Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തെന്നിന്ത്യൻ നടി വനിതാ വിജയകുമാറിന്റെ മകളെ കാണാനില്ല; പിന്നിൽ താരം തന്നെയെന്ന് മുൻഭർത്താവിന്റെ ആരോപണം

തെന്നിന്ത്യൻ നടി വനിതാ വിജയകുമാറിന്റെ മകളെ കാണാനില്ല; പിന്നിൽ താരം തന്നെയെന്ന് മുൻഭർത്താവിന്റെ ആരോപണം

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി വനിതാ വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി. വനിതയുടെ മുൻ ഭർത്താവ് ആനന്ദ രാജനാണ് പൊലീസിൽ പരാതി നൽകിയത്. 2012 ലെ വിവാഹമോചനത്തിന് ശേഷം, മകൾ എട്ട് വയസുകാരി ജൈനിതയുടെ സംരക്ഷണം ആനന്ദ രാജനെയാണ് കോടതി ഏൽപ്പിച്ചിരുന്നത്. ഹൈദരാബാദിലാണ് ആനന്ദ രാജ താമസിക്കുന്നത്.

അവധിക്കാലമായതുകൊണ്ട് ഏപ്രിൽ ആദ്യവാരം വനിതക്കൊപ്പം ചെന്നൈയിലേക്ക് പോയ മകൾ മടങ്ങി വന്നില്ലെന്നാണ് ആനന്ദ രാജന്റെ പരാതി. സംഭവത്തിന് പിന്നിൽ വനിതയാണെന്നാണ് ആനന്ദ് രാജ പരാതിയിൽ പറയുന്നത്. ഹൈദരാബാദിലെ അൽവാൽ പൊലീസ് സ്റ്റേഷനിലാണ് ആനന്ദ രാജ പരാതി നൽകിയത്. മകളെ വനിത വിട്ടു നൽകുന്നില്ലെന്നാണ് ആനന്ദ രാജയുടെ വാദം.

തമിഴ്, മലയാളം, തെലുങ്കു ഭാഷകളിൽ നിരവധി സിനിമകളിൽ വനിത വേഷമിട്ടിട്ടുണ്ട്. തമിഴ് താരങ്ങളായ വിജയ കുമാർ, മഞ്ജുള എന്നിവരുടെ മകളാണ് വനിത. രാജ്കിരൺ നായകനായ മാണിക്യമാണ് വനിതയുടെ ആദ്യ ചിത്രം. ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ നടിയാണ് വനിത.

2000ലായിരുന്നു വനിതയുടെ ആദ്യ വിവാഹം. ആകാശ് എന്നയാളെയാണ് ആദ്യ വിവാഹം ചെയ്തത്. 2005ൽ വേർപെടുത്തിയ ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. വിജയ് ശ്രീഹരി, ജോവിക. തുടർന്ന് 2007ലാണ് ബിസിനസുകാരനായ ആനന്ദ് രാജനെ വിവാഹം ചെയ്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP