Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുൽമോഹറിൽ അഭിനയിച്ചപ്പോൾ വേഷം കിട്ടാൻ എത്ര പേർക്ക് കിടന്നു കൊടുത്തെന്ന ചോദ്യം നേരിട്ടു; സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ മോശമായി കാണുന്നവർ ഇപ്പോഴുമുണ്ട്; ആദ്യ സിനിമയിൽ അഭിനയിച്ച ശേഷം കോളേജിലെത്തിയപ്പോൾ അശ്ലീല പറഞ്ഞ സഹപാഠിയുടെ കരണം പൊട്ടിച്ച കഥ പറഞ്ഞ് നടി

ഗുൽമോഹറിൽ അഭിനയിച്ചപ്പോൾ വേഷം കിട്ടാൻ എത്ര പേർക്ക് കിടന്നു  കൊടുത്തെന്ന ചോദ്യം നേരിട്ടു; സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ മോശമായി കാണുന്നവർ ഇപ്പോഴുമുണ്ട്; ആദ്യ സിനിമയിൽ അഭിനയിച്ച ശേഷം കോളേജിലെത്തിയപ്പോൾ അശ്ലീല പറഞ്ഞ സഹപാഠിയുടെ കരണം പൊട്ടിച്ച കഥ പറഞ്ഞ് നടി

രിക്കൽ ഒരു സംവിധായകൻ ഒരു ഫോട്ടോ കാണിച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ ചുട്ട മറുപടി കൊടുത്തകാര്യം വെളിപ്പെടുത്തിയ നടി ആദ്യമായി സിനിമയിലഭിനയിച്ച ശേഷം നേരിടെണ്ടി വന്ന അനുഭവം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. സിനിമയിൽ അഭിനിയിക്കുന്ന സ്ത്രീകളെ മോശമായി കാണുകയും ഇവരെക്കുറിച്ച് മോശമായി സംസാരിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് പറഞ്ഞ നടി തനിക്ക് കോളേജ് കാലത്ത് നേരിടേണ്ടി വന്ന അനുഭവമാണ് പങ്ക് വച്ചത്.

യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്താണ് സംഭവം. ഗുൽമോഹർ എന്ന ആദ്യ ചി്ത്രത്തിൽ അഭിനയിച്ച ചെന്ന തന്നോട് അവിടെ പഠിച്ചുപോയൊരു സീനിയർ പയ്യൻ ഗുൽമോഹർ സിനിമയുടെ വിശേഷങ്ങൾ ചോദിച്ചുവന്നു. സിനിമയെ കുറിച്ചൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അവന്റെ അടുത്ത ചോദ്യം ഗുൽമോഹറിൽ അഭിനയിക്കാൻ നീയെത്ര പേർക്ക്കിടന്നു കൊടുത്തിട്ടുണ്ടെന്നായിരുന്നു.കേട്ട പാടെ ഒന്നുകൊടുത്തു. അതിന്റെ കെട്ടു മാറും മുമ്പേ അടുത്തതും കൊടുത്തുവെന്ന് നടി പറയുന്നു.

ഞാൻ ഒരു സാദാ പെണ്ണാണ്. എങ്കിലും വെറും സാധാരണക്കാരിയായ ഒരു പെണ്ണിന്റെ അടുത്തേക്ക് ആളുകൾ ഏതു തരത്തിൽ ചോദ്യങ്ങൾ എറിയുന്നോ അതേ പോലെതിരിച്ചും എറിയാൻ കഴിവുള്ള ഒരാൾ തന്നെയാണ് താനെന്നും സുരഭി വ്യക്തമാക്കി.

അഭിനയിക്കുന്ന സിനിമയിലെ സിനിമക്കാരുമായി ബന്ധമുണ്ടാക്കാനോ അവരുടെയൊക്കെ നമ്പർ വാങ്ങി 'ചേട്ടാ അടുത്ത സിനിമയിലൊക്കെ വിളിക്കണേ എന്നു പറയാനോ എന്തുണ്ട് വിശേഷം ഹാപ്പി വിഷു എന്ന് കൊഞ്ചിക്കുഴയാനോ തന്നെ കിട്ടില്ലെന്നും സുരഭി പറയുന്നു.

വിവാഹിതയായ കാര്യം സുരഭി മറിച്ചുവെക്കുകയാണെന്നും മറ്റുമുള്ള തരത്തിൽ അടുത്തിടെ ചില വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ തനിക്ക് ഇപ്പോൾ പ്രതികരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് താൻ നിലപാട് വ്യക്തമാക്കാത്തതെന്നായിരുന്നു സുരഭിയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP