Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്‌ബിഐക്കിട്ട് പണി കൊടുത്ത് ട്രഷറി വഴി ശമ്പളം നൽകാനുള്ള തോമസ് ഐസക്കിന്റെ മോഹം അട്ടിമറിച്ചു; സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം സ്വകാര്യ ബാങ്കുകൾ വഴി നൽകാവുന്ന തരത്തിൽ പുതിയ ഉത്തരവിറങ്ങി

എസ്‌ബിഐക്കിട്ട് പണി കൊടുത്ത് ട്രഷറി വഴി ശമ്പളം നൽകാനുള്ള തോമസ് ഐസക്കിന്റെ മോഹം അട്ടിമറിച്ചു; സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം സ്വകാര്യ ബാങ്കുകൾ വഴി നൽകാവുന്ന തരത്തിൽ പുതിയ ഉത്തരവിറങ്ങി

തിരുവനന്തപുരം: കഴുത്തറുക്കുന്ന സർവീസ് ചാർജ്ജുകൾക്കെതിരെ എസ്‌ബിഐക്കെതിരെ കടുത്ത വിമർശനം ഉയർത്തി സൈബർ ലോകത്ത് പോരാട്ടം നടത്തിയത് മലയാളികളാണ്. മറ്റാരും ഇതുപോലെ വിമർശനം ഉന്നയിച്ചിട്ടില്ല. സൈബർ ലോകത്തെ വിമർശനം കടുത്തപ്പാഴാണ് കഴുത്തറപ്പൻ തീരുമാനത്തിൽ നിന്നും ബാങ്ക് പിന്മാറിയത്. എസ്‌ബിഐയോടുള്ള എതിർപ്പിന്റെ കൂടി ഭാഗമായാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലൂടെ നൽകാൻ തീരുമാനം കൈക്കൊണ്ടത്. തോമസ് ഐസക്കായിരുന്നു ഈ ആശയത്തിന് മുന്നിൽ നിന്നത്. എന്നാൽ, ഐസക്കിന്റെ നീക്കത്തെയും അട്ടിമറിച്ചു കൊണ്ട് പുതിയ തീരുമാനം രംഗത്തെത്തി.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം സ്വകാര്യ ബാങ്കുകൾ വഴി നൽകുന്നതിനുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. നിക്ഷേപ പ്രതിസന്ധി നേരിടുന്ന പൊതുമേഖല ബാങ്കുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ ഉത്തരവ്. ഏഴ് ലക്ഷത്തോളം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം സ്വകാര്യ ബാങ്കുകൾ വഴി ആക്കുമ്പോൾ ഇത് സർക്കാറിനും തിരിച്ചടിയാകും. സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറിയിൽ സേവിങ്‌സ് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ട്രഷറി വഴി ശമ്പളം സ്വീകരിക്കുന്നതിനാൽ ഓൺലൈൻ ട്രാൻസ്ഫർ സംവിധാനങ്ങളും സർക്കാർ ഏർപ്പെടുത്തിയിരുന്നു.

റിസർവ് ബാങ്കിന്റെ നിർദേശപ്രകാരമാണ് ശമ്പളം സ്വകാര്യ ബാങ്കുകൾ വഴി നൽകുന്നതെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ശമ്പള വിതരണം ട്രഷറി വഴിയാക്കാൻ കഴിഞ്ഞാൽ അത് ട്രഷറി കാലിയാക്കുന്ന അവസ്ഥ വരും. ജീവനക്കാറിൽ മിക്ക ആൾക്കാരും ശമ്പളത്തിന്റെ ആദ്യ ദിനങ്ങളിൽ പിൻവലിക്കാറില്ല. അതുകൊണ്ട് തന്നെ ട്രഷറിയിൽ പണം ഉണ്ടാകുന്ന അവസ്ഥയുമുണ്ട്. എന്നാൽ, ഇപ്പോഴത്തെ തീരുമാനത്തോടെ ട്രഷറി കാലിയാകുന്ന അവസ്ഥ വരും.

സംസ്ഥാന സർക്കാറിന്റെ പുതിയ നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജീവനക്കാരുടെ ശമ്പള വിതരണത്തിനുള്ള സ്പാർക്ക് (സർവീസ് പേ റോൾ റെപോസിറ്ററി കേരള) ഇന്റർഫേസ് സംവിധാനത്തിൽ സ്വകാര്യ ബാങ്കുകളുടെ വിവരങ്ങളും ഉൾപ്പെടുത്താൻ മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്. ട്രഷറി സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തി കൊണ്ടുപോകാനാണ് ധനമന്ത്രി തോമസ് ഐസക്കിന് താൽപ്പര്യമുണ്ടായത്. എന്നാൽ, ഐസക്കിന്റെ ആഗ്രഹത്തെ അട്ടിമറിച്ചാണ് ഇപ്പോൾ സ്വകാര്യ ബാങ്കുകളെയും ശമ്പള വിതരണത്തിൽ ഉൾപ്പെടുത്താൻ തീരുമാനമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP