Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുതിക്കാൻ തയാറായി നിൽക്കുന്ന കൊച്ചി മെട്രോയുടെ അമരത്തിരിക്കാനൊരുങ്ങി ഗോപികയും വന്ദനയും; മെട്രോയുടെ 7 വനിതാ ഡ്രൈവർമാരിലെ രണ്ട് മിടുക്കികൾ ഇവർ

കുതിക്കാൻ തയാറായി നിൽക്കുന്ന കൊച്ചി മെട്രോയുടെ അമരത്തിരിക്കാനൊരുങ്ങി ഗോപികയും വന്ദനയും; മെട്രോയുടെ 7 വനിതാ ഡ്രൈവർമാരിലെ രണ്ട് മിടുക്കികൾ ഇവർ

കൊച്ചി :  ആകാശ പാതയിൽ മെട്രോ ട്രെയിൻ കുതിച്ചു പായാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ചർച്ചയാകുന്നത് ലിംഗ വ്യത്യാസമില്ലാതെയുള്ള നടപടികളുമായാണ്.കൊച്ചി മെട്രോയുടെ അമരത്തിരിക്കാൻ ഏഴ് വനിതകളെയാണ കൊച്ചി മെട്രോ അധികൃതർ തിരഞ്ഞെടുത്തിരിക്കുന്നത്. പൊതു ഗതാഗത സംവിധാനങ്ങളിൽ പോലും വനിതകൾ സജീവമല്ലാത്തിടത്താണ് കൊച്ചി മെട്രോയുടെ ഈ പ്രശംസനീയമായ നടപടി.

39 ഡ്രൈവർമാരാണ് കൊച്ചീ മെട്രോക്കുള്ളത്. അതിലാണ് ഏഴ് വനിതകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ ഡ്രൈവർ തസ്തികയിലേക്ക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയാണ് യോഗ്യത നിശ്ചയിച്ചിരുന്നത്. എന്നാൽ ബി.ടെക് യോഗ്യതയുള്ളവരും ഡ്രൈവർമാരായുണ്ട്.

ഒരു നാടിന്റെ മുഴുവൻ അഭിമാനമായ ആധുനിക ഗതാഗത സംവിധാനത്തിന് അമരം പിടിക്കുന്ന എല്ലാ വനിതകൾക്കും ആശംസകളർപ്പിച്ചുകൊണ്ടാണ് കൊച്ചി മെട്രോ ഇക്കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മെട്രോ ട്രെയിനുകൾ ഓടിക്കുന്ന ഗോപികയുടെയും വന്ദനയുടെയും ചിത്രങ്ങളോടെയാണ് ഔദ്യോഗിക പേജിലെ പോസ്റ്റ്.

ബൈക്കോടിക്കുന്ന സ്ത്രീകളെ പോലും ഇപ്പോഴും അദ്ഭുതത്തോടെ നോക്കുന്ന സമൂഹതതിലേക്കാണ് കൊച്ചിയുടെ ആകാശപാതയിലൂടെ മെട്രോ ഓടിക്കാൻ ഗോപികയും വന്ദനയും കൂട്ടുകാരുമെത്തുന്നത്.

23 ഭിന്നലിംഗക്കാർക്ക് തൊഴിൽ നൽകിയ കൊച്ചി മെട്രോയുടെ നടപടി ആഗോള മാധ്യമങ്ങൾ പോലും പ്രശംസിച്ചിരുന്നു.കൊച്ചി മെട്രോയുടെ പരിസരങ്ങളുടെ നിയന്ത്രണം കുടുംബശ്രീയ്ക്ക് നൽകാൻ നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ക്ലീനിംങ്, പാർക്കിങ്, ടിക്കറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് കുടുംബശ്രീയെ ഏൽപ്പിക്കുക. ഇതിനെല്ലാം പിന്നാലയാണ് വനിതാ ഡ്രേവർമാർ കൂടിയെത്തുന്നത്. മെട്രോ ആധികൃതർ പറഞ്ഞതുപൊലെ സാമൂഹ്യമാറ്റത്തിന്റെ പാളങ്ങളിൽ തന്നെയാണ് മെട്രോ കുതിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP