Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പഠിക്കാൻ മിടക്കുൻ; പരാധീനതകളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഇല്ല; എന്നിട്ടും റിജു ഹോസ്റ്റലിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ചു; മംഗളൂരുവിലെ മലയാളിയുടെ മരണത്തിൽ ദുരൂഹത ഏറെ

പഠിക്കാൻ മിടക്കുൻ; പരാധീനതകളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഇല്ല; എന്നിട്ടും റിജു ഹോസ്റ്റലിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ചു; മംഗളൂരുവിലെ മലയാളിയുടെ മരണത്തിൽ ദുരൂഹത ഏറെ

ആലപ്പുഴ : ഒരു മലയാളി വിദ്യാർത്ഥികൂടി ആത്മഹത്യ ചെയ്തു. ഇതോടെ അന്യ സംസ്ഥാനത്ത് ജീവനൊടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം മൂന്നുമാസത്തിനിടയിൽ മൂന്നായി. ഏറ്റവും ഒടുവിൽ ചെങ്ങന്നൂർ വെൺമണി കുറ്റിക്കൽ പീടികയിൽ പരേതനായ റോയി മാത്യുവിന്റെ മകൻ റിജു ഉമ്മൻ മാത്യു (19) വിന്റെ മൃതദേഹമാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

മംഗ്ളൂരു മുൾക്കി കർണാട് സെന്റ് ആൻസ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ ഇമേജിങ് ടെക്നോളജി വിദ്യാർത്ഥിയായിരുന്നു റിജു ഉമ്മൻ. സാമ്പത്തികമായോ മാനസികമായോ യാതൊരു പ്രശ്നവുമില്ലാത്ത മിടുമിടുക്കനായ റിജുവാണ് ദുരൂഹ സാഹചര്യത്തിൽ ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് ശേഷം റിജു ക്ലാസിൽ ഹാജരായിരുന്നില്ല .തുടർന്ന് വൈകിട്ട് സഹപാഠികൾ കോളേജിൽ നിന്നും ക്ലാസ്‌കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

പഠനത്തിൽ മിടുക്കനായ റിജുവിന് മറ്റ് യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുമ്പോഴും ദുരൂഹത ബാക്കിയാകുകയാണ്. കോളജ് അധികൃതർ അറിയിച്ചതനുസരിച്ച് കഴിഞ്ഞദിവസം ബന്ധുക്കൾ ബംഗമുൾക്കിയിലെത്തി നടപടി ക്രമങ്ങൾക്കുശേഷം മൃതദേഹം ഏറ്റുവാങ്ങി. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ സംസ്‌ക്കരിക്കും. ബംഗമുൾക്കി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

അതേസമയം മരണ കാരണം അന്വഷിക്കുന്ന മറുനാടൻ പൊലീസ് നാട്ടിൽനിന്നും എത്തിയവർ മടങ്ങുന്നതോടെ കേസ് ചവറ്റുകൊട്ടിയിലേക്ക് വലിച്ചെറിയുകയാണ് പതിവ്. അതേസമയം രണ്ടുമാസങ്ങൾക്ക് മുമ്പ് ഹരിപ്പാട് സ്വദേശിയും ഖൊരക്ക്പൂർ ഐ ഐ ടി വിദ്യർത്ഥിയുമാ മിഥുൻ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചിരുന്നു. തൊട്ടുപിന്നാലെ മുബൈയിൽ ആലപ്പുഴ പവർ ഹൗസ് സ്വദേശി പഠനത്തിന്റെ ഭാഗമായി പ്രൊജക്ട് ചെയ്യാൻ എത്തിയ സൈറ്റിൽ മരിച്ചു കിടന്നിരുന്നു. ഈ മരണത്തിലും കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എന്നാൽ കോളജ് അധികൃതരോ പൊലീസോ മൃത്ദേഹം വിട്ടുകൊടുത്തശേഷം ഇതിനെ കുറിച്ച് യാതൊരു അന്വേഷണവും നടത്തുന്നില്ലെന്ന് ആക്ഷേപമാണ് ബന്ധുക്കൾക്കുള്ളത്. ലക്ഷങ്ങൾ മുൻകൂറായി മുടക്കി കുട്ടികളെ പഠനത്തിനായി അയക്കുമ്പോൾ തങ്ങളുടെ കുട്ടികൾ സുരക്ഷിതരാണെന്ന തോന്നലായിരുന്നു മാതാപിതാക്കൾക്ക്. എന്നാൽ തുടർച്ചയായി നടക്കുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യകൾ അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് കടുത്ത് ആശങ്കയാണ് പരത്തുന്നത്.

ബംഗളൂരുവിൽ മരിച്ച റിജു കുടുംബത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു. പിതാവ് നേരത്തെ നഷ്ടപ്പെട്ട റിജു ഏറെ പ്രതീക്ഷകളുമായാണ് പഠനത്തിന് ചേർന്നത്. മാതാവ് ജയാ മാത്യു, സഹോദരൻ റിജോ (കുവൈറ്റ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP