Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനുമതിയില്ലാതെ എവറസ്റ്റ് കീഴടക്കാനെത്തിയ ആഫ്രിക്കക്കാരന് 14 ലക്ഷം രൂപ പിഴ; ഇനി അഞ്ചു വർഷം മലകയറാനുമാകില്ല; റയാൻ സഞ്ചരിച്ചത് ടെൻസിങും ഹലാരിയും സഞ്ചരിച്ച അതേവഴിയിലൂടെ

അനുമതിയില്ലാതെ എവറസ്റ്റ് കീഴടക്കാനെത്തിയ ആഫ്രിക്കക്കാരന് 14 ലക്ഷം രൂപ പിഴ; ഇനി അഞ്ചു വർഷം മലകയറാനുമാകില്ല; റയാൻ സഞ്ചരിച്ചത് ടെൻസിങും ഹലാരിയും സഞ്ചരിച്ച അതേവഴിയിലൂടെ

കാഠ്മണ്ഡു: മുൻകൂർ അനുമതി ഇല്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കാനിറങ്ങിയ ആഫ്രിക്കൻ വംശജന് 14 ലക്ഷം രൂപ പിഴയും അഞ്ചു വർഷത്തേക്ക് മലകയറ്റത്തിന് വിലക്കും.

റയാൻ സീനിനെ ആണ് അധികൃതർ അനുമതി ഇല്ലാത്തതിന് പിടികൂടിയത്. പെർമിറ്റ് എടുക്കാതെയാണ് റയാൻ എവറസ്റ്റ് കയറ്റം തുടങ്ങിയത്. 11,000 ഡോളറാണ് (ഏകദേശം ഏഴു ലക്ഷം രൂപ) പെർമിറ്റ് തുകയായി വിദേശീയരിൽ നിന്ന് ഈടാക്കുന്നത്.

കാഠ്മണ്ഡുവിലെ ബേസ് ക്യാംപിൽ നിന്ന് കൊടുമുടിയിലേക്ക് 154 കിലോമീറ്ററോളം ദൂരമുണ്ട്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ റയാൻ ഒട്ടുമുക്കാൽ ദൂരവും പിന്നിട്ടുകഴിഞ്ഞിരുന്നു. 7300 മീറ്ററോളം ഉയരത്തിൽ എത്തിച്ചേർന്ന ഇയാളെ ഒരു ഗുഹയിൽ നിന്നാണ് അധികൃതർ പിടികൂടിയത്.

അതേസമയം ഒരു ഗൈഡിന്റെ പോലും സഹായമില്ലാതെ എവറസ്റ്റ് കീഴടക്കാനായി ഒരാൾ ഇറങ്ങിത്തിരിക്കുന്നത് അപൂർവമായ സംഭവമാണ്. എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗേയും താണ്ടിയ അതേ വഴികളിലൂടെയാണ് റയാനും മലകയറിയത്. റയാന്റെ പാസ്പോർട്ടും അധികൃതർ പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP