Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘടിത പ്രചാരണങ്ങളിൽ കാൽവഴുതാതെ എസ്എഫ്‌ഐ; 42-ൽ 37 കോളേജുകളും പിടിച്ചു ചരിത്രനേട്ടം; യൂണിവേഴ്‌സിറ്റി കോളേജ് തൂത്തുവാരി

സംഘടിത പ്രചാരണങ്ങളിൽ കാൽവഴുതാതെ എസ്എഫ്‌ഐ; 42-ൽ 37 കോളേജുകളും പിടിച്ചു ചരിത്രനേട്ടം; യൂണിവേഴ്‌സിറ്റി കോളേജ് തൂത്തുവാരി

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് ഉജ്വലവിജയം. എസ്എഫ്‌ഐക്കെതിരെ യുഡിഎഫ് അനുകൂല മാദ്ധ്യമങ്ങൾ അഴിച്ചുവിട്ട പ്രചാരണങ്ങളെയെല്ലാം എതിർത്തു തോൽപ്പിച്ചാണ് കേരള സർവകലാശാലയിൽ ഉജ്വലനേട്ടം കൊയ്തത്.

ആകെ തെരഞ്ഞെടുപ്പ് നടന്ന 42 കോളേജിൽ 37ലും എസ്എഫ്‌ഐ വിജയിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്കുള്ള 76 സീറ്റിൽ 64ഉം എസ്എഫ്‌ഐ നേടി. മുൻവർഷത്തേക്കാൾ കൂടുതൽ സീറ്റ് സംഘടന ഒറ്റയ്ക്ക് കരസ്ഥമാക്കി. പ്രധാന സീറ്റുകളിലടക്കം വൻ ഭൂരിപക്ഷത്തിലാണ് എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ വിജയിച്ചത്.

ശക്തിയേറിയ പ്രചാരണം എസ്എഫ്‌ഐക്കെതിരെ നടന്നിട്ടും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മുഴുവൻ സീറ്റും എസ്എഫ്‌ഐ നേടി. ജനറൽ സീറ്റുകളിലടക്കം ആകെ പോൾ ചെയ്ത 1850ൽ 1656 വോട്ടും എസ്എഫ്‌ഐക്കാണ് ലഭിച്ചത്. ഇവിടെ കെഎസ്‌യു അടക്കമുള്ള സംഘടനകൾ എസ്‌ഐഒയുടെ പാനലിലാണ് മത്സരിച്ചത്.

കൊല്ലം ടികെഎം കോളേജും എസ്എഫ്‌ഐ പിടിച്ചെടുത്തു. പുതുതായി അനുവദിച്ച മലയിൻകീഴ്, കുളത്തൂർ ഗവ. കോളേജുകളിലും വിജയം നേടി. തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജ്, സംഗീത കോളേജ്, ഫൈൻ ആർട്‌സ് കോളേജ്, ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് എന്നിവിടങ്ങളിൽ എല്ലാ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം ഗവ. വിമൻസ് കോളേജ്, സംസ്‌കൃതകോളേജ്, കെഇഎൻഎം കാഞ്ഞിരംകുളം, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, കിഗ്മ നെയ്യാർഡാം, ചെമ്പഴന്തി എസ്എൻ, കാര്യവട്ടം ഗവ കോളേജ്, ആറ്റിങ്ങൽ ഗവ. കോളേജ്, കൊല്ലം എസ്എൻ കോളേജ്, എസ്എൻ വനിത, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്, സെന്റ് സ്റ്റീഫൻസ് പത്തനാപുരം, പുനലൂർ എസ്എൻ, നിലമേൽ എൻഎസ്എസ് കോളേജ്, കുണ്ടറ ഐഎച്ച്ആർഡി, കടയ്ക്കൽ എസ്എഎച്ച്എം, കടയ്ക്കൽ ഡിഎംഎസ്, കൊട്ടിയം എൻഎസ്എസ് കോളേജ്, ചേർത്തല എസ്എൻ കോളേജ്, ചേർത്തല സെന്റ് മൈക്കിൾസ്, എസ്ഡി കോളേജ് ആലപ്പുഴ, പുന്നപ്ര സഹകരണ കോളേജ്, കായംകുളം എംഎസ്എം, മാവേലിക്കര ബിഷപ്പ് മൂർ, ചെങ്ങന്നൂർ എസ്എൻ എന്നിവിടങ്ങളിൽ കോളേജ് യൂണിയൻ പൂർണമായി എസ്എഫ്‌ഐ കരസ്ഥമാക്കി.

എല്ലാ കോളേജിലും എസ്എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആഹ്ലാദപ്രകടനം നടത്തി. എസ്എഫ്‌ഐക്ക് ചരിത്രവിജയം നൽകിയ മുഴുവൻ വിദ്യാർത്ഥികളെയും സംസ്ഥാന പ്രസിഡന്റ് ഷിജുഖാനും സെക്രട്ടറി ടി പി ബിനീഷും അഭിവാദ്യംചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP