Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരാ ടോർച്ചടിച്ചതെന്ന് അറിയാമോ എന്ന് എസ്‌ഐ; അറിയാമെങ്കിൽ പരാതിയിൽ താൻ പേരുകൂടി എഴുതുമായിരുന്നല്ലോ എന്ന് വീട്ടമ്മയും; ഡിജിപിയോട് ഫോണിൽ പാരാതിപ്പെട്ടാൽ അന്വേഷണവും മൊബൈൽ വഴി; കോതമംഗലത്തെ അപമാനിക്കൽ കേസിലെ അന്വേഷണം പോകുന്നത് ഇങ്ങനെ

ആരാ ടോർച്ചടിച്ചതെന്ന് അറിയാമോ എന്ന് എസ്‌ഐ; അറിയാമെങ്കിൽ പരാതിയിൽ താൻ പേരുകൂടി എഴുതുമായിരുന്നല്ലോ എന്ന് വീട്ടമ്മയും; ഡിജിപിയോട് ഫോണിൽ പാരാതിപ്പെട്ടാൽ അന്വേഷണവും മൊബൈൽ വഴി; കോതമംഗലത്തെ അപമാനിക്കൽ കേസിലെ അന്വേഷണം പോകുന്നത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: എസ് ഐ: നിങ്ങളുടെ ഭർത്താവ് എവിടെയാ?വീട്ടമ്മ:പുള്ളി ഇവിടില്ല ,വീട്ടിൽ ഞാനും പിള്ളേരും മാത്രമേ ഉള്ളു. എസ് ഐ :പുള്ളി എവിടെയാ?വീട്ടമ്മ: എനിക്കറിയത്തില്ല. എസ് ഐ :അറിയല്ലാന്ന് പറഞ്ഞാൽ..പുള്ളി ജീവിച്ചിരിപ്പുണ്ടോ? വീട്ടമ്മ :ജീവിച്ചിരിപ്പുണ്ടാവും.എസ് ഐ:ങേ..? വീട്ടമ്മ:(തറപ്പിച്ച്)ഉണ്ടാവും.

മകളെ അശ്ലീല ചേഷ്ടകൾ കാണിക്കുകയും ബലമായി ഉമ്മ വയ്ക്കാൻ ശ്രമിക്കുകയും ചെയ്ത അയൽവാസിക്കെതിരെ ലോക്കൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലന്ന് ഡി ജി പി യോട് പരാതിപ്പെട്ട വീട്ടമ്മയോട് ഇത് സംമ്പന്ധിച്ച് ചോദിക്കാൻ വിളിച്ച എസ് ഐ നടത്തിയ ഫോൺ സംഭാഷണത്തിന്റെ ആദ്യഭാഗമാണിത്.സംഭാഷണത്തിന്റെ റിക്കോർഡ് ചെയ്ത പൂർണ്ണരൂപം പുന്നേക്കാട് സ്വദേശിയായ വീട്ടമ്മ മറുനാടന് കൈമാറിയിട്ടുണ്ട്. താനും മകളും മാത്രം താമസിക്കുന്ന വീടിന് ചുറ്റും രാത്രിയിൽ ചിലർ ടോർച്ചടിച്ച് നടക്കുകയാണെന്നും അപായപ്പെടുത്തുമോ എന്ന ഭയപ്പാടിലാണ് തങ്ങൾ കഴിയുന്നതെന്നുമായിരുന്നു ക്യാൻസർ രോഗിയുമായ വീട്ടമ്മ കോതമംഗലം പൊലീസിൽ പരാതിപ്പെട്ടിരുന്നത്.

അശ്ലീല ചേഷ്ടകൾ കാണിക്കുകയും ബലമായി ഉമ്മ വയ്ക്കാൻ ശ്രമിക്കുകയും ചെയ്തതായിക്കാണിച്ച് ഇവരുടെ പ്ലസ്സടു വിദ്യാർത്ഥിനിയായിരുന്ന മകൾ അയൽവാസിക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ച് വരവെയാണ് വീട്ടിലേക്ക് രാത്രി കാലങ്ങളിൽ ടോർച്ചടിക്കുകയും മറ്റും ചെയ്യുന്നതായികാണിച്ച് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. കേസിലെ പ്രതിയായ അയൽവാസിയും കൂട്ടരുമാണോ തങ്ങളേ ആക്രമിക്കാൻ ലക്ഷ്യമിട്ട് വീടിന് ചുറ്റും കറങ്ങുന്നതെന്നാിരുന്നു വീട്ടമ്മയുടെ സംശയം.

ഒരാഴ്ചയോളം പിന്നിട്ടിട്ടും പൊലീസ് നടപടി സ്വീകരിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് താൻ ഡി ജി പി സെൻകുമാറിനെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടതെന്നും ഇതിലുള്ള ദേഷ്യത്താലാകാം എസ് ഐ മാനസീകമായി തകർന്നിരിക്കുന്ന തന്നേ കൂടുതൽ വേദനിപ്പിക്കുന്ന തരത്തിലും കുറ്റക്കാരി ആക്കിയും സംസാരിച്ചതെന്നാണ് വീട്ടമ്മയുടെ ആരോപണം.

നിങ്ങൾ ഡി ജി പിയെ വിളിച്ചിരുന്നോ എന്ന എസ് ഐയുടെ ചോദ്യത്തോടെയാണ് ഫോൺ സംഭാഷണം ആരംഭിക്കുന്നത്.ആരാ ടോർച്ചടിച്ച് നടക്കുന്നതെന്നുള്ള എസ് ഐ യുടെ ചോദ്യത്തിന് ഇപ്പഴാണോ സാർ ഇത് ചോദിക്കുന്നതെന്നായിരുന്നു വീട്ടമ്മയുടെ മറു ചോദ്യം.ടോർച്ചടിച്ചപ്പോൾ നിങ്ങൾ എന്നേ വിളിക്കാതിരുന്നതെന്താണെന്നായിരുന്നു പിന്നീട് എസ് ഐ യുടെ ചോദ്യം.

പേടിച്ചിട്ട് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാരുന്നു താനെന്നായിരുന്നു ഇതിന് വീട്ടമ്മയുടെ മറുപടി. ആരാ ടോർച്ചടിച്ചത് അറിയാമോ എന്നുള്ള എസ്‌ഐ യുടെ തുടർന്നുള്ള ചോദ്യത്തിന് അറിയാമെങ്കിൽ പരാതിയിൽ താൻ പേരുകൂടി എഴുതുമായിരുന്നല്ലോ എന്നായിരുന്നു വീട്ടമ്മയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP