Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉള്ളി അരിഞ്ഞാൽ മാത്രമല്ല, വില കേട്ടാലും ഇനി കണ്ണു നനയും; 25 രൂപയിൽകിടന്ന ചെറിയ ഉള്ളിയുടെ വില ഇന്ന് നൂറിനോടടുക്കുന്നു; പച്ചക്കറി വില ഉയർന്നത് 150 ശതമാനത്തിലേറെ

ഉള്ളി അരിഞ്ഞാൽ മാത്രമല്ല, വില കേട്ടാലും ഇനി കണ്ണു നനയും; 25 രൂപയിൽകിടന്ന ചെറിയ ഉള്ളിയുടെ വില ഇന്ന് നൂറിനോടടുക്കുന്നു; പച്ചക്കറി വില ഉയർന്നത് 150 ശതമാനത്തിലേറെ

തിരുവനന്തപുരം: തമിഴ്‌നാട് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ വരൾച്ചയെ തുടർന്ന് കാരണം പച്ചക്കറി ഉൽപാദനം കുറഞ്ഞതിനാൽ വിപണിയിൽ ചെറിയ ഉള്ളിയുടെ വില കൂടുന്നു. ഒരു കിലോഗ്രാം ഉള്ളിക്ക് വിപണിയിലെ വില നൂറ് രൂപയോടടുത്തു.

കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ചില പച്ചക്കറികൾക്കുണ്ടായ വിലവർധന 150 ശതമാനമാണ്.അതേസമയം വലിയ ഉള്ളിയുടെ വില താഴുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പുണെയിൽനിന്ന് ആവശ്യത്തിലേറെ വലിയ ഉള്ളി വരുന്നുണ്ട്.

ദക്ഷിണേന്ത്യക്കാരുടെ ഭക്ഷണവിഭവങ്ങളിലെ അവശ്യഘടകമാണ് ഉള്ളി. മൂന്ന് മാസം മുൻപുവരെ 25 രൂപയ്ക്ക് ഒരു കിലോഗ്രാം ഉള്ളി കിട്ടുമായിരുന്നു. മാർച്ചിൽ ഉള്ളിവില കിലോയ്ക്ക് 40 രൂപയായിരുന്നു.

ഏപ്രിൽ പകുതിയായപ്പോഴേക്ക് 70 രൂപയായി. മെയ്‌ ആരംഭത്തിൽ 90 രൂപയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP