Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുനന്ദ പുഷ്‌കർ മരിച്ച 2014 ജനുവരി 17നു രാത്രി 345-ാം മുറി അടച്ച് മുദ്രവച്ചു; അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോൾ ലീലാ ഹോട്ടലിനുണ്ടായത് 50ലക്ഷത്തിന്റെ നഷ്ടം; അടച്ചിട്ടിരിക്കുന്ന മുറിയുടെ വാടക ഡൽഹി പൊലീസ് കൊടുക്കേണ്ടി വരുമോ?

സുനന്ദ പുഷ്‌കർ മരിച്ച 2014 ജനുവരി 17നു രാത്രി 345-ാം മുറി അടച്ച് മുദ്രവച്ചു; അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോൾ ലീലാ ഹോട്ടലിനുണ്ടായത് 50ലക്ഷത്തിന്റെ നഷ്ടം; അടച്ചിട്ടിരിക്കുന്ന മുറിയുടെ വാടക ഡൽഹി പൊലീസ് കൊടുക്കേണ്ടി വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുനന്ദ പുഷ്‌കറുടെ മരണം നടന്ന മുറി അടച്ചിട്ടതിനാൽ ഉണ്ടായ 50 ലക്ഷം രൂപയുടെ നഷ്ടം ഡൽഹി പൊലീസിന് നൽകേണ്ടി വരുമോ? ഡൽഹി ചാണക്യപുരിയിലെ മലയാളി ഉടമസ്ഥതയിലുള്ള ഹോട്ടൽ ലീലാ പാലസിലെ 345ാം നമ്പർ മുറിയാണ് സുനന്ദയുടെ മരണത്തെത്തുടർന്ന് അടച്ചിട്ടത്. ഈ തുക പൊലീസിൽ നിന്ന് ഈടാക്കാനാണ് ലീലാ ഗ്രൂപ്പിന്റെ നീക്കം. ഇതിനുള്ള നിയമപോരാട്ടം തുടരുകയാണ്.

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദയെ 2014 ജനുവരി 17നു രാത്രിയാണ് ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നുതന്നെ 345ാം മുറി ഡൽഹി പൊലീസ് അടച്ച് മുദ്രവച്ചു. ഇതുകാരണം സാമ്പത്തികമായി വൻ നഷ്ടമുള്ളതിനാൽ മുറി എത്രയും വേഗം തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുടമ സമർപ്പിച്ച ഹരജിയിലാണ് നഷ്ടക്കണക്ക് വ്യക്തമാക്കുന്നത്.

സുനന്ദ ഉപയോഗിച്ചിരുന്ന മുറിക്ക് പ്രതിദിനം 55,000 മുതൽ 61,000 വരെയാണു വാടകയെന്നും മൂന്നരവർഷത്തോളമായി മുറി അടച്ചിട്ടിരിക്കുകയാണെന്നും അതു തുറക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ പരിശോധനയും മുറി അടച്ചിട്ടതുംമൂലം വലിയ നഷ്ടമാണ് ഹോട്ടലിനുണ്ടാവുന്നത്. പൊലീസിന്റെ സന്ദർശനം ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഉടമകൾ അറിയിച്ചു.ഹരജി പരിഗണിച്ച ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പങ്കജ് ശർമ പൊലീസിന് കഴിഞ്ഞദിവസം നോട്ടീസയച്ചു.

എത്രകാലം മുറി അടച്ചിടേണ്ടിവരുമെന്നും അന്വേഷണത്തിന്റെ ഭാഗമായി ഇനി എത്ര തവണ ഹോട്ടൽ സന്ദർശിക്കേണ്ടിവരുമെന്നും നോട്ടീസിൽ കോടതി ചോദിച്ചു. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ അന്വേഷണത്തിന്റെ ഭാഗമായി ഇനിയും മുറി പരിശോധിക്കേണ്ടിവരുമെന്നും വിദേശ ഫോറൻസിക് വിദഗ്ദ്ധർ തന്നെ മുറി സന്ദർശനം നടത്തിയേക്കാമെന്നും പൊലീസ് അറിയിച്ചു. ഈ സാഹചര്യത്തിൽ മുറിയുടെ വാടക പൊലീസിൽ നിന്ന് പിടിക്കാനുള്ള സാധ്യതയും തേടും.

സുനന്ദാ പുഷ്‌കർ കേസിൽ ഡൽഹി പൊലീസ് ഇനിയും അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ആരോപിച്ച അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി രംഗത്ത് വന്നിരുന്നു. ഇതിനെ വെല്ലുവിളിച്ച് ശശി തരൂർ എംപിയും രംഗത്ത് വന്നു. തെറ്റായ ആരോപണങ്ങളാണ് വാർത്തയിലുള്ളതെന്നും കോടതിയിൽ ഇവ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും തരൂർ ട്വിറ്ററിൽ കുറിക്കുകയായിരുന്നു. സുനന്ദ പുഷ്‌കർ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയർത്തുന്ന ഫോൺ സംഭാഷണങ്ങളാണ് ചാനൽ പുറത്ത് വിട്ടിരിക്കുന്നത്.

ലീലഹോട്ടലിലെ 345ാം നമ്പർ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്.എന്നാൽ റിപ്പബ്ലിക് ടിവി പുറത്ത് വിട്ട ഫോൺസംഭാഷണങ്ങളിൽ ശശിതരൂരിന്റെ വിശ്വസ്തൻ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് വരെ സുനന്ദ 307ാം നമ്പർ മുറിയിലായിരുന്നുവെന്നാണ്. ഇങ്ങനെ വെളിപ്പെടുത്തലുകൾ തുടരുമ്പോഴും ഡൽഹി പൊലീസിന് അന്തിമ നിഗമനങ്ങളിൽ എത്താൻ കഴിയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP