Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്സ് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു; നാട്ടിൽ മാന്യമായ ശമ്പളം കിട്ടിയിരുന്നെങ്കിൽ ഇങ്ങോട്ടു വരില്ലായിരുന്നു: വെയ്ൽസിലെ മലയാളി നഴ്സുമാർ കേരളത്തിലെ മാലാഖമാർക്ക് വേണ്ടി ഒരുമിച്ച് ഇറങ്ങിയപ്പോൾ

നഴ്സ് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു; നാട്ടിൽ മാന്യമായ ശമ്പളം കിട്ടിയിരുന്നെങ്കിൽ ഇങ്ങോട്ടു വരില്ലായിരുന്നു: വെയ്ൽസിലെ മലയാളി നഴ്സുമാർ കേരളത്തിലെ മാലാഖമാർക്ക് വേണ്ടി ഒരുമിച്ച് ഇറങ്ങിയപ്പോൾ

വീഡിയോ ഒന്നു കണ്ടു നോക്കുക. വെയ്ൽസിലെ മലയാളി നഴ്‌സുമാർ ഒരു കുടക്കീഴിൽ നിന്നു കേരളത്തിലെ നഴ്‌സിങ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന അസാധാരണമായ കാഴ്ച ഉൾപ്പെടുത്തിയതാണ് ഈ വീഡിയോ. അഞ്ചു മിനിറ്റ് നീണ്ടു നിൽക്കുന്ന ഈ വീഡിയോ യുകെയിലെ മലയാളി നഴ്‌സുമാരുടെ മുഴുവൻ ഊർജ്ജവും ഒരുമിച്ചു ചേരുന്നതാണ്.

ഞാൻ നഴ്സാണ് അതിൽ ഞാൻ അഭിമാനിക്കുന്നു. യുഎൻഎയെ ഞാൻ പിന്തുണക്കുന്നു എന്നു വെയിൽസിലെ അനേകം മലയാളി നേഴ്സുമാർ ഒരുമിച്ചു ചേർന്നു വിളിച്ചു പറയുമ്പോൾ പ്രതിഫലിക്കുന്നത് യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും മനസ്സാണ്. കേരളത്തിൽ മാന്യമായ ശമ്പളം കിട്ടിയിരുന്നെങ്കിൽ ഈ നാട്ടിലേക്കു വരുമായിരുന്നില്ല എന്നും ഇനിയും മടങ്ങി ചെന്നാൽ മാന്യമായ ശമ്പളം കിട്ടണം എന്നും പറയുന്ന ഒരു ആശയപ്രകടനമാണ് ഈ വീഡിയോയിൽ. കേരളത്തിൽ ജീവിക്കാനുള്ള ശമ്പളത്തിന് വേണ്ടി സമരം ചെയ്യുന്ന നേഴ്സുമാർക്ക് അസാധാരണായ പിന്തുണ അർപ്പിക്കുകയാണ് വെയിൽസിലെ ഈ നഴ്സുമാർ.

കേരളത്തിൽ നടക്കുന്ന യുഎൻഎ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള വെയിൽസ് കാർഡിഫിലെ ഈ മലയാളി നഴ്‌സുമാരുടേയും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരും ഒരുമിച്ചിരിക്കുന്ന ഈ വീഡിയോയിലൂടെ പോരാടുന്ന മാലാഖമാർക്ക് ഊർജ്ജം പകരുകയാണ്. ഒരുപാട് ദൂരത്തിരുന്നാണെങ്കിലും നിങ്ങൾക്കൊപ്പം പോരാടാൻ ഞങ്ങൾ ഉണ്ടെന്ന സന്ദേശമാണ് ഇവർ പങ്കുവയ്ക്കുന്നത്. വീഡിയോ ഫേസ്‌ബുക്കിൽ ഇട്ടു മണിക്കൂറുകൾ കഴിയും മുൻപേ ഏഴായിരം പേരോളം ഈ വീഡിയോ കണ്ടു കഴിഞ്ഞു.

പോരാടുന്ന നഴ്‌സുമാർക്കും അവർക്കൊപ്പം പിന്തുണ നൽകി ഒപ്പം നിൽക്കുന്ന കുടുംബാംഗങ്ങൾക്കും കാർഡിഫിലെ നഴ്‌സുമാർ പിന്തുണ അർപ്പിക്കുന്നു. ജീവിക്കാൻ വേണ്ടി തുച്ഛമായ വേതനത്തിലും ജോലി ചെയ്യുന്ന ഭൂമിയിലെ മാലാഖാമാർക്ക് എന്തു ലഭിക്കുന്നുവെന്ന ചോദ്യം ഇവർ ഉന്നയിക്കുന്നു. മാലാഖമാരുടെ ജീവിതം ദുരിത പൂർണമാകുമ്പോൾ ഇവർക്ക് പിന്തുണയേകി ഒപ്പം നിൽക്കണമെന്നും നഴ്‌സുമാർ വ്യക്തമാക്കുന്നു. ന്യായമായ ശമ്പളത്തിനും മറ്റു ആവശ്യങ്ങൾക്കുമായി നടത്തുന്ന ഈ അവകാശ പോരാട്ടത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും നൽകുമെന്നും അവകാശങ്ങളെല്ലാം നേടിയെടുക്കുന്നതുവരെ പോരാടണമെന്നും ഇവർ പറയുന്നു.

ഒരു ബിലാത്തി പ്രണയം അടക്കമുള്ള നിരവധി കലാസൃഷ്ടികളിൽ മുഖ്യ പങ്കുവഹിച്ച ജെയ്‌സൺ ലോറൻസ്, കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സുജിത് തോമസ്, കേരളാ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ജോസ് കാവുങ്ങൽ, യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ സ്റ്റാഫും വാർഡ് ഇൻ ചാർജ്ജുമായ അലക്‌സ്, യുക്മാ വെയിൽസ് റീജിയൻ പ്രസിഡന്റ് ബിനു കുര്യാക്കോസ്, ഗ്ലോബർ യൂണിവേഴ്‌സിറ്റി ഡയറക്ടറും ഐഎജി യുകെ ചെയർമാനുമായ ബിനോയ് എബ്രഹാം എന്നിവരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർ.

ഷിജു ചാക്കോയും ജെയ്‌സൺ ലോറൻസും ആണ് വീഡിയോയുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചവർ. ഇരുവരും ചേർന്ന് സംവിധാനം ചെയ്ത വീഡിയോയുടെ എഡിറ്റിംഗും ആശയവും കോർഡിനേഷനും ഒരുക്കിയത് ഷിജു ചാക്കോയും ക്യാമറ കൈകാര്യം ചെയ്തത് ജെയ്‌സൺ ലോറൻസും ആണ്. യുക്മാ വെയിൽസ് റീജിയന്റെയും സിഎംഎയുടേയും കെസിഎയുടേയും പിന്തുണയ്‌ക്കൊപ്പം കാർഡിഫിലെ മുഴുവൻ നഴ്‌സുമാരുടേയും പൂർണമായ പിന്തുണയോടു കൂടിയാണ് ഈ വീഡിയോ ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP