Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാറ്റാനുള്ള ഉപകരണം നിന്റെ കൈയിൽനിന്ന് പിടിച്ചെടുത്തതിനാൽ അറസ്റ്റ് ചെയ്യാതിരിക്കാൻ നിർവാഹമില്ല; അങ്ങനെയാണെങ്കിൽ സാർ ബലാത്സംഗ കുറ്റം കൂടി എന്റെ പേരിൽ ചാർത്തണം, അതിനുള്ള ഉപകരണവും എന്റെ കൈയിലുണ്ട്; പാപ്പച്ചൻ ചേട്ടന്റെ അനുഭവ കഥ പറഞ്ഞ് തിരുവമ്പാടിക്കാർക്കു വേണ്ടി മദ്യശാല ചോദിച്ച ജോർജ് എം.തോമസ് എംഎൽഎ പുലിവാലു പിടിച്ചതിങ്ങനെ

വാറ്റാനുള്ള ഉപകരണം നിന്റെ കൈയിൽനിന്ന് പിടിച്ചെടുത്തതിനാൽ അറസ്റ്റ് ചെയ്യാതിരിക്കാൻ നിർവാഹമില്ല; അങ്ങനെയാണെങ്കിൽ സാർ ബലാത്സംഗ കുറ്റം കൂടി എന്റെ പേരിൽ ചാർത്തണം, അതിനുള്ള ഉപകരണവും എന്റെ കൈയിലുണ്ട്; പാപ്പച്ചൻ ചേട്ടന്റെ അനുഭവ കഥ പറഞ്ഞ് തിരുവമ്പാടിക്കാർക്കു വേണ്ടി മദ്യശാല ചോദിച്ച ജോർജ് എം.തോമസ് എംഎൽഎ പുലിവാലു പിടിച്ചതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയനിർമ്മാണ സഭയാണ് നിയമസഭ. അവിടെ നിയമനിർമ്മാണത്തിനൊപ്പം തങ്ങളുടെ മണ്ഡലത്തിന് ആവശ്യമുള്ളതെല്ലാം മന്ത്രിയോടോ മുഖ്യമന്ത്രിയോടോ ചോദിച്ച് വാങ്ങാനുള്ള അവസരവും എംഎ‍ൽഎമാർക്ക് ലഭിക്കും.

അത്തരത്തിൽ തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ബുദ്ധിമൂട്ട് പരിഹരിക്കാൻ ഒരു മദ്യശാല ചോദിച്ചതിന് പൊല്ലാപ്പിലായിരിക്കുകയാണ് തിരുവമ്പാടിയിലെ സി.പി.എം എംഎൽഎ ജോർജ് എം തോമസ്.

ജനവാസകേന്ദ്രങ്ങളിൽ മദ്യശാലകൾ തുറക്കുന്നതിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾ മറ്റ് ജനപ്രതിനിധികളുടെ ഉറക്കം കെടുത്തുന്നതിനിടെയാണ്, ആദ്യമായി ഒരു എംഎൽഎ ബിവറേജസിന്റെ മദ്യ വിൽപനശാല തന്റെ മണ്ഡലത്തിൽ ആരംഭിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത്.

ഏറെ നാടകീയമായി ബൈബിളിനെയും കൂട്ടുപിടിച്ചാണ് ജോർജ് എം തോമസ് തന്റെ ആവശ്യം 'നൈസ്' ആയി സഭയിലുന്നയിച്ചത്. ഇതിനായി നാട്ടിലെ പാപ്പച്ചൻ ചേട്ടനെന്ന വിശ്വാസിയെയും എംഎൽഎ സഭയിലവതരിപ്പിച്ചു.

എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച കഥ ഇങ്ങനെ;

'ഞങ്ങളുടെ നാട്ടിൽ പാപ്പച്ചൻ ചേട്ടൻ എന്നൊരു ചേട്ടനെ എക്‌സൈസുകാർ പിടിച്ചു. ക്രിസ്ത്യൻ മത വിശ്വാസിയായ അയാൾ ഉദ്യോഗസ്ഥരോട് ചോദിച്ചു, സാർ ഞാൻ ചെയ്ത തെറ്റെന്താണ്? അപ്പോൾ അദ്ദേഹം പറഞ്ഞു നീ വ്യാജ മദ്യം ഉണ്ടാക്കുകയാണ്. അപ്പോൾ പാപ്പച്ചൻ ചേട്ടൻ പറഞ്ഞു ഞാൻ ബൈബിളിലെ കാര്യങ്ങൾ ഞാൻ നടപ്പാക്കുകയാണ്. യേശു പറഞ്ഞത് നിങ്ങൾ എന്റെ പേരിൽ ഒത്തുകൂടുമ്പോൾ ഞാൻ ചെയ്തത് നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്നാണ്. അത് ബൈബിളിലും പറഞ്ഞിട്ടുണ്ട്.

യേശു കാനായിലെ കല്യാണത്തിന് പോയി അഞ്ചാറു ഭരണി നിറയെ വൈൻ ഉണ്ടാക്കിയ ഒരു പാരമ്പര്യം ബൈബിളിലുണ്ട്. അപ്പോൾ ഞാൻ അക്കാര്യമാണ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഉടനെ തന്നെ, നീ അങ്ങനൊക്കെ ചെയ്താലും വാറ്റാനുള്ള ഉപകരണം നിന്റെ കൈയിൽനിന്ന് പിടിച്ചെടുത്തതിനാൽ അറസ്റ്റ് ചെയ്യാതിരിക്കാൻ നിർവാഹമില്ലെന്ന് പൊലീസ് ഓഫീസർ. അങ്ങനെയാണെങ്കിൽ സാർ ബലാത്സംഗത്തിനുള്ള കുറ്റം കൂടി എന്റെ പേരിൽ ചാർത്തണം. അതിനുള്ള ഉപകരണവും എന്റെ കൈയിൽ ഉണ്ട്.'

എംഎൽഎയുടെ ഉപമയും ഉൽപ്രേക്ഷയും കലർന്ന പ്രസംഗം കേട്ട് മറ്റ് സാമാജികർ അൽപമൊന്ന് അമ്പരന്നെങ്കിലും ഭരണ ബെഞ്ചുകളിൽ നിന്നുയർന്ന ചിരി പ്രതിപക്ഷ നിരയിലേക്കും പടർന്നു. ഈ ചിരിക്കിടെയാണ് ജോർജ് തോമസ് തന്റെ ശരിക്കുമുള്ള ആവശ്യം സഭയ്ക്ക് മുന്നിൽ വച്ചത്.

'യുഡിഎഫുകാർ കൊണ്ടുവന്ന മദ്യനിരോധനം നമ്മുടെ നാടിന് യോജിച്ചതല്ല. കുടിക്കാൻ താൽപര്യമുള്ളവർക്ക് കുടിക്കാനുള്ള അവസരം വേണം. എന്റെ നിയോജക മണ്ഡലം അനുഭവിക്കുന്ന ബുദ്ധിമൂട്ട് ചില്ലറയല്ല. ആകെ ബിവറേജസിന്റെ ഒരു മദ്യശാല മാത്രമെ ഉള്ളൂ. ചുറ്റുമുള്ള നിലമ്പൂർ, കൊടുവള്ളി, വണ്ടൂർ, ഏറനാട്, കുന്നമംഗലം, നിയോജക മണ്ഡലത്തിലൊന്നും മദ്യശാലകളില്ല. എല്ലാവരും ഓട്ടോയും കാറും പിടിച്ച് ഇങ്ങോട്ടു വരുകയാണ്. ഞങ്ങളുടെ നാട്ടുകാർക്ക് ഇത് കിട്ടുന്നില്ല. അതുകൊണ്ട് ഞങ്ങടെ നാട്ടുകാർക്ക് അത് കിട്ടനുള്ള സംവിധാനമുണ്ടാക്കണം.'

എംഎൽഎയുടെ ആവശ്യകേട്ട് എല്ലാവരും ചിരിച്ച് ചിരിച്ച് രസിച്ചെങ്കിലും നാട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ജോർജ് തോമസിന് മനസിലായത്. തിരുവമ്പാടിയിൽ കൂടുതൽ മദ്യശാലകൾ ആവശ്യപ്പെട്ട എംഎൽഎയ്‌ക്കെതിരെ മണ്ഡലത്തിൽ ലീഗും യൂത്ത്‌ലീഗും സമസ്തയുമൊക്കെ കടുത്ത പ്രതിഷേധത്തിലാണ്. എംഎൽഎ രാജിവച്ച് മാപ്പ് പറയണമെന്നതാണ് പലരുടെയും ആവശ്യം. ഏതായാലും മണ്ഡലത്തിലെ ജനങ്ങളുടെ അടിയന്തിര ആവശ്യം അവതരിപ്പിച്ച് പൊല്ലാപ്പിലായിരിക്കുകയാണ് ജോർജ് എം തോമസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP