Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യയിലെ മികച്ച പാസ്‌പോർട്ട് ഓഫീസ് കൊച്ചിയിൽ; പത്തിൽ 9.85 പോയിന്റ് നേടിയാണ് കൊച്ചി ഒന്നാമതെത്തിയത്; ബി കാറ്റഗറിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കേരളത്തിന്

ഇന്ത്യയിലെ മികച്ച പാസ്‌പോർട്ട് ഓഫീസ് കൊച്ചിയിൽ; പത്തിൽ 9.85 പോയിന്റ് നേടിയാണ് കൊച്ചി ഒന്നാമതെത്തിയത്; ബി കാറ്റഗറിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും കേരളത്തിന്

ന്യൂഡൽഹി: ഈ വർഷത്തെ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസായി കൊച്ചി റീജ്യണൽ പാസ്പോർട്ട് ഓഫീസിനെ തിരഞ്ഞെടുത്തു. തുടർച്ചയായി നാലാം തവണയാണ് കൊച്ചി ഈ നേട്ടം കൈവരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്പോർട്ട് സേവകേന്ദ്ര പുരസ്‌കാരം പ്രഖ്യാപിച്ചത്.

എ കാറ്റഗറിൽ പത്തിൽ 9.85 പോയിന്റ് നേടിയാണ് കൊച്ചി ഒന്നാമതെത്തിയത്. 9.75 പോയിന്റുമായി ജലന്ദർ രണ്ടും 9.30 പോയിന്റോടെ അഹമ്മദാബാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബി കാറ്റഗറിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കേരളത്തിനാണ്. തിരുവനന്തപുരം ഒന്നും മലപ്പുറം രണ്ടാം സ്ഥാനത്തുമെത്തി. കോഴിക്കോടിനൊപ്പം മധുരൈയും മൂന്നാം സ്ഥാനം പങ്കിട്ടു. സി കാറ്റഗറിയിൽ കോയമ്പത്തൂർ, അമൃത്സർ, ഷിംല എന്നീ കേന്ദ്രങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP