Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യരേക്കാൾ വിവേകം മൃഗങ്ങൾക്കുണ്ടെന്നതിന് മറ്റെന്തു തെളിവുവേണം? വെള്ളത്തിൽവീണ കുട്ടിയാനയെ രക്ഷിക്കാൻ രണ്ട് ആനകൾ കാണിച്ച ശുഷ്‌കാന്തിയുടെ വീഡിയോ പുറത്ത്

മനുഷ്യരേക്കാൾ വിവേകം മൃഗങ്ങൾക്കുണ്ടെന്നതിന് മറ്റെന്തു തെളിവുവേണം? വെള്ളത്തിൽവീണ കുട്ടിയാനയെ രക്ഷിക്കാൻ രണ്ട് ആനകൾ കാണിച്ച ശുഷ്‌കാന്തിയുടെ വീഡിയോ പുറത്ത്

പ്രായോഗിക ബുദ്ധിയിൽ മനുഷ്യരാണ് കേമന്മാർ എന്ന് പറയാൻ വരട്ടെ. വെള്ളത്തിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാൻ ഈ ആനകൾ നടത്തുന്ന ശ്രമം കണ്ടുനോക്കൂ. ദക്ഷിണ കൊറിയയിലെ സോളിലെ ഗ്രാൻഡ് പാർക്ക് മൃഗശാലയിൽനിന്നാണ് അതിശയിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പകർത്തിയത്.

വലിയൊരു കുളത്തിന് സമീപം തള്ളയാനയ്‌ക്കൊപ്പം നിൽക്കവെയാണ് കുട്ടിയാന വെള്ളത്തിലേക്ക് വീണത്. തള്ളയാന കുട്ടിയെ രക്ഷിക്കാൻ ശ്രമം തുടങ്ങി. ഇതുകണ്ട് കുളത്തിന്റെ അങ്ങേക്കരയിൽനിന്ന മറ്റൊരാന കൂടി സഹായത്തിനെത്തി. കുട്ടിയാന പതുക്കെ വെള്ളത്തിലേക്ക് മുങ്ങിപ്പോകുന്നത് കണ്ട ആനകൾ സ്വയം വെള്ളത്തിലേക്കിറങ്ങി കുട്ടിയാനയെ തള്ളി നീക്കി ഒരു വശത്തേക്കാക്കി.

കുളത്തിന്റെ അരികിലൂടെ കുട്ടിയാനയെ തുമ്പിക്കൈകൊണ്ട് തള്ളിനീക്കി കരയിലേക്ക് കയറ്റുകയും ചെയ്തു. രണ്ടാനകളും ഒരേ രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് കുട്ടിയാനയുടെ ജീവൻ രക്ഷിക്കാനായത്. കുട്ടിയാനയെ രണ്ടാനകളും ചേർന്ന് രക്ഷിക്കുമ്പോൾ, വേലിക്കപ്പുറത്ത് ആശങ്കയോടെ നിൽക്കുന്ന മറ്റൊന്നിനെയും ദൃശ്യത്തിൽ കാണാനാവുന്നുണ്ട്.

ഒന്നാന്തരം ടീംവർക്കിന്റെ വിജയമാണ് കുട്ടിയാനയെ രക്ഷിച്ചതിലൂടെ ആനകൾ പ്രദർശിപ്പിച്ചത്. കുളത്തിന്റെ ഇരുകരകളിലായി നിന്ന ആനകൾ കുട്ടിയാന വെള്ളത്തിൽ വീണതോടെ ഒേേര സ്ഥലത്തേക്കെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്യുന്നത് കണ്ടാൽ മുൻകൂട്ടി പരിശീലിച്ച പ്രകാരമാണെന്നേ തോന്നൂ. കുട്ടിയാനയുടെ തല വെള്ളത്തിൽ മുങ്ങാതിരിക്കാനുള്ള മുൻകരുതൽ രക്ഷാപ്രവർത്തനത്തിലുടനീളം ഇവരെടുക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP