Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തല്ലാനല്ല കൊല്ലാനല്ല ജീവിക്കാനാണ് ഈ സമരം; അവകാശങ്ങൾ നേടിയെടുക്കാൻ അന്ത്യം വരെയും പോരാടും; മാലാഖമാർ തെരുവിൽ ഇറങ്ങിയപ്പോൾ തൃശൂരിലെ ആശുപത്രികൾ ചക്രശ്വാസംവലിക്കുന്നു; പനിബാധിച്ച് രോഗികൾ വലയുമ്പോഴും കണ്ണുതുറക്കാതെ ആശുപത്രി മുതലാളിമാർ

തല്ലാനല്ല കൊല്ലാനല്ല ജീവിക്കാനാണ് ഈ സമരം; അവകാശങ്ങൾ നേടിയെടുക്കാൻ അന്ത്യം വരെയും പോരാടും; മാലാഖമാർ തെരുവിൽ ഇറങ്ങിയപ്പോൾ തൃശൂരിലെ ആശുപത്രികൾ ചക്രശ്വാസംവലിക്കുന്നു; പനിബാധിച്ച് രോഗികൾ വലയുമ്പോഴും കണ്ണുതുറക്കാതെ ആശുപത്രി മുതലാളിമാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സംസ്ഥാനത്താകെ പകർച്ചപ്പനി പടർന്നുപിടികികുന്നതിനിടെ തൃശൂരിൽ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. അത്യാഹിത വിഭാഗത്തിലേത് ഒഴികെയുള്ള മറ്റെല്ലാ നഴ്‌സുമാരും പണിമുടക്കിൽ അണിചേർന്നിട്ടുണ്ട്. നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകൾ നൽകാനുള്ള ഉത്തരവുകൾ നടപ്പിലാക്കിയില്ലെങ്കിൽ സമരം സംസ്ഥാന വ്യാപകമാക്കാനാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ തീരുമാനം.

ജോലിക്കനുസരിച്ചുള്ള വേതനം തേടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യപടിയായാണ് തൃശൂർ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജുകളടക്കമുള്ള 44 ആശുപത്രികളിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരമാരംഭിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിലേതിന് തുല്യമായ വേതനം നൽകുക, സർക്കാർ നിയോഗിച്ച വിവിധ കമ്മീഷനുകളുടെ നിർദ്ദേശം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഇന്ന് രാവിലെ മുതൽ ഐപി, ഒപി അടക്കമുള്ള മേഖലകളിലെ നഴ്‌സുമാർ പണിമുടക്കി. അത്യാഹിത വിഭാഗത്തിലും നിലവിലെ രോഗികളുടെ പരിചരണത്തിനുമായി ചുരുക്കം നഴ്‌സുമാർ സമര കാലയളവിൽ ശമ്പളം വാങ്ങാതെ ജോലി ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അയ്യായിരത്തോളം നഴ്‌സുമാരാണ് പണിമുടക്കിന്റെ ഭാഗമായതെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ഈ മാസം 27ന് സർക്കാർ മാനേജ്‌മെന്റുകളുടെയും നഴ്‌സുമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനാണ് യുഎൻഎയുടെ തീരുമാനം.

സുപ്രീം കോടതി നിർദ്ദേശവും ബലരാമൻ, വീരകുമാർ കമ്മിറ്റികളുടെ റിപ്പോർട്ടുകളും നടപ്പാക്കണമെന്നതാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. മറ്റു ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലെ സമരം സംബന്ധിച്ച് 27ലെ സർക്കാർതല യോഗത്തിനു ശേഷം തീരുമാനമെടുക്കും. അതേസമയം മറ്റ് ജില്ലകളിൽ ഇന്ന് സമരവിളംബര് പ്രകടനങ്ങൾ നടന്നു.

യുഎൻഎ ആവശ്യപ്പെട്ടതനുസരിച്ച് തൊഴിൽവകുപ്പും തൊഴിൽമന്ത്രിയും 15നു നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. യൂണിയനുകളുടെയും മാനേജ്മെന്റുകളുടെയും അഭിപ്രായ സമവായം ഉണ്ടാക്കാൻ ലേബർ കമ്മിഷണർ അധ്യക്ഷനായ മിനിമം വേജസ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.

പണിമുടക്കിയ നഴ്സുമാരും നഴ്സിങ് ഇതര ജീവനക്കാരും ഇന്നലെ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽനിന്ന് കലക്ടറേറ്റിലേക്കു മാർച്ച് നടത്തി.

അതേസമയം നഴ്‌സുമാർ സമരം പ്രഖ്യാപിച്ചിട്ടും ലക്ഷങ്ങൾ കൊയ്യുന്ന ആശുപത്രി മുതലാളിമാർ പ്രശ്‌നപരിഹാരത്തിന് ഇതുവരെ രംഗത്തെത്തിയിട്ടില്ല. സർക്കാർ ആശുപത്രി മാനേജ്‌മെന്റിനൊപ്പം നിൽക്കുന്നതും ഈ മേഖലയിലെ സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. സർക്കാർ നിയോഗിച്ച കമ്മിറ്റികൾ ശിപാർശ ചെയ്ത സേവനവേതന വ്യവസ്ഥകൾ നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് ആശുപത്രി മാനേജ്‌മെന്റ്.

ഈ സാഹചര്യത്തിൽ 27 ലേബർ കമ്മീഷണർ വിളിച്ചിരിക്കുന്ന യോഗത്തിൽ കാര്യമായ പ്രതീക്ഷയില്ലെന്നാണ് നഴ്‌സസ് അസോസിയേഷൻ നേതാക്കൾ പറയുന്നത്. ഇതിനിടെ ആരോഗ്യരംഗത്തെ പ്രത്യേക സാഹചര്യം മുതലെടുത്ത് പൊതുജനത്തെ നഴ്‌സുമാർക്ക് എതിരാക്കാനുള്ള ശ്രമങ്ങളും ആശുപത്രി മാനേജ്‌മെന്റുകൾ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP