Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ടിക്കറ്റിൽ രണ്ടുപേർക്ക് ആഡംബര യാത്രയൊരുക്കി മഹാരാജാസ് എക്സ്‌പ്രസ്; എട്ട് ദിവസത്തെ പാക്കേജിന് അഞ്ച് ലക്ഷം രൂപ; 36,243 രൂപ മുടക്കിയാൽ ഒരു ദിവസം യാത്ര ചെയ്യാം

ഒരു ടിക്കറ്റിൽ രണ്ടുപേർക്ക് ആഡംബര യാത്രയൊരുക്കി മഹാരാജാസ് എക്സ്‌പ്രസ്; എട്ട് ദിവസത്തെ പാക്കേജിന് അഞ്ച് ലക്ഷം രൂപ; 36,243 രൂപ മുടക്കിയാൽ ഒരു ദിവസം യാത്ര ചെയ്യാം

കൊച്ചി: അത്യാഡംബര ടൂറിസ്റ്റ് ട്രെയിനായ മഹാരാജാസ് എക്സ്‌പ്രസിൽ കൂടുതൽ ഓഫറുകളുമായി ഐആർസിടിസി. എട്ടു ദിവസം നീളുന്ന മുഴുവൻ പാക്കേജിൽ ഒരാളുടെ ടിക്കറ്റ് നിരക്കിൽ രണ്ടു പേർക്കു യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന പ്രത്യേക മൺസൂൺ ഓഫറിനു പുറമേ ഒരു ദിവസം നീളുന്ന ഭാഗിക യാത്രകൾക്കുള്ള അവസരവും ലഭിക്കുമെന്നു ഐആർസിടിസി ഗ്രൂപ്പ് ജനറൽ മാനേജർ എസ്.എസ്.ജഗന്നാഥൻ അറിയിച്ചു.

അഞ്ചുലക്ഷം രൂപയുടെ ഫുൾ പാക്കേജിലാണു രണ്ടാമത്തെ യാത്രികന് സൗജന്യം നൽകുന്നത്. ഭാഗികമായ യാത്രകളിൽ ഒരു ദിവസത്തേക്കു 36,243 രൂപയ്ക്കു ഒരാൾക്കു യാത്ര ചെയ്യാം. ചരിത്രത്തിലാദ്യമായാണു മഹാരാജാസ് എക്സ്‌പ്രസിൽ ഭാഗികയാത്ര അനുവദിക്കുന്നത്. ചിലവേറിയ യാത്ര സാധാരണക്കാർക്കു കൂടി ലഭ്യമാക്കാനാണു ഭാഗിക യാത്രാസൗകര്യം ഒരുക്കിയത്. രണ്ടു പേർക്കുള്ള ഡീലക്‌സ് കാബിനിലാണു ടിക്കറ്റ് ലഭിക്കുക. കാബിനിൽ ഒറ്റയ്ക്കു യാത്ര ചെയ്യണമെങ്കിൽ 55,000 രൂപയോളം നൽകണം.

മികച്ച യാത്രാനുഭവം, ഭക്ഷണ വൈവിധ്യം, അതിഥികൾക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക കലാപരിപാടികൾ എന്നിവയാണു മറ്റു ടൂറിസ്റ്റ് ട്രെയിനുകളിൽ നിന്നു മഹാരാജാസ് എക്സ്‌പ്രസിനെ വ്യത്യസ്തമാക്കുന്നത്. സ്വീകരണ മുറികൾ, വിശ്രമ മുറികൾ, റെസ്റ്ററന്റുകൾ, ബാറുകൾ, വിസ്തൃതമായ കാബിൻ, കിടക്കകൾ എന്നിവയാണു ട്രെയിനിനുള്ളിലെ പ്രധാന ആകർഷണങ്ങൾ.

ഡീലക്‌സ് കാബിൻ, ജൂനിയർ സ്വീറ്റ്, സ്വീറ്റ്, പ്രസിഡൻഷ്യൽ സ്വീറ്റ് എന്നിങ്ങനെയാണു മുറികൾ. ജൂലൈ ഒന്നിന് തിരുവനന്തപുരത്തുനിന്നു യാത്ര തിരിച്ചു െചട്ടിനാട്, മഹാബലിപുരം, മൈസൂരു, ഹംപി, ഗോവ വഴി ട്രെയിൻ മുംബൈയിലെത്തും.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എസി വാഹനങ്ങളിൽ ഗൈഡഡ് ടൂറുകളും കൾച്ചറൽ ഷോകളുമുണ്ടാകുമെന്നു റീജനൽ മാനേജർ ശ്രീകുമാർ സദാനന്ദൻ, സാം ജോസഫ് എന്നിവർ അറിയിച്ചു. സെപ്റ്റംബർ 16നാണ് കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ ട്രിപ്പ്. ഫോൺ: 9746740586, ഇമെയിൽ- [email protected], വെബ്‌സൈറ്റ്: www.irctctourism.com.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP