Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഴിമതിക്കേസിൽ അകത്തായ ഡോക്ടർമാരെ ജയിൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ എഫ്‌ഐആർ; മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടെ 12 പേർ പ്രതികൾ; ശിക്ഷിച്ചാലും ജയിലിൽ പോകാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് രണ്ടാം പ്രതി പറഞ്ഞതായി ഹർജിക്കാരൻ

അഴിമതിക്കേസിൽ അകത്തായ ഡോക്ടർമാരെ ജയിൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ എഫ്‌ഐആർ; മെഡിക്കൽ കോളജ് സൂപ്രണ്ട് ഉൾപ്പെടെ 12 പേർ പ്രതികൾ; ശിക്ഷിച്ചാലും ജയിലിൽ പോകാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് രണ്ടാം പ്രതി പറഞ്ഞതായി ഹർജിക്കാരൻ

തിരുവനന്തപുരം: അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ആരോഗ്യ വകുപ്പു ഡയറക്ടർമാരെ ജയിൽ ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ സഹായിച്ചെന്ന കേസിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് അടക്കമുള്ളവരെ പ്രതികളാക്കി എഫ്‌ഐആർ.

തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ അജിത്കുമാർ 11 ദിവസം കൊണ്ടു പ്രാഥമിക അന്വേഷണം പൂർത്തിയാക്കി എഫ്‌ഐആർ സമർപ്പിച്ചത്.

അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ആരോഗ്യ ഡയറക്ടർ ഡോ. വി.കെ. രാജൻ, മുൻ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.ഷൈലജ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമദ്, ഡോ. രാജശേഖരൻ, ഫോർട് ആശുപത്രിയിലെ ഡോ. പ്രിയങ്ക, വഞ്ചിയൂർ എസ്‌ഐ അശോക് കുമാർ എന്നിവരാണു പ്രതികൾ. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് കഴിഞ്ഞ എട്ടിനാണ് ഈ വിഷയത്തിൽ സ്വകാര്യ ഹർജി ഫയൽ ചെയ്തത്.

അന്നുതന്നെ ഹർജിയിൽവാദം കേട്ടു വിജിലൻസ് ജഡ്ജി എ.ബദറുദ്ദീൻ പ്രാരംഭ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതി കേസിന്റെ വിധി പറയുന്നതിനു രണ്ടു ദിവസം മുമ്പു കേസിലെ രണ്ടാം പ്രതി ഡോ. കെ.ഷൈലജ ഹർജിക്കാരനോടു ഫോണിൽ സംസാരിച്ചു.

തങ്ങളെ ശിക്ഷിച്ചാലും ജയിലിൽ പോകാതെ നോക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നായിരുന്നു അവർ സംസാരിച്ചതെന്നു ഹർജിയിൽ ആരോപിച്ചിരുന്നു. സർക്കാർ ആശുപത്രികളിലേക്കു പ്രതിരോധ കുത്തിവയ്പിനുള്ള വാക്‌സിൻ വാങ്ങിയതിലൂടെ സർക്കാരിന് ഒന്നര കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണു മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർമാരെ ശിക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP