Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ നേതാവിന്റെ വീട്ടുമുറ്റത്ത് മനുഷ്യ വിസർജ്യം തള്ളി; ആണ്ടൂരിലെ പ്രസാദിന്റെ വീട്ടിലെ സിസിടിവിയിൽ മുറ്റത്തു നിൽക്കുന്നവർ ആരെന്ന് വ്യക്തവുമല്ല; കണ്ണൂർ സിപിഎമ്മിനെ പിടിച്ചുലച്ച ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് വിവാദത്തിന്റെ ബാക്കി പത്രം ഇങ്ങനെ

അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ നേതാവിന്റെ വീട്ടുമുറ്റത്ത് മനുഷ്യ വിസർജ്യം തള്ളി; ആണ്ടൂരിലെ പ്രസാദിന്റെ വീട്ടിലെ സിസിടിവിയിൽ മുറ്റത്തു നിൽക്കുന്നവർ ആരെന്ന് വ്യക്തവുമല്ല; കണ്ണൂർ സിപിഎമ്മിനെ പിടിച്ചുലച്ച ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് വിവാദത്തിന്റെ ബാക്കി പത്രം ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: അഴിമതി ആരോപണങ്ങളിൽ കുടുങ്ങി സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ സിപിഐ.(എം.) നേതാവിന്റെ വീട്ടുമുറ്റത്ത് മനുഷ്യ വിസർജ്യം തള്ളി. സിപിഐ.(എം.) നേതാവും സിഐ ടി.യു ഏരിയാ സെക്രട്ടറിയുമായ അണ്ടലൂരിലെ ടി.പ്രസാദിന്റെ വീട്ടുമുറ്റത്തെ മീൻ വളർത്തുന്ന കുളത്തിലാണ് വിസർജ്യം തള്ളിയ നിലയിൽ കാണപ്പെട്ടത്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് സൂചനയൊന്നു ലഭിച്ചിരുന്നില്ല. പാർട്ടി നിയന്ത്രണത്തിലുള്ള ധർമ്മടം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായിരുന്നു പ്രസാദ്. പദവിയിലിരിക്കേ ഒരു വിഭാഗം ഡയരക്ടർമാർ പ്രസാദിനെതിരെ അഴിമതിയാരോപണം ഉയർത്തിക്കൊണ്ടു വന്നിരുന്നു. ഇതേ തുടർന്നാണ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് പ്രസാദ് പ്രസിഡണ്ട് പദവി ഒഴിഞ്ഞത്.

എന്നാൽ ബാങ്കിന്റെ ഡയരക്ടർ പദവിയിൽ തുടരുന്നതിന് പാർട്ടി അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബാങ്ക് ഭരണ സമിതിയിൽ പാർട്ടി പ്രാദേശിക നേതാക്കളുടെ മക്കളും ബന്ധുക്കളുമായി ബാങ്കിൽ ജോലിയിൽ തുടരുന്നവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് ചില ആരോപണങ്ങൾ ഉയർത്തിയിരുന്നുവെന്ന് പറയുന്നു. എസ്.എസ്.എൽ.സി പോലും പാസാക്കാത്ത ചിലർ വ്യാജ രേഖ ഉപയോഗിച്ച് ജോലി സംമ്പാദിച്ചതായാണ് ആരോപണം. ഇത്തരത്തിൽ ജോലി നേടിയ ഒരാൾ പ്യൂണായി നേരത്തെ മുതൽ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് ജെ.ഡി.സി. പാസാവുകയും ക്ലാർക്കാവുകയും ചെയ്തു. എന്നാൽ കേരളത്തിന് പുറത്ത് നിന്ന് എസ്.എസ്. എൽ. സി പാസായ ഇയാൾക്ക് കണക്കിൽ മതിയായ മാർക്കുണ്ടായിരുന്നില്ല. എന്നിട്ടും ക്ലാർക്കായി പരിഗണിച്ചതാണ് ബാങ്കിലെ പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമായത്.

ഒരു വിഭാഗം വിവരാവകാശ നിയമപ്രകാരം നിജസ്ഥിതി അടങ്ങിയ മറുപടി നേടിയതോടെ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ധർമ്മടത്തെ പാർട്ടിയിലും അഭിപ്രായ ഭിന്നത ഉണ്ടായിരിക്കയാണ്. ബാങ്ക് ഭരണ സമിതിയുടെ നിലപാട് പരാതിയുണ്ടെങ്കിൽ അക്കാര്യം രേഖാ മൂലം നൽകണമെന്നാണ്. അങ്ങിനെയാരും ഇതുവരെ പരാതി നൽകിയിട്ടുമില്ല. പക്ഷേ ഭരണ സമിതി യോഗത്തിൽ ചില ഡയരക്ടർമാർ ആരോപണമുന്നയിച്ചിരുന്നു.

സിപിഐ.(എം.) ന് അകത്തും പുറത്തും സഹകരണ ബാങ്ക് വിഷയം ചൂടു പിടിച്ചിരിക്കയാണ്. അതിനിടെയിലാണ് മുൻ ബാങ്ക് പ്രസിഡണ്ട് പ്രസാദിന്റെ വീട്ടുമുറ്റത്തെ മീൻ കുളത്തിൽ വിസർജ്യം തള്ളപ്പെട്ട നിലയിൽ കാണപ്പെട്ടത്. വീട്ടിൽ സ്ഥാപിച്ച സി.സി. ടി.വി. ക്യാമറയിൽ ചിലർ വീട്ടു മുറ്റത്തെത്തിയതായി കാണുന്നുണ്ടെങ്കിലും ഇരുട്ടു മൂലം അതാരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ സംഭവത്തെക്കുറിച്ച് പ്രസാദ് പ്രതികരിക്കാൻ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP