Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജു വാര്യരും ബീനാ പോളും പാർവതിയും റിമാ കല്ലിങ്കലും മുന്നിൽ നിൽക്കും; മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന

മഞ്ജു വാര്യരും ബീനാ പോളും പാർവതിയും റിമാ കല്ലിങ്കലും മുന്നിൽ നിൽക്കും; മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന

കൊച്ചി: മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന. ഇന്ത്യയിൽ ഒരു ചലച്ചിത്രമേഖലയിൽ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. വുമൺ കളക്ടീവ് ഇൻ സിനിമാ എന്ന പേരിലാണ് സംഘടന. മഞ്ജു വാര്യർ, ബീനാ പോൾ, പാർവതി, വിധു വിൻസെന്റ്, റിമാ കല്ലിങ്കൽ, സജിതാ മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന. സംഘടനാ നേതൃത്വം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ അടുത്തറിയുന്നതിനും ചർച്ച ചെയ്യുന്നതിനുമായാണ് സംഘടന. നിലവിൽ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകൾക്ക് ഈ സംഘടനയുടെ ഭാഗമാകാം. ആർക്കും ബദലല്ല സംഘടനയെന്നാണ് കൂട്ടായ്മ പറയുന്നത്. ഫെഫ്കയിലോ, അമ്മയിലോ, മാക്ടയിലോ ഉള്ള വനിതാ അംഗങ്ങൾക്ക് ഈ സംഘടനയുടെ ഭാഗമാകാം.

നേരത്തെ ചലച്ചിത്ര നടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് വ്യാപക ചർച്ചയുണ്ടായിരുന്നു. താരസംഘടനായ അമ്മ നടിമാർ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശിച്ചതും ഏറെ വിവാദങ്ങൾ ക്ഷണിച്ചുവരുത്തി.

അമ്മ, ഫെഫ്കാ എന്നീ സംഘടനകൾക്ക് ബദൽ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്നങ്ങൾക്ക് പ്രാഥമിക പരിഗണന എന്ന ലക്ഷ്യത്തിലൂന്നിയാവും ഇതെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP