Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാൽ നായകനാകുന്ന മഹാഭാരതത്തിന്റെ ആദ്യ ലൊക്കേഷൻ അബുദാബിയിൽ; താൻ നേടിയതെല്ലാം യുഎഇയിൽ നിന്നായതിനാൽ ഷൂട്ടിങ് അവിടെ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ബി ആർ ഷെട്ടി; ആയിരംകോടിയുടെ ചിത്രമെന്ന പ്രചരണം നിലനിൽക്കെ ചെലവ് എത്രയെന്നത് തനിക്കൊരു വിഷയമേ അല്ലെന്നും ശതകോടീശ്വരൻ

മോഹൻലാൽ നായകനാകുന്ന മഹാഭാരതത്തിന്റെ ആദ്യ ലൊക്കേഷൻ അബുദാബിയിൽ; താൻ നേടിയതെല്ലാം യുഎഇയിൽ നിന്നായതിനാൽ ഷൂട്ടിങ് അവിടെ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ബി ആർ ഷെട്ടി; ആയിരംകോടിയുടെ ചിത്രമെന്ന പ്രചരണം നിലനിൽക്കെ ചെലവ് എത്രയെന്നത് തനിക്കൊരു വിഷയമേ അല്ലെന്നും ശതകോടീശ്വരൻ

കൊച്ചി: മോഹൻലാൽ നായകനാകുന്ന മഹാഭാരത സിനിമയുടെ ആദ്യ ലൊക്കേഷൻ അബുദാബിയിലായിരിക്കുമെന്ന് നിർമ്മാതാവ് ബി.ആർ. ഷെട്ടി വ്യക്തമാക്കി. ആയിരംകോടി ബജറ്റിൽ ഒരുക്കുന്ന ചിത്രമാണെന്ന പ്രചരണം സജീവമായി നിലനിൽക്കെ പണം എത്രയെന്നത് തനിക്കൊരു പ്രശ്‌നമല്ലെന്നും ശതകോടീശ്വരനായ വ്യവസായി വ്യക്തമാക്കി.

താൻ നേടിയതെല്ലാം യുഎഇയിൽ നിന്നാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതും അബുദാബിയിൽ നിന്നായിരിക്കുമെന്നാണ് ഷെട്ടി വ്യക്തമാക്കിയിട്ടുള്ളത്. ഷൂട്ടിങ്ങിനായി യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് അനുകൂല നിലപാടാണ് ലഭിച്ചത്. ചെലവ് എത്രയാണെന്നത് വിഷയമല്ല. പക്ഷേ, ലോകത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കണമെന്നതാണ് നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി.

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ നിർമ്മിക്കുന്ന ചിത്രത്തിന് ആയിരം കോടി രൂപയാണ് നിർമ്മാണച്ചെലവ്. ലോസ് ആഞ്ചലസ്, മുംബൈ, ജർമനി, സിംഗപ്പൂർ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ പ്രഖ്യാപനമെന്നും ഷെട്ടി പറഞ്ഞു.

യഥാർഥ കാഴ്ചപ്പാടും പദ്ധതിയുമുണ്ടെങ്കിൽ പണം പ്രശ്‌നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഗ് ബജറ്റ് സിനിമ രണ്ട് വർഷത്തിനകം യാഥാർത്ഥ്യമാവും. സിനിമാ ചിത്രീകരണത്തിനായി അബുദാബി, ശ്രീലങ്ക, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെല്ലാം വാഗ്ദാനങ്ങൾ എത്തുന്നുണ്ട്. സ്ഥലം അനുവദിക്കാം, കാട് സൗകര്യപ്പെടുത്താം എന്നിങ്ങനെയാണ് അവരുടെ വാഗ്ദാനങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

സിനിമയുടെ പ്രീ പ്രൊഡക്ഷൻ നടക്കുകയാണ്. താര നിർണയത്തിലേക്ക് സംവിധായകൻ കടന്നിരിക്കുകയാണ്. ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള അഭിനേതാക്കൾ ഈ സിനിമയുടെ ഭാഗമാകും.

എ ആർ റഹ്മാനെയും സംഗീത സംവിധാനത്തിന് സമീപിച്ചിട്ടുണ്ടെന്നും ബി ആർ ഷെട്ടി വ്യക്തമാക്കുന്നു. ഇതോടെ ലാലിനെ നായകനാക്കി ഇത്രയും വലിയൊരു ചിത്രമൊരുങ്ങുമോ ഇല്ലയോ എന്നുള്ള ചർച്ചകൾക്കെല്ലാം വിരാമമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP