Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടെ ആധാറിൽ തെറ്റുകൾ ഉണ്ടോ? എങ്കിൽ പോസ്റ്റ് ഓഫീസിൽ പോയി തിരുത്താം; ആധാർ എടുക്കൽ ഏതാണ്ട് പൂർത്തിയായപ്പോൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തെറ്റ് തിരുത്താൻ സർക്കാർ പദ്ധതി ഉടൻ നിലവിൽ വരും

നിങ്ങളുടെ ആധാറിൽ തെറ്റുകൾ ഉണ്ടോ? എങ്കിൽ പോസ്റ്റ് ഓഫീസിൽ പോയി തിരുത്താം; ആധാർ എടുക്കൽ ഏതാണ്ട് പൂർത്തിയായപ്പോൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തെറ്റ് തിരുത്താൻ സർക്കാർ പദ്ധതി ഉടൻ നിലവിൽ വരും

കൊച്ചി: പോസ്റ്റ് ഓഫീസുകൾ വഴി ആധാർ കാർഡിലെ തെറ്റുകൾ തിരുത്താനും കാർഡിന്റെ പുതുക്കൽ സ്ഥിതി പരിശോധിക്കാനും സംവിധാനം.

ഇതിനായി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി പോസ്റ്റ് ഓഫീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 99 ശതമാനം ആളുകളും ആധാർ എടുത്തുകഴിഞ്ഞവരാണ്. അതുകൊണ്ടാണ് തെറ്റുതിരുത്തലിനു പ്രാധാന്യം നൽകിയിരിക്കുന്നത്.

പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ ആധാർ കാർഡ് തെറ്റുതിരുത്തൽ കേന്ദ്രങ്ങൾ ഒരുക്കും. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ബിസിനസ് ഡവലപ്പ്മെന്റ് സുകുമാരൻ നായർ പറഞ്ഞു.

ഒന്നര ലക്ഷത്തോളം രൂപയാണ് ആധാർ എടുക്കാനും തെറ്റുതിരുത്താനുമുള്ള സംവിധാനങ്ങൾ പോസ്റ്റ്ഓഫീസുകളിൽ ഒരുക്കാൻ വേണ്ടിവരുന്നത്.

അതുകൊണ്ടുതന്നെ ആദ്യം തെറ്റുതിരുത്തൽ സംവിധാനമായിരിക്കും ഒരുങ്ങുക. തുടർന്ന് ആധാർ എടുക്കാനുള്ള സൗകര്യം വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP