Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണക്കിൽ ഉപ്പുതറ ടൗണും സർക്കാർ ഭൂമി; ഏറ്റെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥർ; പട്ടയക്കുരുക്കിൽപ്പെട്ട ഇടുക്കിയിലെ ഉപ്പുതറക്കാർ നിലനിൽപ്പിന് വേണ്ടി തെരുവിൽ ഇറങ്ങാൻ ആലോചിക്കുന്നു

കണക്കിൽ ഉപ്പുതറ ടൗണും സർക്കാർ ഭൂമി; ഏറ്റെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥർ; പട്ടയക്കുരുക്കിൽപ്പെട്ട ഇടുക്കിയിലെ ഉപ്പുതറക്കാർ നിലനിൽപ്പിന് വേണ്ടി തെരുവിൽ ഇറങ്ങാൻ ആലോചിക്കുന്നു

ഇടുക്കി: ഉപ്പുതറയിൽ പതിച്ചുനൽകിയ ഭൂമി തിരിച്ചെടുക്കാനൊരുങ്ങി സർക്കാർ. ടൗൺ ഉൾപ്പെടുന്ന 339 സർവേനമ്പറിലെ 35 ഏക്കറോളം ഭൂമിയാണ് വിവാദത്തിന് ആധാരം. അതായത് ടൗണിൽ നിന്ന് ആളുകളെ കുടിയിറക്കാനാണ് നീക്കം. ഉദ്യോഗസ്ഥ നീക്കം നടന്നാൽ ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റപ്രദേശമായ ഉപ്പുതറ പട്ടണംതന്നെ ഇല്ലാതാകും. ഒരുനൂറ്റാണ്ടായി കൈവശംവെച്ചനുഭവിക്കുന്ന ഭൂമി ഇല്ലാതാകുമെന്ന ആശങ്കയിലാണ് ഇരുനൂറോളം കച്ചവടക്കാരും നാനൂറോളം കർഷകരും.

ഈ ഭൂമി സർക്കാരിന്റെ പൊതു ആവശ്യത്തിനുള്ളതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. തരംമാറ്റിയ തോട്ടംഭൂമി എന്നുകാണിച്ച് ആറു സർവേ നമ്പറുകളിലെ മുന്നൂറ്റമ്പതോളം ഏക്കർ ഭൂമി ഭൂപരിഷ്‌കരണ നിയമപ്രകാരം ഏറ്റെടുക്കാനിരിക്കെയാണ് 1980-കളിൽ സർക്കാർ പതിച്ചുനൽകിയ ഭൂമിയിലും ജില്ലാഭരണകൂടത്തിന്റെ അവകാശവാദം. സംസ്ഥാനത്ത് ആദ്യമായാണ് പതിച്ചുനൽകിയ ഭൂമി സർക്കാർ തിരിച്ചെടുക്കുന്ന നടപടിയുണ്ടാകുന്നത്. ഇതിനെതിരെ സമര പരിപാടികൾ ആവിഷ്‌കരിക്കുകയാണ് നാട്ടുകാർ.

പട്ടയനടപടികൾ പൂർത്തീകരിച്ച് പണമടയ്ക്കാൻ താലൂക്കോഫീസിൽ ചെല്ലുമ്പോഴാണ് രേഖയിൽ സ്ഥലം സർക്കാർഭൂമിയാണെന്നറിയുന്നത്. ഇതുസംബന്ധിച്ച് വ്യാപാരിയായ ഏറത്ത് പോൾ തോമസ് വിവരാവകാശരേഖപ്രകാരം നൽകിയ അപേക്ഷയുടെ മറുപടിയിലാണ് ഭൂമി സർക്കാരിന്റേതാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഭൂമി സംരക്ഷിതമേഖലയിലാണെന്നും രേഖയിൽ പറയുന്നു. ഇടുക്കി പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കുകയും 1980-ൽ പ്ലോട്ടുകളായി തിരിച്ച് കർഷകർക്ക് പതിച്ചുനൽകുകയും ചെയ്ത സ്ഥലങ്ങളാണിത്.

ഇരുപത്തഞ്ചോളം പേർക്ക് പട്ടയവും നൽകിയിട്ടുണ്ട്. 1920 മുതൽ 1950 വരെയുള്ള കാലത്താണ് കർഷകർ എസ്റ്റേറ്റിൽനിന്ന് തേയിലക്കൃഷിയില്ലാത്ത സ്ഥലം മുറിച്ചുവാങ്ങിയത്. ഭൂപരിഷ്‌കരണനിയമപ്രകാരം ഭൂമി ഏറ്റെടുക്കണമെന്ന് സ്‌പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം ശുപാർശ ചെയ്തതോടെ പട്ടയഭൂമിയിലെ നിയമപരമായ എല്ലാ നടപടികളും സർക്കാർ നിർത്തിവെച്ചു.

1970-നുശേഷം വിറ്റ ഭൂമിയിൽമാത്രമേ നടപടിയുള്ളൂവെന്ന് മറ്റൊരു വിവരാവകാശ രേഖയിൽ ജില്ലാഭരണകൂടം വ്യക്തമാക്കിയിരുന്നു. മുറിച്ചുവാങ്ങിയ എല്ലാ ഭൂമിയും തിരിച്ചെടുക്കലിന് വിധേയമാണെന്ന് പുതിയ രേഖ വ്യക്തമാക്കുന്നു. ഈ രേഖയാണ് ആശയക്കുഴപ്പം സജീവമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP