Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാളെ പത്രവാർത്ത വരുമ്പോൾ പൊലീസുക്കാർക്കെതിരെ നടപടിയെടുത്ത വാർത്ത ഒപ്പം വരണം! കായംകുളത്ത് നോമ്പെടുത്ത പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച എസ് ഐമാരെ ഉടൻ സസ്‌പെന്റ് ചെയ്യാൻ നിർദേശിച്ച് മന്ത്രി സുധാകന്റെ ഫോൺവിളി; ജനക്കൂട്ടത്തിന് നടുവിൽ നിന്ന് എസ്‌പിക്ക് ഫോൺവിളിച്ച വീഡിയോ വൈറൽ

നാളെ പത്രവാർത്ത വരുമ്പോൾ പൊലീസുക്കാർക്കെതിരെ നടപടിയെടുത്ത വാർത്ത ഒപ്പം വരണം! കായംകുളത്ത് നോമ്പെടുത്ത പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച എസ് ഐമാരെ ഉടൻ സസ്‌പെന്റ് ചെയ്യാൻ നിർദേശിച്ച് മന്ത്രി സുധാകന്റെ ഫോൺവിളി; ജനക്കൂട്ടത്തിന് നടുവിൽ നിന്ന് എസ്‌പിക്ക് ഫോൺവിളിച്ച വീഡിയോ വൈറൽ

ആലപ്പുഴ: കായംകുളത്ത് നോമ്പുതുറക്കാൻ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്നും ചന്തയിലേക്ക് പുറപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ ഉടനടി ഇടപെട്ട് മന്ത്രി ജി സുധാകരൻ. പൊലീസുകാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ജനക്കൂട്ടത്തിന് നടുക്ക് നിന്നാണ് മന്ത്രി ഫോൺ വിളിച്ചത്. മന്ത്രിയുടെ ഫോൺവിളി ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടതോടെ വീഡിയോ വൈറലാകുകയും ചെയ്തു.

ഇന്നെല വൈകുന്നേരം അഞ്ചോടെ കായംകുളം പട്ടണത്തിലായിരുന്നു പതിനഞ്ചുക്കാരൻ രണ്ടു എസ് ഐമാരുടെ ക്രൂരമർദ്ദനത്തിന് ഇരയായത്. പൂവാലശല്യം ആരോപിച്ചാണ് നിരപരാധിയായ പ്ലസ് വൺ വിദ്യാർത്ഥിയെ പൊലീസ് മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് മുന്നിൽ നിൽക്കുകയായിരുന്നു കുട്ടിയെ വിളിപ്പിക്കുകയും ലാത്തികൊണ്ട് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതായാണ് ആരോപണം. ശരീരത്തിൽ അടിയേറ്റതിന്റെ നിരവധി പാടുകളുണ്ട്.

സംഭവം നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെയാണ് മന്ത്രി നേരിട്ട് രംഗത്തിറങ്ങിയത്. പിതാവും നാട്ടുക്കാരും നോക്കി നിൽക്കെ പൊലീസ് നടത്തിയ നായാട്ടിൽ അമർഷം പൂണ്ടാണ് മന്ത്രി ഫോൺ വിളിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് തന്റെ ഇടപെടലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയാണ് കുറ്റക്കാർക്കെതിരെ കുടത്തനടപടിക്ക് ഉന്നതപൊലീസ് ഉദ്യോഗസ്ഥനെ ശുപാർശ ചെയ്തത്. മർദ്ദനമേറ്റ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചശേഷം ദക്ഷിണമേഖലാ ഐ ജി വിജയനെ കുറ്റക്കാരായ പൊലീസുക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഫോണിൽ അറിയിക്കുന്ന രംഗമാണ് വൈറലായിട്ടുള്ളത്. പൊലീസുക്കാരെ സ്ഥലം മാറ്റിയാൽ പോരാ.

നിരപരാധിയായ വിദ്യാർത്ഥിയെ മർദ്ദിച്ച പൊലീസുക്കാരെ സസ്പെന്റു ചെയ്യാൻ നിർദ്ദേശം നൽകിയാണ് സുധാകരൻ കൈയടി വാങ്ങിയത്. ജില്ലാ പൊലീസ് മേധാവി നടപടിയെടുത്താൽ വെറും സ്ഥലംമാറ്റം മാത്രമായി പോകുമെന്നും അതുപോരെന്നും നാളെ പത്രവാർത്ത വരുമ്പോൾ പൊലീസുക്കാർക്കെതിരെ നടപടിയെടുത്ത വാർത്ത ഒപ്പം വരുന്നത് നന്നായിരിക്കുമെന്നും സുധാകരൻ നിർദേശിച്ചിരുന്നു. മന്ത്രിയുടെ നടപടിക്ക് സോഷ്യൽ മീഡിയയിൽ ധാരാളം കൈയടിയും നേടിക്കൊടുത്തു. മന്ത്രിയുടേത് ഉചിതമായ നടപടിയാണെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP