Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുൽഭൂഷൺ ജാദവിനുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തതിൽ ക്ഷമ ചോദിച്ച് മല്ലു സൈബർ സോൾജിയേഴ്‌സ്; ആദരവോടെ ആ കാലുകളിൽ ഒരുപിടി പൂക്കൾ അർപ്പിക്കുക മാത്രം ചെയ്യുന്നു; രാജ്യസുരക്ഷയ്ക്കായി അവസാനശ്വാസം വരെ പോരാടുമെന്നും ഹാക്കർമാർ; ജാദവിന്റെ വധശിക്ഷയിൽ രാജ്യാന്തര കോടതിയുടെ വിധി വ്യാഴാഴ്ച

കുൽഭൂഷൺ ജാദവിനുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തതിൽ ക്ഷമ ചോദിച്ച് മല്ലു സൈബർ സോൾജിയേഴ്‌സ്; ആദരവോടെ ആ കാലുകളിൽ ഒരുപിടി പൂക്കൾ അർപ്പിക്കുക മാത്രം ചെയ്യുന്നു; രാജ്യസുരക്ഷയ്ക്കായി അവസാനശ്വാസം വരെ പോരാടുമെന്നും ഹാക്കർമാർ; ജാദവിന്റെ വധശിക്ഷയിൽ രാജ്യാന്തര കോടതിയുടെ വിധി വ്യാഴാഴ്ച

കൊച്ചി: കുൽഭൂഷൺ യാദവ്... പ്രിയ സോദരാ ഞങ്ങളോട് ക്ഷമിക്കുക.. ആദരവുണ്ട് അങ്ങേയറ്റം.. ഒരുപിടി അശ്രുപൂക്കൾ ആ കാലിൽ അർപ്പിക്കുയല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയാത്തതിൽ സങ്കടം ഉണ്ട്...

ഇന്ത്യയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന് പാക്കിസ്ഥാൻ വധശിക്ഷ വിധിച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൻ യാദവിന് ആദരവ് അർപ്പിച്ചുകൊണ്ട് മലയാളി ഹാക്കേഴ്‌സിന്റെ കൂട്ടായ്മയായ മല്ലു സൈബർ സോൾജിയേഴ്‌സ് ഫേസ്‌ബുക്കിലിട്ട കുറിപ്പിന്റെ തുടക്കമാണിത്. വധശിക്ഷയ്‌ക്കെതിരേ ഇന്ത്യ നല്കിയ ഹർജിയിൽ ഹേഗിലെ രാജ്യാന്തര കോടതി നാളെ വിധി പ്രസ്താവിക്കാനിരിക്കേയാണ് തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ദുഃഖം മല്ലു സൈബർ സോൾജിയേഴ്‌സ് പങ്കുവച്ചിരിക്കുന്നത്.

കുൽഭൂഷണിനുവേണ്ടി രാജ്യാന്തര കോടതിയിൽ വാദിക്കാൻ ഒരു രൂപ മാത്രം ഫീസ് ഈടാക്കിയ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവേയ്ക്കും ഹാക്കർമാർ കൂപ്പുകൈ നേരുന്നു. ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടെന്നും പഠിച്ചെടുത്ത അറിവുകൾ ഉപയോഗിച്ച് അവസാനശ്വാസംവരെ ഭാരതത്തിനു വേണ്ടി പൊരുതുമെന്നും ഹാക്കർമാർ വാഗ്ദാനം ചെയ്യുന്നു. സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാക്കുചെയ്യുകമാത്രല്ല തങ്ങൾ ചെയ്യുന്നത്.

ഇന്ത്യയുടെ സുരക്ഷയ്‌ക്കെതിരായി പ്രവർത്തിക്കുന്നവരുടെ പാക്കിസ്ഥാൻ പാസ്‌പോർട്ട് അടക്കമുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങൾ ഇവയൊക്കെ കണ്ടില്ലെന്നു നടിക്കുകയാണെന്നും മല്ലു സൈബർ സോൾജിയേഴ്‌സ് കുറ്റപ്പെടുത്തുന്നു. പ്രശസ്തിക്കും ഫണ്ടിനും വേണ്ടിയല്ല തങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യസുരക്ഷയ്ക്കായി ജീവൻ ത്യജിക്കാനും തങ്ങൾ തയാറാണെന്നും ഹാക്കർമാർ കൂട്ടിച്ചേർക്കുന്നു.

മല്ലു സൈബർ സോൾജിയേഴ്‌സിന്റെ പോസ്റ്റ്:

കുൽഭൂഷൺ യാദവ്... പ്രിയ സോദരാ ഞങ്ങളോട് ക്ഷമിക്കുക.. ആദരവുണ്ട് അങ്ങേയറ്റം.. ഒരുപിടി അശ്രു പൂക്കൾ ആ കാലിൽ അർപ്പിക്കുയല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് നിങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയാത്തതിൽ സങ്കടം ഉണ്ട്..

അങ്ങേയ്ക്ക് വേണ്ടി ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി അങ്ങേയറ്റം പോരാടിയ ഹരീഷ് സാൽവയ്ക്ക് ഞങ്ങളുടെ കൂപ്പുകൈ.

ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.. ഞങ്ങളുടെ അവസാനശ്വാസംവരെ ഭാരതത്തിനു വേണ്ടി പൊരുതാൻ ഞങ്ങൾ ഉണ്ട്.. പഠിച്ചെടുത്ത അറിവുകൾ മുഴുവൻ ഞങ്ങൾ ഭാരതത്തിനു വേണ്ടി സമർപ്പിക്കുക തന്നെ ചെയ്യും..

ഞങ്ങൾക്ക് ലജ്ജ തോന്നുന്നുണ്ട്.. ഇന്ത്യയിലെ ചില മുഖ്യധാരാ മാധ്യമങ്ങളെ ഓർത്ത്.. ജവാന്മാരുടെ മരണവും അവിഹിതവും മാത്രം ആഘോഷം ആക്കുന്നവർ... !

ഞങ്ങൾ മാസങ്ങളോളം ഞങ്ങളുടെ ഏറിയ സമയവും ചെലവിട്ട് പ്രയത്‌നിച്ചു.. ഇന്ത്യയിൽ നിന്ന് ഇന്ത്യൻ സുരക്ഷയ്ക്ക് എതിരെ പ്രവർത്തിക്കുന്നവരെ പിന്തുടരാൻ.. അവരുടെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാൻ...

അത് വെറും സോഷ്യൽ മീഡിയ അക്വണ്ടുകൾ ഹാക്ക് ചെയ്യൽ മാത്രം ആയിരുന്നില്ല..
കാൾ/എസ്എംഎസ്/ബാങ്ക്/പേഴ്‌സണൽചാറ്റ്/ബ്രൗസർ ഹിസ്റ്ററി /പാക്കിസ്ഥാൻ പാസ്സ്‌പോർട്ട് തുടങ്ങി ഓരോ വ്യക്തിയേയും സംബന്ധിച്ച് ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ മുഴുവൻ ഞങ്ങൾ ലോകത്തിനു മുന്നിൽ പങ്കു വച്ചു..

മിക്ക മാധ്യമങ്ങളും ഒന്നും കണ്ടില്ലെന്നു നടിച്ചു.. ലക്ഷക്കണക്കിന് പേർ റീച് ആയപ്പോഴും പലരും പ്രതികരിക്കാതെ അകന്നു.. എന്നാൽ ഇല്ല.. ഞങ്ങൾ ഒരിക്കലും പിന്നോട്ടില്ല.. ഞങ്ങൾ ജനിച്ചത് ഭാരതത്തിലാണ്.. രാജ്യ സുരക്ഷയ്ക്ക് ഞങ്ങൾ ജീവൻ ത്യജിക്കാൻ തയ്യാറാണ്..

ഞങ്ങൾക്ക് പ്രശസ്തി ആവശ്യമില്ല.. ഒരു ഫണ്ടിങ്ങും ഞങ്ങൾക്ക് വേണ്ട.. ഞങ്ങൾ അവസാനശ്വാസം വരെ പൊരുത്തികൊണ്ടിരിക്കും..

ഇല്ല കുൽഭൂഷൺ യാദവ്.. താങ്കൾ തനിച്ചാവില്ല, ഞങ്ങൾ ഉണ്ട്... ഔദ്യോഗിക അധികാരവും പിന്തുണയും ഒന്നുമില്ലെങ്കിലും രാജ്യത്തിന് വേണ്ടി പൊരുതാൻ ഞങ്ങൾ ഉണ്ട്...

ഇത് ഞങ്ങൾ താങ്കൾക്ക് വേണ്ടി സമർപ്പിക്കുന്നു.

 

കുൽഭൂഷണ് പാക്കിസ്ഥാൻ വിധിച്ച വധക്ഷിയ്‌ക്കെതിരേ നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാകും ഹേഗിലെ രാജ്യാന്തര കോടതി വിധി പ്രസ്താവിക്കുക. ഇന്ത്യ നൽകിയ ഹർജിയിന്മേൽ ഇരുരാജ്യങ്ങളുടെയും വാദം പൂർത്തിയായിരുന്നു. ജാദവിന്റേതെന്നു പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെ വിഡിയോ പ്രദർശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞതു പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു. ഈ മാസം എട്ടിന് ഇന്ത്യ നൽകിയ അപ്പീൽ പരിഗണിച്ചു വധശിക്ഷ നടപ്പാക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാൻ പാക്കിസ്ഥാനോടു രാജ്യാന്തര കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ നാവികസേനാ മുൻ ഓഫിസറായ കുൽഭൂഷൻ ജാദവിനെ 2016 മാർച്ച് മൂന്നിനു ബലൂചിസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്തുവെന്നാണു പാക്കിസ്ഥാൻ അറിയിച്ചത്. ഇന്ത്യയുടെ ചാരസംഘടനയായ 'റോ'യുടെ ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു ആരോപണം. എന്നാൽ, 2003ൽ നാവികസേനയിൽനിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറിൽ വ്യാപാരം ചെയ്തുവരികയായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP