Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഇത്രയും ഒരുമയോടെ ജീവിക്കുന്ന മറ്റൊരു സംസ്ഥാനമില്ല; കേരളത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ച ടൈംസ് നൗവിനു മറുപടിയുമായി കൊച്ചിയിലെ യുവാക്കൾ; 'കേരളത്തെ പാക്കിസ്ഥാൻ ആക്കല്ലേ'യെന്നുള്ള വീഡിയോ കാണാം

ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഇത്രയും ഒരുമയോടെ ജീവിക്കുന്ന മറ്റൊരു സംസ്ഥാനമില്ല; കേരളത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ച ടൈംസ് നൗവിനു മറുപടിയുമായി കൊച്ചിയിലെ യുവാക്കൾ; 'കേരളത്തെ പാക്കിസ്ഥാൻ ആക്കല്ലേ'യെന്നുള്ള വീഡിയോ കാണാം

തിരുവനന്തപുരം: ഒരു ദേശിയ മാധ്യമം കേരളത്തെ പാക്കിസ്ഥാനെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ചാനലിനെതിരെ കേരളത്തിൽ വൻ പ്രതിഷേധം ആണ് ഉയർന്നത്. ഇടിമുഴങ്ങുന്ന പാക്കിസ്ഥാന് സമാനമായ സംസ്ഥാനത്ത്, ബീഫ് നിരോധനത്തിനെതിരായ സമരം അനാവശ്യമല്ലേ എന്ന രീതിയിൽ വരെ ചർച്ചകൾ ഉണ്ടായി.

മലയാളികൾക്ക് നേരെയുള്ള ഈ അധിക്ഷേപത്തെ ചില ഉന്നത നേതാക്കൾ ചിരിച്ചുതള്ളുകയാണ് ഉണ്ടായത്. സോഷ്യൽ മീഡിയയിലും പുറത്തും മലയാളികൾ കൂടമായി എത്തി. 'ടൈംസ് കൗ' ഹാഷ്ടാഗുകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആക്കി.

ഒടുവിൽ ഗതികെട്ട് ചാനൽ അധികാരികൾ തങ്ങളുടെ അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും കേരളം എന്നത് ടൈപ്പിങ് പിശക് മൂലം പാക്കിസ്ഥാൻ ആയിപ്പോയതാനെന്നും ഉള്ള മുടന്തം ന്യായം പറഞ്ഞു തടിതപ്പി. എന്നാൽ ഈ മാപ്പ് പറച്ചിൽ കൊണ്ടൊന്നും മലയാളി വിടുന്ന ലക്ഷണം കാണുന്നില്ല.

ഇപ്പോൾ ഇതാ 'കേരളത്തെ പാക്കിസ്ഥാൻ ആക്കല്ലേ' എന്ന ഗാനവുമായി ഒരു കൂട്ടം യുവാക്കൾ എത്തിയിരിക്കുകയാണ്. നാലാം കിട മാധ്യമങ്ങൾക്കുള്ള മലയാളികളുടെ മറുപടി എന്ന രീതിയിലാണ് മലയാളം റാപ്പ് ശൈലിയിലുള്ള ഗാനത്തിന്റെ രചന.

കേരളത്തിൽ മതത്തിന്റെ പേരിൽ വേർതിരിവു ഇല്ല എന്നും, ഹിന്ദുവും മുസൽമാനും ക്രൈസ്തവനും ഇത്രത്തോളം ഒരുമയോടെ ജീവിക്കുന്ന മറ്റൊരു സംസ്ഥാനവും വേറെ ഇല്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കൊച്ചി സ്വദേശിയായ യുവാക്കൾ ആണ് വീഡിയോടെ പിന്നിൽ.

ആരെയും ലക്ഷ്യം വെച്ചുള്ള കുറ്റം പറച്ചിലല്ല, എല്ലാവരുടെയും ഒപ്പം നിന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വീഡിയോ എന്നിവർ അവകാശപ്പെടുന്നു.

പ്രതികരണശേഷി ഉള്ള ഇത്തരം പുതിയ കലാകാരന്മാർ തന്നെയാണ് കേരളത്തിന്റെ സമ്പത്ത്. മികച്ച പ്രതികരണവുമായി മുന്നേറുന്ന 'കേരളത്തെ പാക്കിസ്ഥാൻ ആക്കല്ലേ' എന്ന വീഡിയോ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP