Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടാക്സ് കുറച്ചു കൊടുത്തത് കേരള ഫിനാൻഷ്യൽ ബില്ലിന്റെ നിയമവശങ്ങൾ വച്ച്; കോഴിക്കോട് യുണൈറ്റഡ് ഡിസ്റ്റിലറീസിന് നികുതി ഇളവ് നൽകിയതിൽ അഴിമതിയില്ല; തോമസ് ഐസക്കിനെതിരായ വ്യാജ ആരോപണം പൊളിഞ്ഞത് ഇങ്ങനെ

ടാക്സ് കുറച്ചു കൊടുത്തത് കേരള ഫിനാൻഷ്യൽ ബില്ലിന്റെ നിയമവശങ്ങൾ വച്ച്; കോഴിക്കോട് യുണൈറ്റഡ് ഡിസ്റ്റിലറീസിന് നികുതി ഇളവ് നൽകിയതിൽ അഴിമതിയില്ല; തോമസ് ഐസക്കിനെതിരായ വ്യാജ ആരോപണം പൊളിഞ്ഞത് ഇങ്ങനെ

മൂവാറ്റുപുഴ: ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മാതാക്കളായ കോഴിക്കോട് യുണൈറ്റഡ് ഡിസ്റ്റിലറീസിന് നികുതി ഇളവ് നൽകിയതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ഐസക്കിനെതിരെ ഫയൽ ചെയ്ത കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി അവസാനിപ്പിച്ചു.ഹർജിക്കാരന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നു കണ്ടെത്തിയ കോടതി കേസിൽ വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും അഭിപ്രായപ്പെട്ടു.

തൃശ്ശൂർ മലയാളി വേദി പ്രസിഡന്റ് ജോർജ് വട്ടുകുളം തൃശ്ശൂർ വിജിലൻസ് കോടതിയിൽ നല്കിയ ഹർജിയിലാണ് തീരുമാനം. വിൽപ്പന നികുതിയിനത്തിൽ 5,85,48,742 രൂപ അടയ്ക്കേണ്ട ഡിസ്റ്റിലറീസ് കമ്പനിക്ക് 1,11,02,214 രൂപ മാത്രം അടച്ചാൽ മതിയെന്ന നികുതി വകുപ്പിന്റെ തീരുമാനത്തിൽ അഴിമതിയാരോപിച്ചായിരുന്നു ഹർജി. അന്ന് ധനമന്ത്രിയായിരുന്നു തോമസ് ഐസക്. 2008-ൽ നിയമസഭ പാസാക്കിയ കേരള ഫിനാൻഷ്യൽ ബില്ലിന്റെ നിയമവശങ്ങൾ വച്ചുകൊണ്ടാണ് ടാക്സ് ഇളവ് നൽകിയത്.

സർക്കാർ ടാക്സ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. മാരപാണ്ട്യൻ, കോഴിക്കോട് കൊമേഴ്സ്യൽ ടാക്സ് ഡെപ്യൂട്ടി കമ്മിഷണർ കെ.എ. പുഷ്പ, അസി. കമ്മിഷണർ വി.ജെ. ഗോപകുമാർ, എറണാകുളം കൊമേഴ്സ്യൽ ടാക്സ് ജോ. കമ്മിഷണർ-ലോ വി. ശ്യാംകുമാർ, ഡിസ്റ്റിലറീസ് പ്രൊപ്രൈറ്റർ എന്നിവരായിരുന്നു മറ്റ് ആരോപണവിധേയർ. ഒന്നു മുതൽ ആറു വരെ കക്ഷികൾ നടത്തിയ ഗൂഢാലോചനയിലൂടെ അനധികൃത ലാഭം ഡിസ്റ്റിലറീസിൽ നിന്ന് മറ്റ് കക്ഷികൾക്ക് ലഭിച്ചുവെന്നും ഇത് അഴിമതി നിരോധന വകുപ്പ് പ്രകാരം കുറ്റകരമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.

അഞ്ചാം എതിർകക്ഷി ശ്യാംകുമാർ യഥാർത്ഥത്തിൽ മേൽവിലാസമുള്ള ആളായിരുന്നില്ലെന്നും കോഴിക്കോട്ടു നടന്ന സംഭവം തൃശ്ശൂർ കോടതിയുടെ പരിധിയിൽ കൊണ്ടുവരാൻ വെറുതെ എഴുതിച്ചേർത്ത വിലാസമായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. 2010 ജൂലായ് 25 ന് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട കേസാണിത്. 2015 ഏപ്രിൽ 13 ന് അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തു. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കു മാറ്റി. ത്വരിതാന്വേഷണ റിപ്പോർട്ട് പ്രതികൾക്ക് അനുകൂലമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP