Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടിയെ ആക്രമിച്ച വിഷയത്തിൽ താൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇന്നസെന്റ് ഇടപെട്ടില്ല; 'അമ്മ' പുറത്തിറക്കിയ പത്രക്കുറിപ്പ് തയാറാക്കിയത് മമ്മൂട്ടിയുടെ വീട്ടിൽ; പിച്ചിചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മഭിമാനമാണെന്ന് ഓർക്കണം; ഗണേശ്‌കുമാർ അമ്മയ്ക്ക് കത്ത്‌ നൽകി; താരസംഘടനയിലെ തമ്മിലടി പുറത്ത്

നടിയെ ആക്രമിച്ച വിഷയത്തിൽ താൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇന്നസെന്റ് ഇടപെട്ടില്ല; 'അമ്മ' പുറത്തിറക്കിയ പത്രക്കുറിപ്പ് തയാറാക്കിയത് മമ്മൂട്ടിയുടെ വീട്ടിൽ; പിച്ചിചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മഭിമാനമാണെന്ന് ഓർക്കണം; ഗണേശ്‌കുമാർ അമ്മയ്ക്ക് കത്ത്‌ നൽകി; താരസംഘടനയിലെ തമ്മിലടി പുറത്ത്

കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടനും എംഎൽഎയുമായ കെബി ഗണേശ്‌കുമാർ താരസംഘടനയായ 'അമ്മ'യ്ക്ക് നൽകിയ കത്ത് പുറത്ത്.

താൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും സംഘടനയുടെ പ്രസിഡന്റായ ഇന്നസെന്റ് നടിയെ ആക്രമിച്ച വിഷയത്തിൽ ഫലപ്രദമായി ഇടപെട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോൾ അമ്മ ഇടപെട്ടില്ല. ഒപ്പമുള്ളവരെ സംരക്ഷിക്കാത്ത സംഘടന അപ്രസക്തമാണ്. അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിൽ ഒളിച്ചെന്നും ഗണേശ് കുറ്റപ്പെടുത്തുന്നു. പിച്ചിചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മഭിമാനമാണെന്ന് ഓർക്കണമെന്നും ഗണേശ് പറയുന്നു.

നിടിയുടെ ആക്രണത്തെ അപലപിച്ചുകൊണ്ട് അമ്മ പുറത്തിറക്കിയ കുറിപ്പ് മമ്മൂട്ടിയുടെ വീട്ടിൽ വച്ച് തയാറാക്കിയതാണ്. സംഘടനയെ ഏതാനും ചിലർ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. അമ്മ പിരിച്ചുവിടണമെന്നും ഗണേശ് ആവശ്യപ്പെടുന്നു.

ദിലീപിനെ മാധ്യമങ്ങൾ വേട്ടയാടിയപ്പോൾ സംഘടന മൗനം പാലിച്ചെന്ന വിമർശനവും ഗേണേഷ് ഉന്നയിച്ചിട്ടുണ്ട്.

കൊച്ചിൽ നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിന് മുൻപാണ് കത്ത് കൈമാറിയതെന്നും ഗണേശ് അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം കൊച്ചിൽ നടന്ന അമ്മ യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് രോഷത്തോടെ പ്രതികരിച്ചതിന് പിന്നാലെയാണ് ഗണേശിന്റെ കത്ത് പുറത്തുവന്നിരിക്കുന്നത്.

കത്തിന്റെ പൂർണരൂപം


'അങ്ങ് നേതൃത്വം നൽകുന്ന, ഞാൻ കൂടി അംഗമായിട്ടുള്ള 'അമ്മ' എന്ന സംഘടന രൂപീകൃതമായിട്ട് 23 വർഷമാകുന്നു. കാൽനൂറ്റാണ്ട് പ്രായത്തിനോടടു ക്കുന്ന ഈ കാലയളവിൽ, അംഗങ്ങൾക്കോ സാധാരണ ജനങ്ങൾക്കോ പൊതുസമൂഹത്തിനോ യാതൊരു ഗുണവുമില്ലാത്ത സ്വയം നാശത്തിലേക്ക് ഈ സംഘടന നിർജ്ജീവമായി നീങ്ങുന്നത് ഒരു കാഴ്ചക്കാരനെപ്പോലെ കണ്ടു നിൽക്കാൻ കഴിയുന്നില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന മട്ടിൽ ഇങ്ങനെയൊക്കെയങ്ങ് പോയാൽ മതി എന്നുകരുതുന്ന ചിലരുണ്ടാവാം. എന്നാൽ ഈ സംഘടന രൂപീകരിക്കാനുള്ള ആശയം ആദ്യമായി ഉരുത്തിരിയു കയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത വേദി മുതൽ അതിനോടൊപ്പം നിൽക്കു കയും കെട്ടുറപ്പുള്ള ഒരു കൂട്ടായ്മയായി ഇതിനെ കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങൾക്ക് ശ്രീ.വേണു നാഗവള്ളി, ശ്രീ.എം.ജി. സോമൻ, ശ്രീ.മണിയൻപിള്ള രാജു, എന്നിവരോടൊപ്പം പ്രാരംഭകാലം മുതൽ പ്രയത്നിക്കുകയും നേതൃത്വം നൽകുകയും ചെയ്ത ഒരാൾ എന്ന നിലയിൽ എനിക്ക് അതിനാവില്ല. അതുകൊണ്ടുതന്നെ, നിരാശാജനകമായ പ്രവർത്തനങ്ങളിലൂടെ 'അമ്മ' എന്ന സംഘടന അംഗങ്ങളുടെയും കേരളീയ സമൂഹത്തിന്റെയും മുന്നിൽ അപഹാസ്യമാകുന്ന സാഹചര്യത്തിൽ, നന്മ മാത്രം ഉദ്ദേശിച്ച ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ ഞാൻ നിർബന്ധിതനാവുകയാണ്.

ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു സംഘടന വേണമെന്ന ആശയം ഉയർന്നത്. എന്തായിരുന്നു അതിന്റെ പ്രവർത്തനലക്ഷ്യങ്ങൾ, എന്ത് മാനദണ്ഡ പ്രകാരമാണ് ഇത് രജിസ്റ്റർ ചെയ്യപ്പെട്ടത് തുടങ്ങി ഒരുപാട് കാര്യങ്ങളെ മറന്ന് പരിതാപകരമായ നിലയിലാണ് 'അമ്മ' സിൽവർ ജൂബിലിയിലേക്ക് കടക്കുന്നത്. മലയാള സിനിമയിലെ നടീനടന്മാർക്ക് സംഘടിതമായ ഒരു വേദിയോ സംയുക്തമായ ഒരു ശബ്ദമോ ഇല്ലാതിരുന്ന ഒരുകാലത്ത്, അതിന്റെ ദുരന്തം എന്ന നിലയിൽ ഉണ്ടായ ഒരു പ്രത്യേക സംഭവമാണ് 'അമ്മ' എന്ന സംഘടനയു ണ്ടാകാൻ പ്രേരകമായത്. നമ്മുടെ അംഗമായ ശ്രീ. സിദ്ദിഖിനെ അന്ന് നിർമ്മാതാ വായിരുന്ന ശ്രീ. ചങ്ങനാശ്ശേരി ബഷീർ ആകമിച്ചുവെന്ന സംഭവം നടീനട ന്മാർക്കിടയിൽ ഞെട്ടലും അരക്ഷിതത്വ ബോധവും സൃഷ്ടിച്ചു. പൊറുക്കാനാ കാത്ത വേദനയുളവാക്കിയ ഒരു സംഭവമായിരുന്നതിനാൽ ഈ വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടി അന്ന് കോഴിക്കോട് വച്ച് ഞങ്ങൾ വിരലിലെണ്ണാവുന്ന ചിലർ ഒരു അനൗപചാരിക യോഗം ചേർന്നു. അവിടെ വച്ച് ശ്രീ.മമ്മുട്ടിയും അന്ത രിച്ച നടൻ ശ്രീ.മുരളിയും ഞാനുമടക്കം മൂന്നോ നാലോ പേർ മാത്രം കൂടിയിരു ന്നാണ് ഇത്തരത്തിലൊരാശയത്തെക്കുറിച്ച് ആലോചിക്കുന്നത്. അന്ന് അങ്ങ് ഇതിൽ അംഗമോ ഇതിന്റെ ഭാരവാഹിയോ അല്ല എന്നതിനാലാണ് എനിക്കിത് ഓർമ്മിപ്പിക്കേണ്ടി വരുന്നത്. തുടർന്ന് തിരുവനന്തപുരത്തെത്തി, ഞങ്ങൾ ശ്രീ.എം. ജി. സോമനെയും ശ്രീ.വേണു നാഗവള്ളിയെയും വിളിച്ചുചേർത്ത് ഈ സംഘടന യുടെ ബൈലോയുടെ ആദ്യവരികൾ എഴുതിച്ചേർത്തു. ആ കാലം മുതൽ ഏറ്റവും സജീവമായും സമർപ്പണമനോഭാവത്തോടും നിന്ന ഒരു വ്യക്തിത്വമാണ് (ശീ. മണിയൻപിള്ള രാജു.

അക്കാലത്ത് സംഘടനയുടെ പ്രാരംഭ ചെലവുകൾക്ക് സാമ്പത്തിക സഹായം നൽകുവാൻ സന്നദ്ധനായി മുന്നോട്ടുവന്നയാളാണ് (ശീ. സുരേഷ്ഗോപി. ആദ്യത്തെ മെമ്പർഷിപ്പ് തനിക്ക് വേണമെന്നതുമാത്രമാണ് അന്ന് അദ്ദേഹം ഉന്നയിച്ച ആവശ്യം.
മെമ്പർഷിപ്പ് രജിസ്റ്റർ പരിശോധിച്ചാൽ ഇത് അങ്ങേയ്ക്ക് മനസ്സിലാകും. അമ്മ യിലെ ആദ്യ മെമ്പർ ശ്രീ. സുരേഷ്ഗോപി, ആദ്യത്തെ അപേക്ഷകനായ ഗണേശ് കുമാറാണ് രണ്ടാമത്തെ അംഗം. മൂന്നാമത്തെ അംഗം ശ്രീ. മണിയൻപിള്ള രാജു. ഞാനും ശ്രീ. മണിയൻപിള്ള രാജുവും കൂടി അക്കാലത്ത് ഏറെക്കുറെ എല്ലാ നടീനടന്മാരുടെയും വീടുകളിൽ മെമ്പർഷിപ്പിന്റെ കടലാസുകളുമായി യാത്ര ചെയ്തത് എത്തിയാണ് അവരെ അംഗങ്ങളാക്കിയെടുത്തത്. എന്നതും ഓർമ്മിക്കാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെ, അന്നുമുതലിന്നോളം ആരുടെയും ഔദാര്യത്തിലൂടെയോ വിട്ടുവീഴ്ചയിലൂടെയോ അല്ലാതെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ 'അമ്മ'യുടെ ഭരണസമിതിയിൽ അംഗമായിരിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് ചാരിതാർത്ഥ്യപൂർവ്വം സ്മരിക്കുകയും ചെയ്യുന്നു.എന്തായിരുന്നു 'അമ്മ'യുടെ പ്രവർത്തന ലക്ഷ്യങ്ങൾ, ഏത് മാനദണ്ഡ പ്രകാരമാണ് ഈ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ, ഇന്നത്തെ ഈ സംഘടനയുടെ മുഖം, പ്രസിഡന്റാ യിരിക്കുന്ന അങ്ങയെ പോലും ലജ്ജിപ്പിക്കും എന്നാണ് ഞാൻ കരുതുന്നത്. 'അമ്മ'യുടെ ഭൂതകാലം അറിയാവുന്ന മഹാഭൂരിപക്ഷം അംഗങ്ങളും അങ്ങനെ തന്നെ കരുതും എന്നാണ് ഞാൻ വിശ്വസിക്കുന്നതും.തിരുവിതാംകൂർ കൊച്ചി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമാണ് 'അമ്മ' എന്ന സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് എന്ന യാഥാർത്ഥ്യം അങ്ങ് മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു. അംഗങ്ങളുടെ ക്ഷേമം എന്നതിൽ ഉപരിയാ യി, സംഘടനയ്ക്കുണ്ടാകുന്ന സാമ്പത്തിക സ്രോതസ്സിന്റെ നല്ല ഒരു പങ്ക് നമുക്കു ചുറ്റുമുള്ള നിരാലംബരുടെ ക്ഷേമത്തിനുവേണ്ടിക്കുടി ഉപയുക്തമാക്കുക എന്ന താണ് ചാരിറ്റബിൾ സൊസൈറ്റിയുടെ ധർമ്മം. നമ്മുടെ ചുറ്റുപാടുകളിലേക്കു നോക്കുമ്പോൾ, അംഗവൈകല്യങ്ങൾ നിമിത്തം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവർ, മാനസിക രോഗബാധിതർ, ക്യാൻസർ രോഗികൾ, മറ്റ് മാരകരോഗബാധിതർ, സ്വന്തമായി കയറിക്കിടക്കാൻ ഒരു കുരപോലും ഇല്ലാ ത്തവർ ഇങ്ങനെ സാമൂഹ്യ ദുരന്തങ്ങളുടെ എത്രയേറെ വേദനാജനകമായ കാഴ്ച കളാണ് നമ്മൾ കാണുന്നത്. ഒരു ജനപ്രതിനിധികൂടിയായ അങ്ങയ്ക്കും ഇത് കാണാതിരിക്കുവാൻ കഴിയില്ല എന്ന വിശ്വാസത്തോടുകൂടി ഞാൻ ഒരു സംശയം ചോദിച്ചോട്ടേ.

(പിയപ്പെട്ട പ്രസിഡന്റ്, അങ്ങ് നേതൃത്വം നൽകുന്ന ഈ സംഘടന എന്ത് ചാരിറ്റി പ്രവർത്തനമാണ് ചെയ്യുന്നത്? കോടിക്കണക്കിന് രൂപ ശേഖരിച്ച ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് അതിന്റെ ലാഭം അംഗങ്ങൾക്ക് വീതിച്ചുകൊടു ത്തുകൊണ്ടിരുന്നാൽ ചാരിറ്റിയാകുമോ? രാജ്യത്തെ ആദായനികുതി വകുപ്പും നികുതി സംവിധാനങ്ങളും 'അമ്മ'യെ കാണുന്നത് ലാഭേച്ഛയോടുകൂടി പ്രവർത്തി ക്കുന്ന ഒരു സ്ഥാപനം എന്ന കാഴ്ചപ്പാടിലാണെന്നുള്ളത് അങ്ങയ്ക്കും അറി യില്ലേ? നിരാലംബരെയും ദുഃഖിതരെയും സഹായിക്കുവാനുള്ള സന്മനസ്സുകൂടി കാട്ടാതെ എങ്ങനെ ചാരിറ്റി പറയാനാകും? ലാഭവിഹിതമെടുത്ത് സ്വന്തം സംഘട നയിലെ അംഗങ്ങൾക്ക് കൈനീട്ടം നൽകുന്ന നടപടിയിൽ ഞാൻ തെറ്റുകാണുന്നി ല്ല. ആദായനികുതിയിനത്തിൽ വർഷംതോറും വൻതുക അടച്ചുകൊണ്ടിരിക്കുന്ന വർക്കും 'അമ്മ'കൈനീട്ടം നൽകുന്നുണ്ട്. ഒപ്പം, മരുന്നുവാങ്ങാനും ദൈനംദിന ജീവിത ചെലവുകൾക്കും വകയില്ലാതെ ദുരിതമനുഭവിക്കുന്ന കുറെ അംഗ ങ്ങൾക്കും നൽകുന്നുണ്ട്. അംഗങ്ങൾക്ക് ഇൻഷ്വറൻസ് സൗകര്യങ്ങൾ ഏർപ്പെടു ത്തിക്കൊണ്ട് ചികിത്സാ സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇതൊക്കെ നല്ലകാര്യങ്ങൾ തന്നെ. എന്നാൽ ഇതുമാത്രമാണോ മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾ അടി സ്ഥാന ലക്ഷ്യമായി പ്രഖ്യാപിച്ച് രൂപീകൃതമായ ഒരു സംഘടനയുടെ ധർമ്മം? നമ്മുടെ നാട്ടിൽ ലാഭേച്ഛയോടുകൂടി പ്രവർത്തിക്കുന്ന പബ്ലിക ലിമിറ്റഡ് കമ്പനികളും കോർപറേറ്റ് സ്ഥാപനങ്ങളും പോലും അവരുടെ ലാഭവിഹിതത്തിൽ നിന്ന്

ഒരു നിശ്ചിത പങ്ക് സാമൂഹ്യ പ്രതിബദ്ധതയ്ക്കുവേണ്ടിയുള്ള പദ്ധതികൾക്കായി (കോർപ്പറേറ്റ സോഷ്യൽ റസ്പോൺസിബിലിറ്റി പ്രോഗ്രാം) ചെലവഴിക്കുന്നുണ്ട് എന്ന സത്യം മറക്കരുത്. ജലരേഖകൾ പോലെയുള്ള പ്രഖ്യാപനങ്ങൾ നടത്തി വാർത്താ പ്രാധാന്യം നേടുക മാത്രം ചെയ്താൽ അത് ചാരിറ്റിയാകും എന്ന് കരുതുന്നതിന്റെ ഒന്നുരണ്ട് ഉദാഹരണങ്ങൾ കൂടി ചൂണ്ടിക്കാണിക്കേണ്ടിവരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങ ളിലെ ജനറൽ ബോഡി യോഗങ്ങൾക്ക് ശേഷം ജനറൽ ബോഡിയുടെ തീരുമാ നമായി പ്രതസമ്മേളനങ്ങളിൽ പ്രഖ്യാപിച്ച യാതൊരു കാര്യങ്ങളും ഇന്നേവരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലായെന്നോർക്കണം. അതിന് ഉത്തമോദാഹരണമാണ് പാവപ്പെട്ട ക്യാൻസർ രോഗികളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി അത്താഴ മില്ല എന്നുപറഞ്ഞ കഴിഞ്ഞ ജനറൽ ബോഡിയിലെ പ്രഖ്യാപനം. 2016 ജൂൺമാസ ത്തിൽ ചേർന്ന ജനറൽ ബോഡിയിലാണ് ഈ നെടുങ്കൻ പ്രഖ്യാപനം നടത്തിയ ത്. മൂന്നരക്കോടിയിലധികം രൂപ ചെലവരുന്ന ഒരു ക്യാൻസർ പരിശോധനാവാ ഹനം (പാവർത്തികമാക്കുവാൻ പോകുന്നുവെന്നതായിരുന്നു അത്. കൈയടിനേ ടാൻ മാത്രമേ ഈ പ്രഖ്യാപനം ഉപകരിക്കുകയുള്ളവെന്നും ഈ ആശയം പ്രായോഗികമല്ലായെന്നും തലേദിവസം ചേർന്ന എക്സസിക്യൂട്ടീവ് യോഗത്തിൽ ഞാനും ശ്രീ, ദിലീപും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

ഒന്നരപതിറ്റാണ്ടു കാലം ജനപ്രതിനിധിയെന്ന നിലയിലും രണ്ടുതവണ ഈ സംസ്ഥാനത്ത് മന്ത്രി യെന്ന നിലയിലും ജനക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ പ്രായോഗിക വശങ്ങൾ നന്നായി ബോധ്യമുള്ളതുകൊണ്ടാണ് ഞാൻ ഈ അഭിപ്രായം പറഞ്ഞ ത്. പക്ഷെ അതിന് വില കല്പിക്കാനോ ചിന്തിക്കാനോ ശ്രമിക്കാതെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുംകൂടി തീരുമാനമെടുത്ത് പിറ്റേദിവസം പ്രഖ്യാപനവും നടത്തി. ഒരു വർഷം പിന്നിടുമ്പോഴും അത് നടപ്പിലാക്കാൻ കഴിയാത്തതിൽ നിങ്ങൾക്ക് നാണക്കേടില്ലങ്കിൽ അത് കേട്ടിരുന്ന അംഗങ്ങളായ ഞങ്ങൾക്കും 'അമ്മ'യുടെ പ്രഖ്യാപനം വിശ്വസിച്ച് വഞ്ചിതരായ സാമാന്യ ജനങ്ങൾക്കും നാണക്കേട് തന്നയാണിത്. അംഗ പരിമിതരായ നൂറുപേർക്ക് മുച്ഛകവാഹനങ്ങൾ നൽകുന്നതിന് എക്സസിക്യൂട്ടീവ് കമ്മിറ്റി കൈക്കൊണ്ട മറ്റൊരു തീരുമാനമെടുക്കുക. ഇത് പ്രാവർത്തികമാക്കുന്നതിനുവേണ്ടി ഞാനും ഏറെ പ്രയത്നിച്ചു. ബന്ധപ്പെട്ട ആളു കളിൽ നിന്നും ഇതിനാവശ്യമായ ക്വട്ടേഷനുകൾ അടക്കമുള്ള അനുബന്ധരേഖ കൾ ശേഖരിച്ചുനൽകി. പക്ഷേ എന്തുണ്ടായിയെന്ന് നിങ്ങൾ ആത്മവിമർശന ബുദ്ധിയോടെ പരിശോധിക്കാൻ തയ്യാറാകണം. ശ്രീ. ഇടവേള ബാബുവിന് ഇക്കാ ര്യങ്ങളിൽ തുടർ നടപടിയെടുക്കാൻ യാതൊരു അധികാരവും ഇല്ലാത്തതിനാൽ ആ പ്രഖ്യാപനവും വെള്ളത്തിൽ വരച്ച വരയായി മാറി. ഭവനരഹിതരായ പാവങ്ങൾക്ക് 50 വീടുകൾ നിർമ്മിച്ചു നൽകാൻ തീരുമാ നമുണ്ടായി. അതിലേക്ക് ആവശ്യമായ ഡിസൈൻ, എസ്റ്റിമേറ്റ്, വിശദമായ പദ്ധതി രേഖ എന്നിവയെല്ലാം എടുത്തു നൽകി. എവിടെയായി ആ പ്രഖ്യാപനവും തീരു മാനവും എന്ന് വിശദമാക്കണം.

ഇപ്പോഴത്തെ എക്സസിക്യൂട്ടീവ് കമ്മിറ്റിയുടെ ഒരു പ്രത്യേക സ്വഭാവ വിശേഷത്തെക്കുറിച്ചു കൂടി പറയാതിരിക്കുവാൻ കഴിയില്ല. വീട്ടിൽ നിന്നും ചുട്ടുകൊണ്ടുവന്ന അപ്പം പോലെ തീരുമാനങ്ങൾ ചുട്ടെടുത്തു കൊണ്ടുവന്ന് വിളമ്പുകയാണ് പതിവ്. എക്സസിക്യൂട്ടീവ് അംഗങ്ങൾ പറയുന്ന അഭിപ്രായങ്ങൾക്കൊന്നും അവിടെ യാതൊരു പ്രസക്തിയുമില്ല. വളരെ തിര ക്കുള്ള ജനറൽ സെക്രട്ടറിക്ക് അതൊന്നും കേൾക്കാനുള്ള സമയവുമില്ല. ഇനി അഥവാ ചർച്ച ചെയ്ത് കമ്മറ്റിയിൽ തീരുമാനമെടുത്ത് രേഖപ്പെടുത്തിയാൽ പോലും നടപ്പിലാക്കുന്നത് നേരത്തെ ചുട്ടെടുത്തുകൊണ്ടുവന്ന തീരുമാനം തന്നെ യായിരിക്കും എന്നതാണ് അനുഭവം. ഒരു ജനാധിപത്യ രാജ്യത്തിൽ ജനാധിപത്യ സ്വഭാവമുള്ള സംഘടനയിൽ ഇതാണ് അവസ്ഥയെന്നത് സങ്കടകരമാണ്.

ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന് ബൈലോയിലെ നിയമാവലി പ്രകാരം നമുക്ക് അനുമതിയും അധികാരവുമുണ്ട്. നമ്മുടെ കൈവശം അതിനാവ ശ്യമായ പണവും നിക്ഷേപമായുണ്ട്. ഭവനരഹിതർക്ക് 'അമ്മ നേരിട്ടുള്ള ഉത്തര വാദിത്വത്തിൽ വീടുവെച്ച് നൽകുകയാണെങ്കിൽ അതിന്റെ പുണ്യവും അന്തസ്സും 'അമ്മ'യിലെ ഓരോ അംഗവും ഒരുപോലെ പങ്കിട്ടെടുക്കും. ഓരോ അംഗത്തിനും അഭിമാനകരമാകും ഈ സത്കർമ്മം. 'അമ്മ' എന്തിന് ഇത് നേരിട്ട് ചെയ്തതുവെന്ന് ആരും ചോദിക്കില്ല. ആർക്കും ചോദിക്കുവാൻ അവകാശവുമില്ല. എന്നിട്ടും എന്തി നാണ്.

സ്വന്തം സമ്പത്ത് ചെലവാക്കി സ്വയം ചെയ്യേണ്ടുന്നകാര്യം മറ്റൊരാളിൽ ചാരി നിന്നു ചെയ്യുവാൻ ശ്രമിക്കുന്നത്? ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നമ്മുടെ സംഘടനയ്ക്ക് ലഭിക്കേണ്ടുന്ന അംഗീകാരവും ആദരവും ചിലരുടെ തൻകാര്യ പ്രീതിക്കുവേണ്ടി ഇഷ്ടക്കാരായ ചില സ്ഥാപനങ്ങൾക്ക് പണയപ്പെടു ത്തിക്കൊടുക്കുന്നത് ലജ്ജാകരമാണ്. ആർക്കും ഒരു പ്രയോജനവുമില്ലാതെ, സമൂ ഹത്തിന് യാതൊരു ഗുണവുമില്ലാതെ, എന്തിന് ഇങ്ങനെ ഈ സംഘടന മുന്നോട്ടുപോകുന്നു എന്നതിന് ഇനിയെങ്കിലും ഉത്തരമുണ്ടാകണം. ഈ സംഘടന രൂപീകരിക്കപ്പെടാൻ നിമിത്തമായ സംഭവത്തെക്കുറിച്ച ആമുഖമായി ഞാൻ സൂചിപ്പിച്ചിരുന്നു. സമാനമായ മറ്റൊരനുഭവം അടുത്തകാ ലത്ത് ഉണ്ടായപ്പോൾ എത്ര നെറികെട്ട സമീപനമാണ് 'അമ്മ സ്വീകരിച്ചത് എന്നത് സിനിമാലോകത്ത് മാത്രമല്ല, പൊതുസമൂഹത്തിലും ചർച്ചയായതാണ്. നമ്മുടെ അംഗവും സഹപ്രവർത്തകയുമായ നടിക്ക് ഏറ്റവും (കൂരമായ ഒരു ആക്രമണ അനുഭവം ഉണ്ടായപ്പോൾ ഗൗരവപൂർവ്വം ആ വിഷയത്തിൽ ഇടപെടു വാനോ ശക്തമായ ഒരു പ്രതിഷേധ സ്വരം ഉയർത്തുവാനോ 'അമ്മ തയ്യാറായില്ല. തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് മുന്നോട്ടുവരാൻ 'അമ്മയുടെ നേതൃത്വം മടിച്ചുനിന്നപ്പോൾ പിച്ചിച്ചീന്തപ്പെട്ടത് നമ്മുടെ സഹപ്രവർത്തകയായ ഒരു സഹോദരിയുടെ ആത്മാഭി മാനവും സുരക്ഷിതത്വവുമാണ്. ഈ സംഘടന ഒരുതരം അഴകൊഴമ്പൻ സമീ പനം സ്വീകരിച്ച നിന്നതല്ലാതെ പ്രകടമായ ഒരു നിലപാട് കൈക്കൊള്ളുന്നതിനോ ശക്തമായ ഒരു പ്രതിഷേധം സംഘടിപ്പിക്കുന്നതിനോ ശ്രമിച്ചില്ല. ആ സമ യത്താണ് ശ്രീ. ജോയി മാത്യു അടക്കമുള്ള ആളുകൾ സാമൂഹ്യ മാധ്യമങ്ങളി ലൂടെ ഇക്കാര്യത്തിൽ ശക്തമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്തത് എന്നും ഓർക്കണം. അവർ കാണിച്ച പ്രതിബദ്ധതയെ ഒരിക്കലും കുറ്റപ്പെടുത്തു വാനും വിലകുറച്ചുകാണുവാനും കഴിയുകയില്ല. നടീ നടന്മാരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രവർത്തിക്കേണ്ടുന്ന ഈ സംഘടനയിൽ നിന്നും നീതി ലഭിക്കില്ലായെന്ന അനുഭവവും വിശ്വാസവുമാണ് ആ സമയത്ത് സ്ത്രതീക ളുടെ ഒരു കൂട്ടായ്മ ഈ മേഖലയിൽ ഉണ്ടാകാൻ ഇടയാക്കിയത് എന്ന സത്യവും 'അമ്മ'യുടെ നേതൃത്വം മറക്കരുത്. ഈ സംഭവത്തിന്റെ മറ്റൊരുവശം എന്ന നിലയിൽ 'അമ്മ'യിലെ അംഗമായ ശ്രീ. ദിലീപിനെ (കൂശിക്കുവാനും അപവാദ്രപ്രചരണങ്ങൾ കൊണ്ട് തകർക്കു വാനും വളരെ ആസൂത്രിതമായ ഒരു നീക്കമുണ്ടായി. സാമൂഹിക മാധ്യമങ്ങളും ചില ചാനലുകളും പ്രതമാധ്യമങ്ങളുമൊക്കെ ചേർന്ന് (ശീ. ദിലീപിനെ വേട്ടയാടി ക്കൊണ്ടിരുന്നപ്പോൾ നിസ്സംഗമായ നിലപാട് സ്വീകരിച്ച ഈ സംഘടന നടീനട ന്മാർക്കുതന്നെ നാണക്കേടായി. ഈ വിഷയമുണ്ടായപ്പോൾ അന്ന് ഡൽഹിയിലാ യിരുന്ന അങ്ങയെ ഞാൻ ഫോണിൽ വിളിക്കുകയും 'അമ്മ'യുടെ പ്രസിഡന്റ് എന്ന നിലയിൽ ശ്രീ. ദിലീപിനെതിരായ തെറ്റായ നീക്കങ്ങളോട് ശക്തമായി പ്രതി കരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത് ഓർക്കുന്നുണ്ടാകുമെന്ന് കരുത ട്ടെ. ഒരു മണിക്കുറിനുള്ളിൽ പ്രതികരിക്കാമെന്നാണ് അങ്ങ് മറുപടി പറഞ്ഞത്. പക്ഷെ, എന്തുണ്ടായെന്ന് 'അമ്മ'യുടെ നേതൃത്വം സ്വന്തം മനസ്സാക്ഷിയോട് മറു പടി പറഞ്ഞാൽ മതി. വൈകുന്നേരം ജനറൽ സെക്രട്ടറി ശ്രീ. മമ്മുട്ടിയുടെ വീട്ടിൽ വച്ച രഹസ്യയോഗംപോലെ ഒരു ഒത്തുചേരലും ഒരു തിരക്കഥാകൃത്തിനെക്കൊണ്ട് എഴുതി തയ്യാറാക്കിയ എങ്ങും തൊടാത്ത ഒരു നെടുങ്കൻ പ്രസ്താവന പുറത്തിറക്കലും കൊണ്ട് ആ ജോലി തീർത്തു എന്ന് അഭിമാനിക്കുന്നത് ആർക്കും ഭൂഷണമല്ല. ഈ സംഘടനയിലെ ഒരംഗം ഏറ്റവും (കൂരമായി ആക്രമിക്കപ്പെടുമ്പോൾ അതിനെതിരെ ഉരിയാടാൻ കരുത്തില്ലെങ്കിൽ, ഈ സംഘടനയിലെ ഒരംഗം നിരപ രാധിയായിട്ടും പരസ്യമായി അധിഷേപിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുമ്പോൾ സത്യത്തിനൊപ്പം നിന്ന് ശബ്ദമുയർത്താൻ കഴിയുന്നില്ലെങ്കിൽ, എന്തിനാണ് പ്രസിഡന്റ്, ഈ സംഘടന? ആരെയും സഹായിക്കാത്ത്, ആർക്കും വേണ്ടാത്ത ഈ കപട 'മാതൃത്വം' പിരിച്ചുവിട്ടിട്ട് അവരവരുടെ കാര്യം അവരവർ തന്നെ നോക്കി ജീവിച്ചോളാൻ മക്കളോട് പറയുന്നതല്ലേ കൂടുതൽ മാന്യത? ചില സഹോദര സംഘടനകൾക്ക് പടപൊരുതാനുള്ള ആയുധമായി ഈ സംഘടനയെ അധഃപതിപ്പിച്ചതിന്റെ ഫലമായിട്ടാണ് അങ്ങയ്ക്കും ശ്രീ. ഇടവേള ബാബുവിനും കോംപ്റ്റീഷൻ കമ്മീഷനിൽ നിന്നും പണമടയ്ക്കാനുള്ള വിധി വന്നത് എന്ന സത്യം മറന്നുപോകരുത്. സമൂഹ നന്മയ്ക്കുവേണ്ടി പ്രവർത്തി ക്കേണ്ട ഒരു സംഘടന കേസുകെട്ടുകളുമായി കോടതി മുറികൾ കയറിയിറ ങ്ങുന്ന ദയനീയ പരാജയത്തിലേക്ക് എത്തിച്ചേർന്നത് നമ്മുടെ ലക്ഷ്യവും കർമ്മവും മറന്നുള്ള പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ്. കഴിഞ്ഞ ഒരു വർഷ ക്കാലം എന്തായിരുന്നു നമ്മുടെ പ്രവർത്തനത്തിന്റെ ബാക്കി പ്രതം എന്ന് സത്യസന്ധമായി പരിശോധിക്കാൻ നേതൃത്വം തയ്യാറാകണം.

ഫെഫക്ക എന്ന ഒരു സഹോദര സംഘടനയ്ക്കുവേണ്ടി മഹാനടനായ (ശീ. തിലകനെയും ശ്രീ. ക്യാപ്റ്റൻ രാജുവിനെയും ശ്രീ. പൃഥ്വിരാജിനെയുമെല്ലാം ശാസിക്കാനും അനുസരിപ്പിക്കാനും അകറ്റി നിർത്താനുമൊക്കെ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ അങ്ങയും ശ്രീ. ഇടവേള ബാബുവും കോംപ്റ്റീഷൻ കമ്മീഷനിൽ നിന്നും ശിക്ഷ ഏറ്റുവാങ്ങാൻ ഇടയായത്, മറ്റു സംഘടനകൾക്ക് ഏറ്റുമുട്ടാനുള്ള ഒരായുധമായി 'അമ്മ'യെ അധഃപതിപ്പിച്ചതിന്റെ ഫലമാണെന്ന് പറഞ്ഞാൽ നിഷേധിക്കുവാനാകുമോ? തകർന്നടിഞ്ഞ പഴയ നായർ തറവാടുക ളിലെ കാരണവന്മാരെ ഓർമ്മിപ്പിക്കുംവിധത്തിൽ സുപ്രീം കോടതിയിലും കോംപ്റ്റീഷൻ കമ്മീഷനിലും ആദായനികുതി വകുപ്പിലുമൊക്കെ കേസുകെട്ടുക ളുമായി കയറിയിറങ്ങി നടക്കുന്നത് മാത്രമാണോ സംഘടനാ ധർമ്മവും ക്ഷേമപ്ര വർത്തനവും? നമ്മുടെ സംഘടനയ്ക്കോ അതിലെ അംങ്ങൾക്കോ പൊതുസമൂഹ ത്തിനുവേണ്ടിയോ അല്ലാതെ മറ്റ് ചില സംഘടനകളുടെ നിഴലായി നടന്ന് അവർക്ക് വേണ്ടി പ്രവർത്തിച്ച നാണംകെട്ട ഈ ശിക്ഷകൾ ഏറ്റുവാങ്ങുന്നത് ആർക്കുവേണ്ടിയാണ്? നമ്മുടെ അക്കൗണ്ടിലെ പണം ഈ സംഘടനയുടെ നന്മയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനും സർവ്വോപരി ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വേണ്ടി ചെലവഴിക്കപ്പെടേണ്ടതാണെന്ന ബോധം ഇനിയെന്നാണ് ഭാര വാഹികൾക്ക് ഉണ്ടാകുന്നത്. 'അമ്മ'യുടെ ധനശേഖരണാർത്ഥം നമ്മൾ സ്റ്റേജ് ഷോ നടത്തിയിരുന്ന കാലത്ത് ചാനലുകൾക്കെല്ലാം അവ ടെലികാസ്റ്റ് ചെയ്യുന്നതിന് വലിയ ഡിമാന്റാ യിരുന്നു. ഇന്ന് 'അമ്മ' നടീനടന്മാരെ അണിനിരത്തി ഒരു ഷോ ചെയ്യുന്നുവെന്ന് അറിയിച്ചാൽ ഒരു ചാനലിനും വലിയ താല്പര്യമില്ല. ഇതിനുകാരണം 'അമ്മ' യിലെ ചില പ്രധാനപ്പെട്ട വ്യക്തികൾ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ചില ചാനലുകളുമായി ചേർന്നുകൊണ്ട് അവർ സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റുക ളിലും അവരുടെ പരിപാടികളിലും യഥേഷ്ടം നടീനടന്മാരെ പങ്കെടുപ്പിക്കുന്ന ഒരു സാഹചര്യം സംജാതമാക്കിയതാണ്. ഇതിലൂടെ ചിലർക്ക് വ്യക്തിപരമായി നേട്ടങ്ങളുണ്ടായി എന്നതല്ലാതെ 'അമ്മ എന്ന സംഘടനയ്ക്കോ അതിലെ അംഗങ്ങൾക്കോ യാതൊരു ഗുണവും ഉണ്ടായില്ലെന്ന് മാത്രമല്ല, ആർട്ടിസ്റ്റുകൾക്ക്

യാതൊരു വിലയുമില്ലായെന്ന അവസ്ഥയുമായി. അംഗങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാത്ത 'അമ്മ'യുടെ നേതൃത്വം ഒരു തികഞ്ഞ പരാജയമാണെന്ന് തെളി യിക്കുന്നതാണ് പതിനായിരങ്ങളെ ആകർഷിച്ച 'അമ്മ'യുടെ സ്റ്റേജ് ഷോകൾക്ക് ഇന്നുണ്ടായിരിക്കുന്ന വിലയിടിവ്. ഒരു ദുരന്താനുഭവം കൂടി ചൂണ്ടിക്കാട്ടി ഞാൻ ഈ കത്ത് അവസാനിപ്പി ക്കാം. 'അമ്മ ഒരു സ്റ്റേജ് ഷോ ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് പ്രൊഡ്യ സേഴ്സ് അസോസിയേഷനും ഇതേ അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നു. ആദ്യം 'അമ്മ'യുടെ ഷോ നടക്കട്ടെ; അതിനുശേഷം മതി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഷോ എന്ന് എക്സസിക്യൂട്ടീവ് കമ്മറ്റിയിൽ തീരുമാനിക്കു കയും തീരുമാനം രേഖപ്പെടുത്തുകയും ചെയ്തു. ആ യോഗത്തിലും ചർച്ചയിലും ഞാനും പങ്കെടുത്തിരുന്നു. എന്നാൽ എല്ലാപേരെയും അതിശയിപ്പിക്കുന്നവിധ ത്തിൽ പിന്നീട് അറിയാൻ കഴിഞ്ഞത് എക്സസിക്യൂട്ടീവ് കമ്മിറ്റി തീരുമാനത്തെ കാറ്റിൽപറത്തിക്കൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സ്റ്റാർ ഷോ ചെയ്തതുകൊടുക്കാൻ തീരുമാനിച്ചുവെന്ന അമ്പരിപ്പിക്കുന്ന വാർത്തയാണ്. ജന റൽ സെക്രട്ടറിയും അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് എന്ന രീതിയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യസറും കൂടി ഏകപക്ഷീയമായ ആലോചിച്ചാണോ എക്സസിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തെ വലിച്ചെറിഞ്ഞ് ഈ തീരുമാനമെടു ത്തത് എന്നറിയില്ല. മുൻപ് ശ്രീ. മോഹൻലാൽ ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. അന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് ഞാൻ. ഇത്തരത്തിൽ ഒരു നടപടിയും അക്കാലത്ത് ഉണ്ടായിട്ടില്ല. ശ്രീ. ഇടവേള ബാബുവിന് അക്കാലത്ത് ജനാധിപത്യപരമായ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായി രുന്നു. സംഘടനാകാര്യങ്ങൾ സുഗമമായി നിർവ്വഹിക്കുവാൻ അദ്ദേഹത്തിന് കഴി യുമായിരുന്നു.


ഇന്ന് ശ്രീ. ഇടവേള ബാബുവിന്റെ കൈയും കാലും കെട്ടിയിട്ടിരിക്കുന്ന നിലയി ലാണ് കാര്യങ്ങൾ പോകുന്നത്. ഇത്തരത്തിൽ ഏകപക്ഷീയമായി തോന്നുംപടി ചെയ്യുന്ന കാര്യങ്ങൾക്ക് ഒരു മൂകസാക്ഷിയായി എക്സസിക്യൂട്ടീവ് കമ്മിറ്റിയിൽ ഇരിക്കുന്നത് തന്നെ നാണക്കേടാണ്. കഴിഞ്ഞ സമ്മേളന കാലയളവുമുതൽ ഈ സമ്മേളനം വരെയുള്ള ഒരു വർഷ കാലത്തിനിടയിൽ, കൈനീട്ടം നൽകിയതല്ലാതെ എന്ത് നല്ല കാര്യം ചെയ്തതായി പറയാൻ കഴിയും ഈ സമിതിക്ക്? കൊട്ടിഘോഷിച്ച പ്രഖ്യാപന ങ്ങൾ നടത്തുകയും യാതൊരു ഉളുപ്പുമില്ലാത്ത ന്യായീകരണങ്ങൾ പറഞ്ഞ് അവ ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ ആരുടെ തൊപ്പിയിലാണ് നിങ്ങൾ തൂവലു കൾ തുന്നിച്ചേർക്കുന്നത്? പത്തുഫൈസയുടെ സഹായം പാവങ്ങൾക്കും പരാ ശയം വേണ്ടവർക്കും നല്കുവാനുള്ള പദ്ധതികളെ പോലും തകർക്കുന്നതിലൂടെ എന്തു സൽപ്പേരാണ് നിങ്ങൾ 'അമ്മ'യ്ക്ക് ചാർത്തുന്നത്? ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഈ സംഘടന പ്രസ്തുത ധർമ്മങ്ങളെ പാടെ മറന്നുകൊണ്ട് തോന്നിയതുപോലെ മുന്നോട്ടുപോകുന്നത് അനീതിയും അധാർമ്മികതയുമാണ്. ഒന്നുകിൽ ഇത് നന്നാ ക്കാൻ ശ്രമിക്കണം.

അതിന് താൽപ്പര്യമില്ലെങ്കിൽ അംഗങ്ങൾക്കോ സമൂഹത്തി നോ, നാടിനോ നാട്ടുകാർക്കോ യാതൊരു പ്രയോജനവും ചെയ്യാതെ ഇന്നത്തെ നിലവാരത്തിൽ മുന്നോട്ടു പോകുന്നതിനെക്കാൾ ഭേദം ഇത് പിരിച്ചുവിടുന്നതാണ്. എന്നിട്ട് ഇതിന്റെ മുഴുവൻ സ്വത്തുക്കളും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയോ, അല്ലെങ്കിൽ റീജീയണൽ ക്യാൻസർ സെന്ററിലെ നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഒരു സ്ഥിരം നിക്ഷേപമായി ആർ.സി.സി.യ്ക്ക് നൽകുകയോ ചെയ്താൽ ദൈവമെങ്കിലും നമ്മളോട് പൊറുക്കുമെന്ന് മാത്രമാണ് പ്രിയപ്പെട്ട പ്രസിഡന്റിനോട് എനിക്ക് പറയുവാനുള്ളത്.

നമ്മുടെ വേദിയിൽ തന്നെ ഈ വിഷയങ്ങൾ ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെ ടണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ ഈ കത്ത് നൽകുന്നത്. അവഗണന യോടെ ഇതിനെ തള്ളിക്കളയാതെ 'അമ്മ'യുടെ വേദിയിൽ തന്നെ ഇക്കാര്യത്തിൽ ആവശ്യമായ തുറന്ന ചർച്ച ഉണ്ടാകുമെന്നും, പൊതുവേദികളിലേക്ക് ഈ വിഷയ ങ്ങൾ വലിച്ചിഴക്കപ്പെടാതെ പരിഹാര നടപടികൾ ഉണ്ടാകുമെന്നും ഞാൻ പ്രത്യാശിക്കുന്നു. നന്മ മാത്രം നേർന്നുകൊണ്ട്.

സ്നേഹാദരപൂർവം ഗണേശ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP