Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്ത്യൻ പള്ളിയുടെ ആർച്ച് സ്ഥാപിച്ചതുമായ തർക്കം, വില്ലേജ് ഓഫീസിൽ ആത്മഹത്യാ ഭീഷണിയുമായി യുവാവ്; സബ്കളക്ടറിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും എല്ലാവരേയും തീർക്കുമെന്നും അലറി പെട്രോളും തീപ്പട്ടിയുമായി മുട്ടത്തറ വില്ലേജ് ഓഫീസിലെത്തി; പൂന്തുറ പൊലീസിന്റെ ഇടപെടൽ ഒഴിവാക്കിയത് വൻദുരന്തമെന്ന് വില്ലേജ് ഓഫീസർ ഷിബു

ക്രിസ്ത്യൻ പള്ളിയുടെ ആർച്ച് സ്ഥാപിച്ചതുമായ തർക്കം, വില്ലേജ് ഓഫീസിൽ ആത്മഹത്യാ ഭീഷണിയുമായി യുവാവ്; സബ്കളക്ടറിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും എല്ലാവരേയും തീർക്കുമെന്നും അലറി പെട്രോളും തീപ്പട്ടിയുമായി മുട്ടത്തറ വില്ലേജ് ഓഫീസിലെത്തി; പൂന്തുറ പൊലീസിന്റെ ഇടപെടൽ ഒഴിവാക്കിയത് വൻദുരന്തമെന്ന് വില്ലേജ് ഓഫീസർ ഷിബു

തിരുവനന്തപുരം : പൂന്തുറ പരിത്തിക്കുഴിക്ക് സമീപം ക്രിസ്ത്യൻ പള്ളിയുടെ ആർച്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് ആത്മഹത്യാ ഭീഷണിയിലേക്കും പൊലീസ് ഇടപെടലിലേക്കും എത്തിച്ചത്. രാവിലെ പത്തുമണിയോടെയാണ് വില്ലേജ് ഓഫീസിൽ പെട്രോളും തീപ്പെട്ടിയുമായി യുവാവെത്തിയത്.

സബ്കളക്ടറിൽ നിന്നും നീതി ലഭിക്കുന്നില്ലെന്നും എല്ലാവരേയും വകവരുത്തും എന്നും അലറിക്കൊണ്ടാണ് യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോൾ പുറത്തെടുത്തത്. എന്നാൽ ഇന്റലിജന്‌സ് റിപ്പോർട്ട് പ്രകാരം നേരത്തെ സ്ഥലത്തെത്തിയിരുന്ന പൂന്തുറ പൊലീസ് യുവാവിനെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.

പ്രശ്‌നങ്ങൾക്ക് കാരണമായ ക്രിസ്ത്യൻ പള്ളിയുടെ ആർച്ച് സ്ഥിപിച്ചിരിക്കുന്നത് പരിത്തിക്കുഴിക്ക് സമീപമുള്ള എസ്.എം.റഷീദ് എന്നയാളുടെ ഭൂമിക്ക് മുന്നിലാണ്. ഇയാളുടെ മകൻ ഷാനാണ് ആത്മഹത്യാ ഭീഷണിയുമായി വില്ലേജ് ഓഫീസിൽ എത്തിയത്. ഈ മാസം മുപ്പതിന് സബ്കളക്ടർ വിഷയത്തിൽ ഹിയറിങ്ങ് വച്ചിരിക്കുകയായിരുന്നു. പരാതിയുണ്ടായപ്പോൾ മുട്ടത്തറ വില്ലേജ് ഓഫീസറാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചതും റിപ്പോർട്ട് നൽകിയതും. ഇതിനാലാണ് ഇവിടെ ഭീഷണിയുമായി ഷാൻ എത്തിയതെന്നാണ് കരുതുന്നത്.

നികുതി അടയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി പേർ വില്ലേജ് ഓഫീസിൽ എത്തിയിരുന്ന സമയത്താണ് ഈ സംഭവങ്ങളെല്ലാം നടന്നത്.

മുട്ടത്തറ വില്ലേജ് ഓഫീസറായ എ.എൻ.ഷിബു സംഭവത്തെ കുറിച്ച് മറുനാടൻ മലയാളിയോട് വിശദീകരിച്ചത് ഇങ്ങനെ

രാവിലെ പത്ത് മണിക്ക് എത്തുമ്പോൾ തന്നെ വില്ലേജ് ഓഫീസിൽ പൂന്തുറ പൊലീസുണ്ടായിരുന്നു. ആത്മഹത്യാ ഭീഷണിയുമായി ഒരാളെത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് എത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. ചുവന്ന ഷർട്ട് ധരിച്ച ഒരാൾ എത്തുമെന്നാണ് പൊലീസുകാർ പറഞ്ഞത്. ഓഫീസിൽ രജിസ്റ്ററിൽ ഒപ്പിടുന്നതിനിടയിലാണ് പൊലീസ് അറിയിച്ചതു പോലെ ചുവന്ന ഷർട്ട് ധരിച്ച് യുവാവ് കൈയിൽ പൊതിഞ്ഞ നിലയിൽ ഒരു കുപ്പിയുമായെത്തിയത്. കുപ്പിയിൽ കരുതിയ പെട്രോൾ കൈയിലെടുക്കുമ്പോൾ തന്നെ പൊലീസ് യുവാവിനെ പിടച്ചു മാറ്റി. ആത്മഹത്യ ചെയ്യാനാണോ അതോ തന്റെ ദേഹത്തേക്ക് ഒഴിക്കാനാണോ ഇതുകൊണ്ടുവന്നതെന്ന് അറിയില്ല. പൊലീസ് ഇടപെടലാണ് വലിയൊരു ദുരന്തമൊഴിവായത്.പൊലീസ് മുന്നറിയപ്പ് നൽകിയതിനാൽ വേണ്ടമുൻകരുതലുകൾ എടുത്തിരുന്നു. പള്ളിയുടെ ആർച്ച് സംബന്ധിച്ച് സബ്കളക്ടർ ആവശ്യപ്പെട്ട പ്രകാരം റിപ്പോർട്ട് തയാറാക്കി നൽകിയിരുന്നു. ഇക്കാര്യത്തിൽ 30ന് ഹിയറിങ്ങ് നടക്കാനിരിക്കെയുള്ള ആത്മഹത്യാ ഭീഷണി എന്തിനെന്നറിയില്ലെന്നും ഷിബു പറഞ്ഞു.ഇക്കാര്യത്തിൽ കളക്ടർ അടക്കമുള്ള റവന്യൂ അധികൃതർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭീഷണിയെ മുഴക്കിയ ഷാനിനെ പൂന്തുറ സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP