Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡിഐജി എനിക്ക് അമ്മാവനെ പോലെ; ഞാൻ മാതാപിതാക്കൾക്കൊപ്പം പോയ ചടങ്ങിനെയാണ് ചുറ്റി കറങ്ങലാക്കിയത്; ചാനലുകൾക്കു റേറ്റിങ് കൂട്ടാൻ വേണ്ടിയുള്ള പൊതുമുതലല്ല നടിമാർ; എന്നെ ലക്ഷ്യം വയ്ക്കുന്നത് ആദ്യമായല്ല; പ്രതികരിക്കാതിരുന്നത് എന്റെ തെറ്റ്; പൊലീസ് വാഹനത്തിലെ യാത്രാ വിവാദത്തിൽ നടി അർച്ചന

ഡിഐജി എനിക്ക് അമ്മാവനെ പോലെ; ഞാൻ മാതാപിതാക്കൾക്കൊപ്പം പോയ ചടങ്ങിനെയാണ് ചുറ്റി കറങ്ങലാക്കിയത്; ചാനലുകൾക്കു റേറ്റിങ് കൂട്ടാൻ വേണ്ടിയുള്ള പൊതുമുതലല്ല നടിമാർ; എന്നെ ലക്ഷ്യം വയ്ക്കുന്നത് ആദ്യമായല്ല; പ്രതികരിക്കാതിരുന്നത് എന്റെ തെറ്റ്; പൊലീസ് വാഹനത്തിലെ യാത്രാ വിവാദത്തിൽ നടി അർച്ചന

തിരുവനന്തപുരം: ജയിൽ വകുപ്പ് ഡിഐജിക്കൊപ്പം വാഹനത്തിൽ ചുറ്റിക്കറങ്ങിയ സംഭവത്തിൽ ആരോപണ വിധേയയായ നടി അർച്ചന വിശദീകരണവുമായി രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അർച്ചന തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. തനിക്കെതിരെ വാർത്ത നൽകിയ മാധ്യമങ്ങളെയും അർച്ചന പോസ്‌റഅറിൽ വിമർശിക്കുന്നുണ്ട്. നടിയുമായി ചുറ്റിക്കറങ്ങിയ 

സംഭവത്തിൽ ഡിഐജി പ്രദീപിനെതിരെ ആർ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അർച്ചന പ്രതികരണവുമായെത്തിയിരിക്കുന്നത്.


അർച്ചനയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽനിന്ന്;

''പ്രിയ സുഹൃത്തുക്കളെ, വാസ്തവമറിയാതെ മാധ്യമങ്ങൾ നൽകുന്ന വാർത്തകളിൽ ഞാൻ അതീവ ദുഃഖിതയാണ്. ചാനലുകൾ അവരുടെ റേറ്റിങ് കൂട്ടാൻ വേണ്ടി ഉപയോഗിക്കുന്ന പൊതുമുതലുകളാണ് നടിമാർ എന്നു ധരിക്കരുത്. സോഷ്യൽ മീഡിയയ്ക്ക് ധാരാളം നല്ല വശങ്ങൾ ഉണ്ട്. ഇപ്പോൾ ഞങ്ങൾ പൊതുജനങ്ങളുമായി സംവദിക്കുന്നത് തന്നെ ഫേസ്‌ബുക്ക് വഴിയാണ്. എന്നെ മോശമായി പരാമർശിക്കുന്ന വാർത്ത പല സുഹൃത്തുക്കളും അയച്ചു തന്നതിനെത്തുടർന്നാണ് ഞാൻ ഇത്തരമൊരു പോസ്റ്റിടുന്നതിനെ പറ്റി ആലോചിക്കുന്നത്.

കുറേ കാലങ്ങൾക്കുമുമ്പ് പ്രചരിച്ച ഇത്തരമൊരു വാർത്തയോട് അന്നു പ്രതികരിക്കാതിരുന്നതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. അന്ന് സോഷ്യൽ മീഡിയ ഇത്രയധികം സജീവമായിരുന്നില്ല. സീരിയലിന്റെ തിരക്കുള്ളതിനാൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ചാനലിനെതിരേ കേസുകൊടുക്കാനൊന്നും അന്ന് മിനക്കെട്ടില്ല. എന്നാൽ ഈ സംഭവം ഞാൻ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. ഒരു ഔദ്യോഗിക പരിപാടിക്കിടെ നടന്ന സംഭവത്തിലെ വാസ്തവം നിങ്ങളോട് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്.

ആ ചടങ്ങിലെ ക്ഷണിതാവായാണ് ഞാൻ അവിടെ എത്തുന്നത്. എന്റെ അച്ഛന്റെ പഴയ സൃഹൃത്തായ ഡിഐജിയാണ് എന്നെ ആ ചടങ്ങിലേക്ക് ക്ഷണിച്ചത്. എന്റെ അച്ഛൻ ഡെപ്യൂട്ടി കമാൻഡന്റ് ആയി പൊലീസിൽ നിന്നു വിരമിച്ചയാളാണ്. എന്റെ അച്ഛനുമായുള്ള വ്യക്തിപരമായ ബന്ധത്തെത്തുടർന്നാണ് ഡിഐജി ഞങ്ങളെ വീട്ടിൽ വന്ന് കൊണ്ടുപോയതും ചടങ്ങിനു ശേഷം തിരികെ വീട്ടിൽ കൊണ്ടുവിട്ടതും. ആ ചെറിയ ചടങ്ങിനെ ചില ആളുകളും മാധ്യമങ്ങളും ചേർന്ന് പെരുപ്പിച്ച് കാട്ടുകയായിരുന്നു. സംഭവത്തെ വളച്ചൊടിച്ച് ചാനൽ റേറ്റിങ് കൂട്ടാനും ചിലർ ശ്രമിച്ചു.

ഇതു പോലെ എന്നെ ലക്ഷ്യം വയ്ക്കുന്നത് ഇതാദ്യമല്ല, കുറേ കാലം മുമ്പ് ഒരു പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ വാർത്താ ചാനലുകൾ അത് ഞാനാണെന്ന തരത്തിൽ പ്രചരിപ്പിച്ചു. ഈ സംഭവത്തിൽ പഴയതു പോലെ അബദ്ധം പറ്റാതിരിക്കാനാണ് ഞാൻ ആ ചടങ്ങിനു ശേഷം മാതാപിതാക്കൾക്കും ഡിഐജിക്കും ഒപ്പമെടുത്ത ഫോട്ടോ ഇതിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാൻ എന്റെ മാതാപിതാക്കൾക്കൊപ്പം പോയ ചടങ്ങിനെയാണ് ചുറ്റി കറങ്ങലായി ചിലർ വ്യാഖ്യാനിച്ചെടുത്തത്. ഡിഐജി തനിക്ക് അമ്മാവനെ പോലെയാണ്. സ്വന്തം നേട്ടങ്ങൾക്കു വേണ്ടി മാധ്യമപ്രവർത്തകർ എഴുതിപ്പിടിപ്പിക്കുന്നത് തികച്ചും ലജ്ജാവഹമാണ്.'' 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP