Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1,205 ഉത്പന്നങ്ങളുടെ നികുതിനിരക്ക് നിശ്ചയിച്ച് ജിഎസ്ടി കൗൺസിൽ; പാലും ഭക്ഷ്യധാന്യങ്ങളും ജിഎസ്ടിയിൽനിന്ന് ഒഴിവാകുമ്പോൾ വില കുറയും; പഞ്ചസാര, തെയില തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനം മാത്രം നികുതി; ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 18 ശതമാനം നികുതി

1,205 ഉത്പന്നങ്ങളുടെ നികുതിനിരക്ക് നിശ്ചയിച്ച് ജിഎസ്ടി കൗൺസിൽ; പാലും ഭക്ഷ്യധാന്യങ്ങളും ജിഎസ്ടിയിൽനിന്ന് ഒഴിവാകുമ്പോൾ വില കുറയും; പഞ്ചസാര, തെയില തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനം മാത്രം നികുതി; ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 18 ശതമാനം നികുതി

ശ്രീനഗർ: ജൂലൈയിൽ രാജ്യത്ത് പ്രാബല്യത്തിലാകുന്ന ചരക്കു സേവന നികുതി(ജിഎസ്ടി) സംബന്ധിച്ച കൗൺസിൽ 1,205 ഉത്പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചു. ആറ് ഉത്പന്നങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ശ്രീനഗറിൽ ചേർന്ന കൗൺസിലാണ് നികുതിനിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 81 ശതമാനം ഉത്പന്നങ്ങൾക്കും 18 ശതമാനത്തിൽ താഴെയാണ് നികുതി.

പാൽ, ഭക്ഷ്യ ധാന്യങ്ങൾ എന്നിവയെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കി. പഞ്ചസാര, തേയില, കാപ്പി തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനമാകും നികുതി. പേസ്റ്റ്, സോപ്പ്, ഹെയർ ഓയിൽ തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. കൗൺസിൽ നാളെയും തുടരും.

ഇന്ന് തീരുമാനമായ 1211 ഉത്പന്നങ്ങളിൽ 7 ശതമാനം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 14 ശതമാനം ഉത്പന്നങ്ങൾ 5% നികുതി പരിധിയിലും 17 ശതമാനം ഉത്പന്നങ്ങൾ 12% നികുതി പരിധിയിലും വരും. 43 ശതമാനം ഉത്പന്നങ്ങളും 18% നികുതി പരിധിയിലാണ് വരിക. ഉയർന്ന നികുതിയായ 28 ശതമാനത്തിന്റെ പരിധിയിൽ വരുന്ന ഉത്പന്നങ്ങൾ 19 ശതമാനമാണ്. സ്വർണത്തിന്റെയും ബീഡിയുടെയും നികുതിയിൽ തീരുമാനമായിട്ടില്ല. സേവന നികുതി സംബന്ധിച്ച് നാളെ തീരുമാനമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP