Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐപിൽ പത്താം സീസണിലെ ഫൈനൽ അയൽക്കാരായ മുംബൈയും പൂണൈയും തമ്മിൽ;രണ്ടാം എലിമിനേറ്ററിൽ കൊൽക്കത്തയെ അനായാസം മറികടന്ന് മുംബൈ

ഐപിൽ പത്താം സീസണിലെ ഫൈനൽ അയൽക്കാരായ മുംബൈയും പൂണൈയും തമ്മിൽ;രണ്ടാം എലിമിനേറ്ററിൽ കൊൽക്കത്തയെ അനായാസം മറികടന്ന് മുംബൈ

പിഎൽ പത്താം സീസണിലെ ഫൈനൽ അയൽക്കാരയ പൂണൈയും റൈസിങ്ങ് ജയിന്റും മുബൈ ഇന്ത്യൻസും തമ്മിൽ. ഞായറാഴ്ച ഹൈദ്രാബാദിലാണ് ഫൈനൽ മത്സരം നടക്കുക.രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയെ അനായാസം മറികടന്നാണ് മുബൈ കലാശ കളിക്ക് യോഗ്യത നേടിയത്. മൂംബൈ ബൗളർമാരുടെ മികച്ച പ്രകടമാണ് മുബൈയ്ക്ക് വിജയം സമ്മാനിച്ച്ത.

ടോസ് നേടി ബൗളിങ്ങ് തിരഞ്ഞെടുത്ത മുബൈ നായകൻ രോഹിത് ശർമ്മയുടെ തീരുമാനത്തിനൊപ്പം ബൗളർമാർ നിന്നപ്പോൾ കൊൽക്കത്ത്യ്ക്ക് മുന്നോട്ട് വയ്ക്ക്ാനായത് 108 റൺസ് എന്ന ദുർബല ലക്ഷ്യം മാത്രം. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൊൽക്കത്തയുടെ ബാറ്റിങ് നിര മുബൈയുടെ മുന്നിൽ അക്ഷരാർത്ഥത്തിൽ തകരുകയായിരുന്നു. 31 റൺസെടുത്ത സൂര്യകുമാർ യാദവ് മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്.

കൊൽക്കത്ത നിരയിലെ 6 ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ടൂർണ്ണമെന്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ലിൻ ആണ് ആദ്യം പുറത്തായത്. ലിന്നിനെ ബുംറ പൊള്ളാഡിന്റെ കൈയിലെത്തിക്കുമ്പോൾ ലിൻ വെറും നാലു റൺസാണ് സ്‌കോർ ചെയ്തത്. നരൈയ്ൻ പത്തും ഗംഭീർ പന്ത്രണ്ടും ഉത്തപ്പ് മൂന്ന് റൺസും നേടി കൂടാരം കയറി.

28 റൺസെടുത്ത് ജഗ്ഗിയും ടോപ് സ്‌കോറർ സൂര്യകുമാർ യാദവും പടിച്ചു നിൽക്കാൻ നോക്കിയെങ്കിലും അച്ചടക്കത്തോടെയുള്ള മുബൈ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. മുബൈ ിന്ത്യൻസിനു വേണ്ടി കരൺ ശർമ്മ നാലും ബുംറ മൂന്നും മിച്ചൽ ജോൺസൺ രണ്ടും വിക്കറ്റ് വീഴ്‌ത്തി. ശേഷിച്ച ഒരു വിക്കറ്റ് മലിംഗയ്ക്കാണ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുബൈയുടെ തുടക്കവും തകർച്ചയോടെയാണ്. 3 റൺസെടുത്ത് സിമൺസും 6 റൺസുമായി അമ്പാടി റായിഡുവും പെട്ടന്ന് മടങ്ങി.42 റൺസെടുത്ത ക്രുണാൽ പാണ്ഡ്യയാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. രോഹിത് ശർമ്മ ഇരുപത്തിയാറും പാർത്ഥിപ് പട്ടേൽ 14 റൺസെടുത്തും പുറത്തായി. 9 റൺസുമായി പൊള്ളാർഡ് പുറത്താകാതെ നിന്നു.

ടൂർണ്ണമെന്റിൽ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും പൂണൈയ്ക്കായിരുന്നു വിജയം. ഈ ആനുകൂല്യം പൂണൈയ്ക്ക് ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്. എന്നാൽ ബൗളർമാർ ഫോമിലേക്ക് എത്തിയതിൽ പ്രതീക്ഷയർപ്പിക്കുകയാണ് മുംബൈ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP