Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികളുടെ പ്രിയനായിക ഗോപിക രണ്ടാമതും അമ്മയായി; ആൺകുഞ്ഞിന് ജന്മം നല്കിയ വിവരം ആരാധകർ അറിയുന്നത് ഫോട്ടോ പുറത്ത് വന്നപ്പോൾ

മലയാളികളുടെ പ്രിയനായിക ഗോപിക രണ്ടാമതും അമ്മയായി; ആൺകുഞ്ഞിന് ജന്മം നല്കിയ വിവരം ആരാധകർ അറിയുന്നത് ഫോട്ടോ പുറത്ത് വന്നപ്പോൾ

വിവാഹ ശേഷം സിനിമയോടു വിട പറയുന്ന നായികമാരിൽ നിന്ന് അല്പം വ്യത്യസ്തയായ നായിക ഗോപിക കൈക്കുഞ്ഞുമായി നില്ക്കുന്ന ഫോട്ടോയാണ് ഇപ്പോൾ വാർത്തിയിൽ ഇടം നേടുന്നത്. സാധാരണ സെലിബ്രിറ്റികൾക്ക് മക്കളുണ്ടാകുമ്പോൾ അത് അപ്പോൾ തന്നെ വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ ഇപ്പോൾ ആസ്‌ട്രേലിയയിലുള്ള നടി ഗോപിക രണ്ടാമത് അമ്മയായ കാര്യം ആരും അറിഞ്ഞില്ലായെന്ന് വേണം പറയാൻ. ഇപ്പോൾ നടി കൈക്കുഞ്ഞുമായി നില്ക്കുന്ന ഫോട്ടോ പുറത്ത് വന്നപ്പോഴാണ് ആരാധകരും ഇക്കാര്യം അറിയുന്നത്.

ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലുള്ള ഗ്രീൻസ് ലോപ്‌സ് മെറ്റേണിറ്റി ഹോസ്പിറ്റലിൽ ഈ മാസം ആദ്യമാണ് ഗോപിക രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നല്കിയത്. എയ്ദൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആമി എന്നാണ് മൂത്ത മകളുടെ പേര്.2008 ജൂലൈയിലാണ് ഗോപികയും ഡോക്ടറായി ജോലി ചെയ്യുന്ന അജിലേഷും വിവാഹിതരായത്. ആദ്യം അയർലന്റിൽ ആയിരുന്ന ഇരുവരും രണ്ട് വർഷം മുമ്പാണ് ആസ്‌ട്രേലിയയിലെത്തിയത്. വിവാഹനന്തരം ഭർത്താവിനൊപ്പം പറന്ന ഗോപിക ഇടയ്ക്ക് നാട്ടിൽ തിരിച്ചെത്തിയാണ് സ്വന്തം ലേഖകൻ എന്ന ചിത്രത്തിൽ അഭിനയിച്ചത്.

മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കുമെന്ന് ഗോപിക പറഞ്ഞിരുന്നു. ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും നല്ല പിന്തുണ നൽകുന്നുണ്ട്. അങ്ങനെയാണ് ഭാര്യ അത്ര പോര എന്ന ചിത്രത്തിലും എത്തിയത്.

പ്രണയമണിത്തൂവൽ' എന്ന ചിത്രത്തിലൂടെയാണ് ഗോപിക അഭിനയരംഗത്തെത്തിയത്. പിന്നീട് ചാന്ത്‌പൊട്ട്, കീർത്തി ചക്ര, മായാവി, അലി ഭായ്, അണ്ണൻ തമ്പി, വെറുതെ ഒരു ഭാര്യ തുടങ്ങി ഒത്തിരി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്ത ഗോപിക തമിഴിലും കന്നടയിലും തെലുങ്കിലും തന്റെ സാമീപ്യം അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP