിത്യയും അർജുനും സച്ചിൻ തെണ്ടുൽക്കറുടെ ശുപാർശയിൽ അഞ്ചാം ക്ലാസിൽ പഠനത്തിനെത്തുന്നു. ബിനോയ് എന്ന ആളുടെ മക്കളാണ് രണ്ടു പേരും. ഇത് ചെന്നീർക്കര സ്‌കൂളിൽ അതിവേഗം വാർത്തയായി പടർന്നു. സച്ചിന്റെ കൂട്ടുകരാന്റെ മക്കൾ പഠിക്കാനെത്തുന്നുവെന്നാതായിരുന്നു പ്രചരണം. ക്രിക്കറ്റ് ദൈവത്തെ നേരിട്ടറിയാവുന്നവർക്കൊപ്പം പഠിക്കുന്ന ത്രില്ലിലേക്ക് അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളെത്തി. എംപിമാരുടെ ശുപാർശ പട്ടികയായെങ്കിലും ആദിത്യയും അർജുനും ഇതുവരെ അഡ്‌മിഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല. ഏതായാലും സച്ചിന്റെ ക്വാട്ടയിൽ എങ്ങനെ മലയാളികളെത്തിയെന്ന കൗതുകം സ്‌കൂളിനെ ആവേശത്തിലാക്കി.

വിവിഐപികളിൽ നിന്ന് തന്നെ കാര്യങ്ങൾ തിരക്കാമെന്ന് നിശ്ചയിച്ച് അദ്ധ്യാപകരും കുട്ടികളും കാത്തിരിക്കുന്നതിനിടെയാണ് ബിനോയിയെ കുറിച്ചുള്ള വിവരങ്ങൾ മറുനാടന് ലഭിച്ചത്. അഭിഭാഷകനാണ് ബിനോയ്. ഭാര്യ സീനാ ബിനോയിയും അഡ്വക്കേറ്റ്. ഇവർക്ക് സച്ചിനെ നേരിട്ട് അറിയാമോ എന്നും മറുനാടൻ അനേഷിച്ചു. എന്നാൽ ഇരുവർക്കും സച്ചിനെ അറിയില്ലെന്ന് വ്യക്തമായി. ഇവർക്കും സച്ചിനോട് ആരാധനമാത്രമേ ഉള്ളൂ. നേരിട്ട് കണ്ടിട്ട് പോലുമില്ല. പിന്നെ എങ്ങനെ സച്ചിന്റെ പട്ടികയിൽ അഞ്ചാ ക്ലാസിൽ പഠിക്കാൻ ഇവരുടെ കുട്ടികൾക്ക് അർഹത കിട്ടി. അവിടെയാണ് ക്ലൈമാക്‌സ്. പിജെ കുര്യൻ ഇഫക്ട്.

പത്തനംതിട്ടയുടെ സ്വന്തം കുര്യൻ സാറാണ് രാജ്യസഭയിലെ ഉപാധ്യക്ഷൻ. സച്ചിനുമായി അടുത്ത ബന്ധമുണ്ട്. പത്തനംതിട്ടക്കാരുടെ ആഗ്രഹങ്ങളും ആവേശവുമാണ് കുര്യൻ സാറിന്റെ രാഷ്ട്രീയ കുതിപ്പിലും നിർണ്ണായകം. ബിനോയും കുട്ടികളുടെ അഡ്‌മിഷന് സഹായം അഭ്യർത്ഥിച്ചത് പിജെ കുര്യനോടാണ്. രാജ്യസഭാ അംഗമായ കുര്യൻ പക്ഷേ ഇത്തവണ മറ്റ് പലർക്കും അഡ്‌മിഷൻ ഉറപ്പ് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ബിനോയിയുടെ ആവശ്യം സ്വന്തം അക്കൗണ്ടിൽ നിവർത്തിക്കാനും വയ്യ. ഇതോടെയാണ് സച്ചിൻ തന്ത്രം പയറ്റിയത്.

രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിൽ സച്ചിനുമായി കുര്യന് അടുത്ത ബന്ധമുണ്ട്. തനിക്ക് വേണ്ടപ്പെട്ട രണ്ട് പേർക്ക് നോമിനേറ്റഡ് അംഗമായ സച്ചിനോട് ചെന്നീർക്കരയിലെ സ്‌കൂളിൽ അഡ്‌മിഷൻ വേണമെന്ന് കുര്യൻ സാർ ആവശ്യപ്പെട്ടു. അത് അക്ഷരം പ്രതി സച്ചിൻ അംഗീകച്ചു. അങ്ങനെ വിവിഐപി പരിവേഷവുമായി ചെന്നീർക്കാര സ്‌കൂളിൽ ആദിത്യയും അർജുനും പഠിക്കാനെത്തുകയാണ്. പല നിർണ്ണായകാവശ്യങ്ങൾക്കും കുര്യൻ സച്ചിന്റെ സഹായം ഉപയോഗിക്കാറുണ്ട്.

രാജ്യസഭാ എംപിയെന്ന നിലയിൽ ഇന്ത്യയിലെവിടേയും നോമിനേറ്റഡ് അംഗമായ സച്ചിന് എംപി ഫണ്ട് ചെലവഴിക്കാം. സച്ചിന്റെ എംപി ഫണ്ട് കേരളത്തിലെ ചില പദ്ധതികൾക്കും എത്തിയതിന് പിന്നിലും കുര്യൻ സാറിനോടുള്ള ക്രിക്കറ്റ് ദൈവത്തിന്റെ സ്‌നേഹത്തിന്റെ പ്രതിഫലനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP