Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡപ്യൂട്ടി കമാൻഡന്റിനെ മദ്യലഹരിയിൽ തല്ലിയ പൊലീസുകാരൻ അറസ്റ്റിൽ; അറസ്റ്റിനിടെ പൊലീസുകാരൻ കുഴഞ്ഞുവീണു; മേലുദ്യോഗസ്ഥൻ പകപോക്കുകയാണെന്നും ആരോപണം

ഡപ്യൂട്ടി കമാൻഡന്റിനെ മദ്യലഹരിയിൽ തല്ലിയ പൊലീസുകാരൻ അറസ്റ്റിൽ; അറസ്റ്റിനിടെ പൊലീസുകാരൻ കുഴഞ്ഞുവീണു; മേലുദ്യോഗസ്ഥൻ പകപോക്കുകയാണെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: എആർ ക്യാംപിലെ ഡപ്യൂട്ടി കമാൻഡന്റിനെ മദ്യലഹരിയിൽ പൊലീസുകാരൻ തല്ലിയെന്നു വിവാദം. അടികൊണ്ട ഡപ്യൂട്ടി കമാൻഡന്റ് രാധാകൃഷ്ണൻ നായരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാംപിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോഷിയെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ, തല്ലിയെന്ന കമാൻഡന്റിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മേലുദ്യോഗസ്ഥൻ പകപോക്കുകയാണെന്നും ജോഷി ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ ജോഷിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഒരുമണിക്കാണ് ജില്ലാ സായുധസേനയെ നാണംകെടുത്തിയ സംഭവങ്ങൾ. നൈറ്റ് പട്രോളിങ് ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി കമാൻഡന്റ് രാധാകൃഷ്ണൻ നായർ തൃശൂർ ചെമ്പൂക്കാവിലെ സബ് ട്രഷറിയിലെ ഗാർഡ് ഓഫിസിൽ പരിശോധനയ്‌ക്കെത്തി. സീനിയർ സിപിഒ ജോഷി ഉൾപ്പെടെയുള്ളവരായിരുന്നു ഇവിടെ ഡ്യൂട്ടിയിൽ. പരിശോധനയ്‌ക്കെത്തിയപ്പോൾ ഇവിടെ പൊലീസുകാരെ കണ്ടില്ലെന്നും അന്വേഷിച്ചു ഗാർഡ് റൂമിലെത്തിയപ്പോൾ മദ്യലഹരിയിൽ കുഴഞ്ഞ അവസ്ഥയിൽ ജോഷിയെ കണ്ടെന്നുമാണു ഡപ്യൂട്ടി കമാൻഡന്റിന്റെ വാദം.

ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ഇതിൽ ക്ഷുഭിതനായ പൊലീസുകാരൻ തന്നെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തെന്നു കമാൻഡന്റ് പറയുന്നു. എന്നാൽ, മേലുദ്യോഗസ്ഥനു തന്നോടുണ്ടായിരുന്ന ഇഷ്ടക്കേടു തീർക്കാൻ കരുതിക്കൂട്ടി ഉപദ്രവിക്കുകയായിരുന്നെന്നു ജോഷി പറയുന്നു.

ഇയാളെ വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പിന്നീടു കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സായുധസേനാ ക്യാംപിൽ നാളുകളായി തുടരുന്ന ചേരിപ്പോരിന്റെയും തമ്മിലടിയുടെയും തുടർച്ചയാണ് ഈ സംഭവവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP