Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബഷീർ ദ മാൻ' കൈരളി ടിവി പ്രക്ഷേപണം ചെയ്തത് അനുമതി ഇല്ലാതെ; പത്തോളം തവണ ബ്രിട്ടാസിനെ വിളിച്ചെങ്കിലും ഫോൺ അറ്റൻഡ് ചെയ്തില്ല; നാണംകെട്ട് എൻ.പി ചന്ദ്രശേഖരനെ വിളിച്ചപ്പോൾ പറഞ്ഞത് അതു കൈരളിയുടെ പ്രോപ്പർട്ടിയാണെന്ന്; ബഷീർ അവർക്ക് ഒരു പ്രോപ്പർട്ടി മാത്രമായിരിക്കുകയാണെന്ന് എം.എ റഹ്മാൻ

'ബഷീർ ദ മാൻ' കൈരളി ടിവി പ്രക്ഷേപണം ചെയ്തത് അനുമതി ഇല്ലാതെ; പത്തോളം തവണ ബ്രിട്ടാസിനെ വിളിച്ചെങ്കിലും ഫോൺ അറ്റൻഡ് ചെയ്തില്ല; നാണംകെട്ട്  എൻ.പി ചന്ദ്രശേഖരനെ വിളിച്ചപ്പോൾ പറഞ്ഞത് അതു കൈരളിയുടെ പ്രോപ്പർട്ടിയാണെന്ന്; ബഷീർ അവർക്ക് ഒരു പ്രോപ്പർട്ടി മാത്രമായിരിക്കുകയാണെന്ന് എം.എ റഹ്മാൻ

'ബഷീർ ദ മാൻ' എന്ന ഡോക്യുമെന്ററി കൈരളി ടിവി അടിച്ചുമാറ്റി സംപ്രേഷണം ചെയ്തതെന്ന് സംവിധായകനും എഴുത്തുകാരനുമായ എം.എ റഹ്മാൻ. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ബഷീർ ദ മാൻ എന്ന ഡോക്യുമെന്ററി ചിത്രീകരിച്ചതിന്റെ മുപ്പത് വർഷം തികയുന്ന വേളയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് റഹ്മാൻ കൈരളി ടിവിയിക്കും ജോൺ ബ്രിട്ടാസിനും എതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ബഷീർ സുൽത്താനായി വാഴ്‌ത്തപ്പെട്ട കാലത്താണ് താൻ ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററി എടുക്കുന്നത്. ഡിജിറ്റൽ വിപ്ലവത്തിന് മുമ്പ് സെല്ലുലോയിഡ് ഡോക്യുമെന്ററി ചെയ്തവർക്ക് ആ മാധ്യമം ഒന്നും തിരിച്ച് നൽകിയിട്ടില്ല. അതൊരു താങ്ക്ലസ്സ് ജോബായിരുന്നു ഞങ്ങൾക്ക്. ഇന്ന് ഡിജിറ്റൽ മീഡിയ വിപണിയുടെ കങ്കാണി പണിയാണെടുക്കുന്നത്. ചിലർക്ക് അത് വെറും കളിപ്പാട്ടമായിരിക്കാം. ഒരു കാര്യമറിയാമോ നിങ്ങൾക്ക്, ബഷീറിന്റെ നൂറാം ജന്മദിന വർഷത്തിൽ ബഷീർ ദ മാൻ കൈരളി ടിവി സംപ്രേഷണം ചെയ്തു.

നിർമ്മാതാവിന്റെ അനുവാദമില്ലാതെ. എന്നോട് ആരും ചോദിച്ചില്ല. പൂർത്തിയാക്കിയത് ഞാനാണെങ്കിലും നിർമ്മാതാവ് കണ്ണങ്കുളം അബ്ദുള്ള തന്നെയാണ്. ടിവിയിൽ വന്നപ്പോൾ അദ്ദേഹം എന്നെ വിളിച്ചു. അയാളറിയാതെ ഞാനത് ടിവിക്കാർക്ക് കൊടുത്തോന്നറിയാൻ. ഇതാണ് നമ്മുടെ മാധ്യമനീതി. ഡിജിറ്റൽ മീഡിയ നൽകുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയാണ്. എന്തും ഡിജിറ്റൈസ് ചെയ്താൽ അത് ഹാൻഡിയാവും. ആർക്കും എപ്പോഴും എങ്ങനെയും ഉപയോഗിക്കാം എന്നാണിവർ കരുതുന്നത്. ഹിംസാത്മകമാണ് ഇത്തരം മാധ്യമ കോർപ്പറേറ്റ്‌വത്ക്കരണം. ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട് പി.ടി കുഞ്ഞിമുഹമ്മദിനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ജോൺ ബ്രിട്ടാസിനെ ബന്ധപ്പെടാൻ നമ്പർ തന്നിരുന്നു.

പത്തോളം തവണ ഞാൻ വിളിച്ചു. അദ്ദേഹം ഫോൺ അറ്റൻഡ് ചെയ്തില്ല. നാണംകെട്ട് ഞാൻ എൻ.പി ചന്ദ്രശേഖരനെ വിളിച്ചു. അദ്ദേഹം പറഞ്ഞത് ബഷീർ ദ മാൻ കൈരളിയുടെ പ്രോപ്പർട്ടിയാണെന്നാണ്. ഞാൻ ഞെട്ടിപ്പോയി. ഒടുവിൽ നിർമ്മാതാവ് ഒരു വക്കീൽ നോട്ടീസ് അയച്ചു. അതിന് വന്ന മറുപടി അതിലും ഞെട്ടിക്കുന്നതായിരുന്നു. ബഷീർ, മലയാളിയുടെ പൊതുസ്വത്താണെന്ന്. അതുകൊണ്ട് അവർക്ക് സംപ്രേഷണം ചെയ്യാൻ അവകാശമുണ്ടെന്ന്. ശരിയാണ്. ബഷീർ അവർക്ക് ഒരു പ്രോപ്പർട്ടി മാത്രമായിരിക്കുന്നെന്നും റഹ്മാൻ അഭിമുഖത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP