Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികം സ്‌നേഹിക്കുക: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

അധികം സ്‌നേഹിക്കുക: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷത്തിൽ രണ്ട് കഥാപാത്രങ്ങളാണ്. ഒന്ന് ഫരിസേയൻ. മറ്റേത്, പരസ്യപാപിനിയായ സ്ത്രീ. ആദ്യത്തേയാൾ, സമൂഹത്തിലെ മാന്യനും ഉന്നതസ്ഥാനീയനുമായ വ്യക്തി. നല്ലൊരു സദ്യയൊരുക്കി യേശുവിനെ സദ്യക്കു ക്ഷണിക്കുന്നു. മറ്റവളോ, ആ സദ്യയുടെ പരിസരത്തുപോലും വരാൻ യോഗ്യതയില്ലാത്തവൾ.

ഇരുവരും യേശുവിനെ സ്വീകരിച്ചതിലും സൽക്കരിച്ചതിലുമുള്ള അന്തരത്തിലാണ് ഇന്നത്തെ സുവിശേഷത്തിന്റെ മർമ്മം അടങ്ങിയിരിക്കുന്നത്. എന്തായിരുന്നു അവരുടെ സ്വീകരണത്തിലെ വ്യത്യാസം? അത് വ്യക്തമാക്കാൻ ഈശോ പറയുന്നൊരു കഥയുണ്ട്. ഒരു ധനാഢ്യൻ രണ്ട് പേർക്ക് പണം കടംകൊടുത്തു. ഒരാൾക്ക് 500, മറ്റയാൾക്ക് 50. രണ്ടുപേർക്കും ഒരുപോലെ ഇളവു ചെയ്യുന്നു. എങ്കിൽ ആരാണ് അയാളെ കൂടുതൽ സ്‌നേഹിക്കുക? (7:42). പിന്നീട് പാപിനിയായ സ്ത്രീയെക്കുറിച്ച് ഈശോ 7:47ൽ പറയുന്നു. ''?? ഇവൾ അധികം സ്‌നേഹിച്ചു'' (7:47).

ഈ രണ്ടു വചനങ്ങളും കൂട്ടിവായിക്കണം. ഈശോ ചോദിക്കുന്നു: ''ആരാണ് കൂടുതൽ സ്‌നേഹിക്കുക?'' (7:42). പിന്നീട് അവൻ തന്നെ പറയുന്നു: ''ഇവൾ അധികം സ്‌നേഹിച്ചു'' (7:47). അപ്പോൾ ഈശോയുടെ ആഹ്വാനം അധികം സ്‌നേഹിക്കാനാണ്; കൂടുതൽ സ്‌നേഹിക്കാനാണ്. അതായത് സ്‌നേഹത്തെ ആഴപ്പെടുത്താൻ!

ഈശോ ഇന്ന് നമ്മളോടും പറയുന്നതിതാണ് നിന്റെ സ്‌നേഹത്തെ ആഴപ്പെടുത്തുക! നിന്റെ ഹൃദയത്തിന്റെ സ്‌നേഹബന്ധങ്ങളെ ബ??ലപ്പെടുത്തുക. പോരാ, നിന്റെ പ്രവൃത്തികളെയും ജീവിതത്തെയും സ്‌നേഹം കൊണ്ട് നിറക്കുക!

ഈശോ ആതിഥേയനായ ഫരിസേയനോട് പറയുന്നത് ശ്രദ്ധിക്കണം: ''നീ എന്റെ കാലു കഴുകിയില്ല; നീ എനിക്ക് ചുംബനം നൽകിയില്ല; നീ എന്റെ തലയിൽ തൈലം പൂശിയില്ല'' (7:4446). പാപിനിയായ സ്ത്രീ ഇതെല്ലാം ഈശോയ്ക്ക് കൊടുത്തുവെന്നതിലല്ല വ്യത്യാസത്തിന്റെ ആത്മാവ് കിടക്കുന്നത്. മറിച്ച്, കൊടുക്കുന്നതി??ല???ള്ള ?അവളുടെ സ്‌നേഹതീവ്രതയിലാണ്. ഈശോ എടുത്തു പറയുന്നുണ്ട്. ''??ഇവൾഎന്റെ പാദം കഴുകിയത് വെ??ള്ളം കൊണ്ടല്ല. മറിച്ച് അവളുടെ കണ്ണീരുകൊണ്ട്. തുടച്ചത് കൈത്തൂവാലകൊണ്ടല്ല. മറിച്ച്, സ്വന്തം തലമുടികൊണ്ട്. ഇവൾ ചുംബനം തന്നത് കവിളത്തല്ല; പാദങ്ങളിൽ. തലയിൽ തൈലം പൂശുന്നതിനുപകരം, ഇവൾ മുന്തിയതരം സുഗന്ധ തൈലം പാദങ്ങളിൽ പൂശിയിരിക്കുന്നു.''

ആഴപ്പെട്ട സ്‌നേഹമാണ് പാപിനിയായ സ്ത്രീയുടെ പ്രവൃത്തികളിൽ. അവളുടെ പ്രവൃത്തികളെ അവൾ സ്‌നേഹത്തിന്റെ തീക്ഷ്ണതകൊണ്ട് നിറച്ചു. അതിനാലാണ്, ഈശോ പറഞ്ഞത് ''??ഇവൾ അധികം സ്‌നേഹിച്ചു.''

ഡോ. വി.പി ഗംഗാധരൻ ഹൃദ്രോഗം ബാധിച്ച് രോഗിയായിരുന്നപ്പോൾ നടന്ന സംഭവം (ഓഡിയോ കേൾക്കുക). അനുദിന ജീവിതത്തിലെ ഓരോ പ്രവൃത്തിയേയും സ്‌നേഹം കൊണ്ട് നിറയ്ക്കുക. പോരാ, നിന്റെ സ്‌നേഹബന്ധങ്ങളെ കൂടുതൽ ആഴപ്പെടുത്തുക. ഇതാണ് ഈശോ ഇന്ന് എന്നോട് ആവശ്യപ്പെടുന്നത്.

കൂടുതൽ സ്‌നേഹിക്കാനും സ്‌നേഹം ആഴപ്പെടുത്താനും ??നമ്മൾ? ??എന്ത് ചെയ്യണം? അതിനുള്ള വഴിയും ഈശോ പറഞ്ഞു തരുന്നുണ്ട്. 7:43 ലെ വചനം: ''ആർക്ക് കൂടുതൽ ഇളവു ചെയ്‌തോ, അവൻ കൂടുതൽ സ്‌നേഹിക്കും.'' ആരോട് അധികം ക്ഷമിക്കപ്പെടുന്നുവോ അവൻ/അവൾ കൂടുതൽ സ്‌നേഹി??ക്കും'' (7:47).

അതായത് നീ സ്വീകരിക്കുന്ന സ്‌നേഹം നീ തിരിച്ചറിയുക; അനുഭവിക്കുക. അനുദിനം നീ സ്വീകരിക്കുന്ന സ്‌നേഹം നീ തിരിച്ചറിയുക. അനുനിമിഷം നിന്നിലേക്ക് വന്നു ചേരുന്ന ക്ഷമയും കാരുണ്യവും നീ അനുഭവിക്കുക. അപ്പോൾ കൂടുതൽ സ്‌നേഹിക്കാൻ നിനക്ക് കഴിയും; കൂടുതൽ കൊടുക്കാൻ നിനക്ക് സാധി??ക്കും.

ലൂക്കാ 6:36ൽ ഈശോ പറയുന്നു: ''നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ, നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.'' തമ്പുരാനിൽ നിന്നും അനുനിമിഷം നാം സ്വീകരിക്കുന്ന കാരുണ്യം അനുഭവിക്കുക. നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും സ്വീകരിക്കുന്ന സ്‌നേഹം നാം തിരിച്ചറിയുക. 500 ദനാറ സൗജന്യമായി സ്വീകരിച്ചവനാണ്/ സ്വീകരിച്ചവളാണ് ഞാൻ. കൂടുതൽ ഇളവു കിട്ടിയവൻ. അതിനാൽ എനിക്ക് കൂടുതൽ സ്‌നേഹിക്കാതിരിക്കാനാവില്ല.

കോളേജ് കുട്ടികളോടുള്ള പ്രഭാഷണത്തിന്റെ കഥ (ഓഡിയോ കേൾക്കുക). ഭൂമിയിലെ നിന്റെ ജീവിതം തീർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ തീർന്നുകൊണ്ടിരിക്കുന്ന നിന്റെ ജീവിതത്തെ സ്‌നേഹം കൊണ്ടുനിറയ്ക്കുക; തീവ്രമായ സ്‌നേഹംകൊണ്ട് നിറയ്ക്കുക.

അവസാനത്തെ വചനം, 7:50 കൂടി ??നമ്മൾ ശ്രദ്ധിക്കണം. '' മകളേ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.'' അധികം സ്‌നേഹിച്ചാൽ എന്തായിരിക്കും? ?പരിണതഫലം? അത് രക്ഷയായിരിക്കും. അധികസ്‌നേഹം അവളെ രക്ഷയിലേക്ക് നയിച്ചു. ???

രക്ഷ, നിത്യജീവൻ ഉണ്ടാകാനുള്ള മാർഗ്ഗമായി ഈശോ കാണിച്ചുതരുന്നത്, പാപിനിയായ സ്ത്രീയുടെ അധികസ്‌നേഹമാണ്. നിന്നിലെ ജീവൻ കൂടുതൽ സജീവമാകാൻ, ജീവൻ വളരാൻ, വളർന്ന് വളർന്ന് മരണത്തിനപ്പുറത്തേക്കും കടന്ന് നിത്യജീവനായി മാറാനുള്ള മാർഗ്ഗം, അധികം സ്‌നേഹിക്കുക എന്നതാണ്. അതായത്, നിന്റെ പ്രവൃത്തികളെ സ്‌നേഹംകൊണ്ടു നിറയ്ക്കുക; നിന്റെ സ്‌നേഹബന്ധങ്ങളെ ആഴപ്പെടുത്തുക! അപ്പോൾ നിന്നിലെ ജീവൻ കൂടുതൽ ശക്തിപ്പെടും, വളരും. അങ്ങനെ വളർന്ന് മരണത്തിന് പോലും നശിപ്പിക്കാനാകാത്തവിധം അത് നിത്യജീവനായി രൂപപ്പെടും. തീർച്ച! 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP