Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗോവയിൽ പോർച്ചുഗീസുകാലത്ത് പണിത പാലം തകർന്ന് 2 മരണം; മുപ്പതോളം പേർക്ക് പരിക്ക്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തുന്നതു കാണാൻ വലിയ ജനക്കൂട്ടം പാലത്തിൽ കയറിയത് അപകട കാരണം

ഗോവയിൽ പോർച്ചുഗീസുകാലത്ത് പണിത പാലം തകർന്ന് 2 മരണം; മുപ്പതോളം പേർക്ക് പരിക്ക്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തുന്നതു കാണാൻ വലിയ ജനക്കൂട്ടം പാലത്തിൽ കയറിയത് അപകട കാരണം

ഗോവ :  ദക്ഷിണ ഗോവയിൽ സൻവോർഡം പുഴയ്ക്ക കുറുകെയുള്ള നടപ്പാലമാണ് ജലനകൂട്ടം കയറിയതിനെ തുടർന്ന് തകർന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. മിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുപ്പതോളം പേരെ കാണാതായെന്നും പൊലീസ് അറിയിച്ചു.

ഗോവയുടെ തലസ്ഥാനമായ പനജിയിൽ നിന്നും 55 കിലോമീറ്റർ അകലെ വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. പുഴയ്ക്ക് കുറുകെ പോർച്ചുഗീസ് കാലത്തു നിർമ്മിച്ച പാലമാണ് തകർന്നത്. പഴയ പാലമായതിനാൽ ഏതാനും വർഷമായി ഇതിലൂടെ വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചിരുന്നില്ല.

പാലത്തിൽ നിന്നും പുഴയിൽ ചാടി ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് വലിയ ജനക്കൂട്ടം പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ആത്മഹത്യയ്ക്ക ശ്രമിച്ചയാളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ അഗനിശമനസേന നടത്തുമ്പോഴാണ് അപകടം. പുഴയിൽ വീണ ചിലർ നീന്തി കരയ്ക്ക് കയറിയെന്നും ഏതാനും പേരെ രക്ഷപ്പെടുത്തിയെന്നും പ്രദേശവാസികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP