Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഥുറാം ഗോഡ്സെയുടെ ആർഎസ്എസ് ബന്ധം വേർതിരിച്ചു ചർച്ച ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ബന്ധവും ചർച്ച ചെയ്യേണ്ടതല്ലേ?

നാഥുറാം ഗോഡ്സെയുടെ ആർഎസ്എസ് ബന്ധം വേർതിരിച്ചു ചർച്ച ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ബന്ധവും ചർച്ച ചെയ്യേണ്ടതല്ലേ?

അജയ് കുമാർ

ഹാത്മാ ഗാന്ധിയെ വധിച്ചത് നഥൂറാം വിനായക് ഗോഡ്‌സെ ആണെന്നതിൽ ആർക്കും തർക്കമില്ല. പക്ഷെ അദ്ദേഹത്തിന്റെ ജാതിയും, പ്രവർത്തിച്ച സംഘടനയും, ഇന്നും രാഷ്ട്രീയ സംവാദങ്ങളിൽ, ഗാന്ധിയെക്കാൾ, ചർച്ച ചെയ്യപ്പെടുന്നതിലെ രാഷ്ട്രീയം എന്തുമാവട്ടെ , പക്ഷെ സംവാദങ്ങളിൽ യാഥാർഥ്യം മൂടി വെയ്ക്കുമ്പോൾ അത് ചരിത്രത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമാകും.

ഗോഡ്‌സെ സ്വയം സേവകൻ ആയിരുന്നു എന്നതിൽ തർക്കമില്ല. പക്ഷെ അക്കാലത്തും നില നിന്നിരുന്ന ഹിന്ദു മുസ്‌ളീം ചേരി തിരിവിൽ ആർഎസ്എസ് എടുക്കുന്ന മൃതു ഹിന്ദുത്വ നിലപാടുകളിൽ പ്രതിഷേധിച്ച ഗോഡ്‌സെ 1932 ൽ ആർഎസ്എസ്സിൽ നിന്നും രാജിവെച്, തീവ്ര ഹിന്ദു പ്രസ്ഥാനമായ ഹിന്ദു മഹാസഭയിൽ ചേർന്നു.

നവഖാലിയിലും , ബിഹാറിലും ഉണ്ടായ വംശീയ കലാപങ്ങൾ , ഇന്ത്യാ വിഭജനം തുടങ്ങിയ സംഭവങ്ങളിൽ മുസ്ലിം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്ന് വിശ്വസിച്ച ഗോഡ്‌സെ , മഹാത്മാവിനെ വധിക്കാൻ ഗൂഢാലോചന നടത്തുകയും ഒടുവിൽ 1948 ജനുവരി മുപ്പതിന് , ഗാന്ധിജിയെ വധിക്കുന്നു. തുടർന്നദ്ദേഹം വിചാരണക്കൊടുവിൽ തൂക്കിലേറ്റപ്പെട്ടതും പൊതു സമൂഹത്തിനു അറിയാവുന്ന ചരിത്ര സത്യങ്ങൾ. ഇവിടെ വിഷയം ഗാന്ധി വധം മാത്രമല്ല, മറിച് ഗോഡ്‌സെ പ്രവർത്തിച്ച തീവ്ര ഹിന്ദു പ്രസ്ഥാനത്തിന്റെ ഇനിയും ചർച്ചചെയ്യപ്പെടാത്ത ചില ചരിത്രങ്ങൾ രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെടണം.

ഗാംന്ധി വധം നടക്കുന്ന നാളിൽ , പ്രസിദ്ധ അഭിഭാഷകനായ നിർമ്മൽ ചന്ദ്ര ചാറ്റർജി ആയിരുന്നു ഹിന്ദു മഹാ സഭയുടെ പ്രസിഡന്റ്‌റ്! പിന്നീട് അനാരോഗ്യം കാരണം പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഇദ്ദേഹം സഭയുടെ ഒരു പ്രവർത്തകനായി തുടർന്നു ഇവിടെ ചാറ്റർജിക്കെന്തു പ്രസക്തി എന്ന് നെറ്റി ചുളിക്കുന്നതിനു മുൻപേ അദ്ദേഹത്തിന്റെ കമ്യുണിസ്റ്റ് പാർട്ടി ബന്ധം നമ്മൾ പഠിക്കണം.

ബംഗാളിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട നാളിൽ പാർട്ടിക്കുവേണ്ടി കേസ് വാദിച്ചിരുന്നത് സാക്ഷാൽ നിർമൽ ചന്ദ്ര ചാറ്റർജി ആയിരുന്നു. രാജ്യത്ത് ആദ്യമായി നടന്ന 1952 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇദ്ദേഹം ഹിന്ദു മഹാസഭയുടെ സ്ഥാനാർത്ഥി ആയി ഹുഗ്ലി മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ,പിന്തുണയുമായി മുൻ നിരയിൽ കമ്യുണിസ്റ്റ് പാർട്ടിയും ഉണ്ടായിരുന്നു.

പിന്നീട് 1963 ലും 1967 ലും പശ്ചിമ ബംഗാളിലെ സി പി എമ്മിന്റെ സിറ്റിങ് സീറ്റായ ബുർദ്വാൻ പാർലിമെന്റ്റ് മണ്ഡലത്തിൽ നിന്നും കമ്യുണിസ്റ്റുകളുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിർമൽ ചന്ദ്ര ചാറ്റർജി പാർലിമെന്റിൽ എത്തി.

നിർമൽ ചന്ദ്ര ചാറ്റർജിയുടെ മരണത്തിനു ശേഷം ബുർദ്വാൻ മണ്ഡലം സി പി എമ്മിന് വേണ്ടി അദ്ദേഹത്തിന്റെ മകൻ, മുൻ ലോക സഭാ സ്പീക്കർ സോംനാഥ് ചാറ്റർജി ജയിച്ചു പോന്നതും ചരിത്രം.

ഗോഡ്‌സെയുടെ , ആർഎസ്എസ് ബന്ധം വേർ തിരിച്ചു ചർച്ച ചെയ്യുമ്പോൾ അദ്ദേഹം പ്രവർത്തിച്ച തീവ്ര ഹിന്ദു മഹാ സഭയും അതിന്റെ പ്രസിഡന്റും, അദ്ദേഹത്തിന്റെ കമ്യുണിസ്റ്റ് ബന്ധവും നമ്മൾ ചർച്ച ചെയ്യേണ്ടതല്ലേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP