Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുൽഭൂഷൺ കേസിലെ വിജയത്തിൽ സുഷമയെയും ഹരീഷ് സാൽവെയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി; ജാദവിന്റെ കുടുംബത്തിനു മാത്രമല്ല, ഇന്ത്യൻ ജനതയ്ക്കു മൊത്തം ആശ്വാസമെന്ന് സുഷമ; പാക്കിസ്ഥാന്റെ മുഖത്തേറ്റ അടിയെന്ന് എ.കെ. ആന്റണി

കുൽഭൂഷൺ കേസിലെ വിജയത്തിൽ സുഷമയെയും ഹരീഷ് സാൽവെയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി; ജാദവിന്റെ കുടുംബത്തിനു മാത്രമല്ല, ഇന്ത്യൻ ജനതയ്ക്കു മൊത്തം ആശ്വാസമെന്ന് സുഷമ; പാക്കിസ്ഥാന്റെ മുഖത്തേറ്റ അടിയെന്ന് എ.കെ. ആന്റണി

ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്കനുകൂലമായുണ്ടായ അന്താരാഷ്ട്ര കോടതി വിധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഹരീഷ് സാൽവെ അടക്കം കേസിൽ അനുകൂല വിധി സമ്പാദിക്കുന്നതിനായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും മോദി വ്യക്തമാക്കി.

അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് ജാദവിന്റെ കുടുംബാംഗങ്ങൾക്കും ഇന്ത്യൻ ജനതയ്ക്കും വലിയ ആശ്വാസമാണുണ്ടാക്കിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇന്ത്യയ്ക്കായി കോടതിയിൽ ഹാജരായ ഹരീഷ് സാൽവെ പ്രത്യേക അനുമോദനം അർഹിക്കുന്നു. കുൽഭൂഷൻ യാദവിനെ മോചിപ്പിക്കുന്നതിന് നരേന്ദ്ര മോദി സർക്കാർ ഏതറ്റംവരെയും പോകുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ഇന്ത്യയ്ക്ക് അന്താരാഷ്ടര രംഗത്തുണ്ടായ വലിയ വിജയമാണ് അന്താരാഷ്ട്ര കോടതിയുടെ വിധിയെന്ന് മുൻ പ്രതിരോധമന്ത്രിയും കോൺഗ്രസ് നേതാവുമായ എ.കെ ആൻണി പറഞ്ഞു. ജാദവിനെതിരായ പട്ടാള കോടതി വിധി ഏകപക്ഷീയവും ക്രൂരവുമായിരുന്നെന്ന് ഈ കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും കീഴ്‌വക്കങ്ങളുടെയും ലംഘനം നടത്തിയ പാക്കിസ്ഥാന്റെ മുഖത്തേറ്റ ഏറ്റവും വലിയ അടിയാണ് വിധിയെന്നും എ.കെ ആന്റണി പറഞ്ഞു.

ഇന്ത്യയുടേത് വലിയ വിജയമാണെന്ന് അറ്റോർണി ജനറൽ മുകുൾ റോത്തഗി.. പാക്കിസ്ഥാന്റെ കപടനാട്യമാണ് വെളിച്ചത്തായത്. ഈ കോടതിവിധി പാക്കിസ്ഥാന് വലിയ തരിച്ചടിയാണ്. വിദേശകാര്യ മന്ത്രാലയം അടക്കം ഈ വിധി നേടിയെടുക്കാൻ സഹായിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. അന്തിമ വിധി ഇന്ത്യയ്ക്കനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുകുൾ റോത്തഗി പറഞ്ഞു.

കോടതിവിധി മനുഷ്യാവകാശങ്ങളുടെ വിജയമാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. അന്താരാഷ്ട്ര കോടതി പാക്കിസ്ഥാന്റെ നുണകൾ തള്ളിക്കളഞ്ഞിരിക്കുകയാണ്. പാക്കിസ്ഥാനേറ്റ കനത്ത തിരിച്ചടിയാണ് വിധി. അന്തർദേശീയ തലത്തിൽ പാക്കിസ്ഥാൻ തുറന്നുകാണിക്കപ്പെട്ടു. രാജ്യം മുഴുവൻ വിധിയിൽ സന്തോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP