Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഞ്ജു വാര്യരുടെയും വ്യവസായ പ്രമുഖന്റേയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന സംശയവുമായി ടൈംസ് ഓഫ് ഇന്ത്യ; വാർത്ത ശുദ്ധ അസംബന്ധമെന്ന് നടിയുടെ സുഹൃത്തുക്കൾ; പ്രചരണങ്ങൾക്ക് പിന്നിൽ സിനിമയിലെ സ്ത്രീ കൂട്ടായ്മയെ ഭയക്കുന്നവരെന്നും ആക്ഷേപം; ലേഡി സൂപ്പർ സ്റ്റാറിനെ ഇല്ലായ്മ ചെയ്യാൻ ഗൂഢനീക്കമോ?

മഞ്ജു വാര്യരുടെയും വ്യവസായ പ്രമുഖന്റേയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന സംശയവുമായി ടൈംസ് ഓഫ് ഇന്ത്യ; വാർത്ത ശുദ്ധ അസംബന്ധമെന്ന് നടിയുടെ സുഹൃത്തുക്കൾ; പ്രചരണങ്ങൾക്ക് പിന്നിൽ സിനിമയിലെ സ്ത്രീ കൂട്ടായ്മയെ ഭയക്കുന്നവരെന്നും ആക്ഷേപം; ലേഡി സൂപ്പർ സ്റ്റാറിനെ ഇല്ലായ്മ ചെയ്യാൻ ഗൂഢനീക്കമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഞ്ജു വാര്യരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന ടൈംസ് ഓഫ് ഇന്ത്യ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്നാണ് മഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ മറുനാടന് നൽകുന്ന സൂചന. തിരുവനന്തപുരത്ത് ഉദാഹരണം സുജാതയെന്ന സിനിമയുടെ സെറ്റിൽ സജീവമാണ് നടി. അതിനിടെ ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിൽ ദുഷ്ടലാക്കുണ്ടെന്നാണ് ആക്ഷേപം. ചോദ്യ ചിഹ്നവുമായാണ് മഞ്ജുവിന്റെ വിവാഹ നിശ്ചയ വാർത്ത ടൈംസ് ഓഫ് ഇന്ത്യ നൽകിയത്. സോഷ്യൽ മീഡിയയിലെ പ്രചരണമെന്ന തരത്തിലാണ് ഈ വാർത്ത ടൈംസ് ഓഫ് ഇന്ത്യ നൽകിയത്. മറ്റൊരിടത്തും ഇതു സംബന്ധിച്ച ഒരു സൂചനകളും മറുനാടന് കണ്ടെത്താനുമായില്ല,

മുംബൈയിൽ ബിസിനസ്സ് നടത്തുന്ന ഒരാളുമായി മഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് പ്രചരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. എന്നാൽ ഇക്കാര്യം മഞ്ജുവിനോട് അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ല. മുംബൈയിൽ തനിക്ക് ശത്രുക്കളുണ്ട് എന്ന് ദിലീപ് അടിക്കടി അഭിമുഖങ്ങളിൽ പറയാറുണ്ട്. തനിക്കെതിരെ വ്യാജ വാർത്തകൾ നൽകുന്നത് മുംബൈ ബേസ്ഡ് ആയിട്ടുള്ള ഏജൻസിയാണെന്നാണ് ദിലീപ് പറഞ്ഞത്. ആ അഭിമുഖങ്ങളുമായി ചേർത്ത് വച്ചാണ് ഇപ്പോൾ മഞ്ജുവിന്റെ വിവാഹ വാർത്തകൾ പ്രചരിച്ചിരുന്നത്. അതിനിടയിൽ പരസ്യ സംവിധായകൻ വിഎ ശ്രീകുമാർ മേനോനുമായി ബന്ധിപ്പിച്ച് മഞ്ജുവിന്റെ പേരിൽ ഗോസിപ്പുകൾ വന്നിരുന്നു. ഇതിനിടെയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത എത്തുന്നത്. എന്നാൽ തീർത്തും അസംബന്ധമെന്നാണ് ഇതേ കുറിച്ച് മഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്.

കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ചെങ്കൽ ചൂളയിലെ ഉദാഹരണം സുജാതയുടെ സെറ്റിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായി. പുസ്തക റിലീസിന് മഞ്ജു വിസമ്മതിച്ചതായിരുന്നു ഇതിന് കാരണം. ഇതിന് പിന്നാലെ സനിമാ മേഖലയിലെ വനിതകളെ സംഘടിപ്പിച്ച് മഞ്ജുവിന്റെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ എത്തി. ഇത് താര സംഘടനയായ അമ്മയിലെ ചിലരെ പ്രകോപിപ്പിച്ചു. അവരാകും മഞ്ജുവിനെതിരെ വാർത്ത പ്രചരിപ്പിക്കുന്നതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വനിതാ കൂട്ടായ്മയെ തകർക്കാനാകും ഇവരുടെ ശ്രമം. ശ്രീകുമാറുമായി മഞ്ജു പ്രണയത്തിലാണ്, ശ്രീകുമാറാണ് മഞ്ജുവിനെ തിരിച്ച് സിനിമയിലേക്ക് കൊണ്ടു വന്നത് എന്നൊക്കെയായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ഇപ്പോൾ ഒരു പടി കൂടി മുമ്പോട്ട് പോയിരിക്കുന്നു. വ്യവസായ പ്രമുഖനെ കഥാനായകനാക്കി. അത്രമാത്രമാണെന്ന് സിനിമയിലെ പ്രമുഖർ പറയുന്നു.

മുംബൈയിൽ വച്ചായിരുന്നു വിവാഹ നിശ്ചയമെന്നാണ് പ്രചരണം. ഇതിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് മഞ്ജുവിന്റെ സുഹൃത്തുക്കൾ പറയുന്നത്. മഞ്ജുവാര്യർ നായികയാകുന്ന ഉദാഹരണം സുജാതയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈയിടെ റിലീസ് ചെയ്തിരുന്നു. മഞ്ജു വാര്യർ വിധവയും 15 വയസുകാരിയുടെ അമ്മയായും വേഷമിടുന്ന. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തലസ്ഥാന നഗരിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാർട്ടിൻ പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജ്ജുമാണ് നിർമ്മാതാക്കൾ. 15 വയസുകാരിയായ മകളെ വളർത്താനായി വളരെയധികംം കഷ്ടപ്പാട് അനുഭവിക്കുന്ന സുജാതയായാണ് മഞ്ജു വാര്യർ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചെങ്കൽച്ചൂളയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. ഇതിനൊപ്പം മോഹൻലാൽ ഫാനാകുന്ന മോഹൻലാൽ എന്ന ചിത്രവും മഞ്ജുവിന്റേതായി ഉടൻ തുടങ്ങും. ഇത്തരം തിരിക്കുകളിലാണ് മഞ്ജു ഉള്ളത്.

ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം സിനിമയിൽ സജീവമായ മഞ്ജുവിന് വലിയ പിന്തുണയാണ് ലഭിച്ചത്. മിക്ക സിനിമകളും സാമ്പത്തികമായി നേട്ടമുണ്ടാക്കി. കൈനിറയെ സിനിമകളും കിട്ടി. ഇതിനിടെ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടു. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതോടെ സിനിമയിലെ പലരുടേയും കണ്ണിലെ കരടായി. എന്നിട്ടും കെയർ ഓഫ് സൈറാബാനുവെന്ന സിനിമ വമ്പൻ വിജയമായി. ഇതോടെ ലേഡി സൂപ്പർ സ്റ്റാർ പട്ടത്തിലേക്ക് മഞ്ജു അടുക്കുകയാണെന്നും വിലയിരുത്തലെത്തി. ഇതിനിടെയാണ് സിനിമയിലെ സ്ത്രീ കൂട്ടായ്മയുടെ ഉദയം. അമ്മയെന്ന താര സംഘടന ഇത് കേട്ട് ഞെട്ടി. ഇതിനിടെയാണ് അപവാദ കഥകൾ മഞ്ജുവിനെതിരെ വീണ്ടും പ്രചരിപ്പിക്കുന്നത്.

ഗോസിപ്പുകളിൽ നേരത്തെ നായകനായിരുന്ന ശ്രീകുമാർ നായരും വലിയ തിരക്കിലാണ്. മോഹൻലാൽ ചിത്രമായ ഒടിയനും എംടിയുടെ രണ്ടാമൂഴത്തിന്റെ ബ്രഹ്മാണ്ട ചിത്രത്തിന്റേയും അണിയറിയിലാണ് ശ്രീകുമാർ നായർ. 1000 കോടി മുടക്കി നിർമ്മിക്കാനൊരുങ്ങുന്ന രണ്ടാമൂഴത്തിന്റെ ശോഭകെടുത്താൻ വെറുതെ ആരോപണങ്ങൾ പല കോണിൽ നിന്ന് സജീവമാണ്. ഇതിനിടെയിൽ ശ്രീകുമാറിനെ മാനസികമായി തകർക്കാനാണ് പുതിയ പ്രചരണം ഉണ്ടാക്കുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പറയുന്നു. ശ്രീകുമാർ സംവിധാനം ചെയ്ത ചില പരസ്യ ചിത്രങ്ങളിൽ മഞ്ജു മോഡലായിരുന്നു. അതുവച്ചാണ് പ്രചരണങ്ങൾ നേരത്തെ കൊഴുപ്പിച്ചിരുന്നത്.

മോഹൻലാൽ ചിത്രമായ വില്ലനിലാണ് ഇപ്പോൾ മഞ്ജു വാര്യർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കമൽ സംവിധാനം ചെയ്യുന്ന ആമിയുടെ രണ്ടാം ഘട്ട ഷൂട്ടിങ്ങ് ഉടൻ തുടങ്ങും. മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായി മഞ്ജു വാര്യർ വേഷമിടുന്ന ചിത്രമാണ് ആമി. ഇങ്ങനെ ഒരു പിടി ചിത്രങ്ങൾ മഞ്ജുവിന്റെ കൈയിലുണ്ട്. ഇതെല്ലാം കണ്ട് വേദനിക്കുന്നവരാണ് പ്രചരണത്തിന് പിന്നിലെന്നാണ് വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP