Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കടത്തിവെട്ടി ഫോൺ വിളിയിൽ ഒന്നാമനായി രമേശ് ചെന്നിത്തല; പിണറായിയുടെ ബിൽ 1,068 രൂപ മാത്രമായപ്പോൾ പ്രതിപക്ഷ നേതാവിന് 6,559 രൂപയുടെ ബിൽ; മന്ത്രിമാരിൽ 3,550 രൂപയുടെ ബില്ലുമായി ഒന്നാമതെത്തി കടകംപള്ളി; മിനിമം ബില്ലിൽ ഒതുങ്ങി വിളിച്ച് ഒമ്പത് മന്ത്രിമാർ

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കടത്തിവെട്ടി ഫോൺ വിളിയിൽ ഒന്നാമനായി രമേശ് ചെന്നിത്തല; പിണറായിയുടെ ബിൽ 1,068 രൂപ മാത്രമായപ്പോൾ പ്രതിപക്ഷ നേതാവിന് 6,559 രൂപയുടെ ബിൽ; മന്ത്രിമാരിൽ 3,550 രൂപയുടെ ബില്ലുമായി ഒന്നാമതെത്തി കടകംപള്ളി; മിനിമം ബില്ലിൽ ഒതുങ്ങി വിളിച്ച് ഒമ്പത് മന്ത്രിമാർ

മലപ്പുറം: സംസ്ഥാന ഖജനാവിൽ നിന്ന് പണമടയ്ക്കുന്ന ഫോൺബില്ലിന്റെ കാര്യത്തിൽ നമ്പർ വണ്ണായി പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിയെക്കാളും മന്ത്രിമാരെക്കാളും കൂടുതൽ മൊബൈൽ ബിൽ വന്നിരിക്കുന്നത് ചെന്നിത്തലയ്ക്കാണ്.

സംസ്ഥാന സർക്കാർ പണമടയ്ക്കുന്ന ഔദ്യോഗിക മൊബൈൽ നമ്പരിന്റെ ഉപയോഗത്തിലാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും കടത്തിവെട്ടിയത്. ഏപ്രിൽ മാസത്തെ ബില്ലടച്ചതിന്റെ രേഖകളിൽ നിന്നാണ് ഈ കണക്കുകൾ. എല്ലാം ബിഎസ്എൻഎൽ നമ്പരുകളാണ്.

ഏപ്രിൽ മാസം പ്രതിപക്ഷ നേതാവിന്റെ മൊബൈൽ ബില്ലിനത്തിൽ സർക്കാർ ബിഎസ്എൻഎല്ലിന് അടച്ചത് 6,559 രൂപയാണ്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ബിൽ 1,068 മാത്രം. മന്ത്രിമാർക്കിടയിൽ ഏറ്റവും കൂടുതൽ ഉപയോഗം നടത്തിയതു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹത്തിന്റെ ബിൽ 3,550 രൂപ.

രണ്ടാം സ്ഥാനത്തുള്ള് ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ ബിൽ 1,999 രൂപയാണ്. നിയമ മന്ത്രി എ.കെ. ബാലൻ മൂന്നാം സ്ഥാനത്ത്: 1,903 രൂപ. നാലാമതു നിൽക്കുന്നതു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലാണ്. അദ്ദേഹത്തിന്റെ മൊബൈൽ ഉപയോഗം 1,286 രൂപയുടേതാണ്.

മന്ത്രിമാരിൽ ഒൻപതുപേർ 622 രൂപയുടെ മിനിമം നിരക്കേ ഉപയോഗിച്ചിട്ടുള്ളൂ ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.കെ. ശൈലജ, എം.എം. മണി, സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, വി എസ്. സുനിൽകുമാർ, പി. തിലോത്തമൻ, ടി.പി. രാമകൃഷ്ണൻ, കെ. രാജു.

മറ്റുള്ളവർ: ജലവിഭവ മന്ത്രി മാത്യു ടി. തോമസ് 855 രൂപ, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ 627, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 624.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP