Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീർ പ്രശ്‌നം രൂക്ഷമാക്കാൻ ജമാ അത്ത് ഉദ്ധവ തലവന്റെ ആഹ്വാനം; അബ്ദുൽ റഹ്മാൻ മാകിയുടെ ആഹ്വാനം പാക് പത്രക്കാരോട്; കശ്മീരിനായി അണിചേരണമെന്നും ഭീകരസംഘടനാ നേതാവ്‌

കശ്മീർ പ്രശ്‌നം രൂക്ഷമാക്കാൻ ജമാ അത്ത് ഉദ്ധവ തലവന്റെ ആഹ്വാനം; അബ്ദുൽ റഹ്മാൻ മാകിയുടെ ആഹ്വാനം പാക് പത്രക്കാരോട്; കശ്മീരിനായി അണിചേരണമെന്നും ഭീകരസംഘടനാ നേതാവ്‌

ഇസ്ലാമാബാദ്: കശ്മീരിനെ വിടാതെ പാക് ഭീകര സംഘടന ജമാ അത്ത് ഉദ്ധവ.കശ്മീരിൽ അസ്വസ്ഥതയും സംഘർഷവും രൂക്ഷമാണെന്ന രീതിയിൽ പ്രചാരണം നടത്താൻ പാക് മാധ്യമങ്ങളോട് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ്ധവ തലവനുമായ അബ്ദുൾ റഹ്മാൻ മാക്കി ആഹ്വാനം ചെയ്തു.

ഫൈസാബാദിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മാക്കി പത്രപ്രവർത്തകരോട് കശ്മീർ പ്രശ്‌നം രൂക്ഷമാക്കാൻ ആഹ്വാനം ചെയ്തത്. പേനയുടെ ശക്തിയും പരിചയവും ഉപയോഗിച്ച് കശ്മീരിനായി അണിചേരണമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ജൂലായിൽ ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘർഷം കശ്മീരിലെ തുടരുന്നതിനിടെയാണ് പ്രശ്നങ്ങൾ രൂക്ഷമാക്കാൻ അബ്ദുൾ റഹ്മാൻ മാക്കിയുടെ ആഹ്വാനം.

മുംബൈ ഭീകരാക്രമണത്തിന്റെ മറ്റൊരു സൂത്രധാരൻ ഹാഫിദ് സൈദിനെ പാക് പഞ്ചാബ് സർക്കാർ വീട്ടുതടങ്കലിലാക്കിയതോടെയാണ് മക്കി ജമാഅത്ത് ഉദ്ധവയുടെ തലവനായി ചുമതല ഏറ്റെടുക്കുന്നത്.കശ്മീരിലെ സംഘർഷങ്ങൾക്കു പിന്നിൽ പാക്കിസ്ഥാൻ ഭീകരസംഘടനകളാണെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നതാണ്.കശ്മീർ യുവാക്കളെ സർക്കാരിനും സൈന്യത്തിനുമെതിരെ തിരിക്കുന്നതിനു പിന്നിൽ പാക് ചാരസംഘടനയായ ഐ എസ് ഐക്കും പാക് ഭീകരസംഘടനകൾക്കും പങ്കുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം.ഈ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോൾ ജമാ അത്ത് ഉദ്ധവ തലവന്റേതായി വരുന്ന പ്രസ്താവന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP