Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മുഖം' മലയാളം ഷോർട്ട് ഫിലിമിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി; നാളയുടെ സിനിമ ലോകം ഞങ്ങൾ കൂടിയാണോ എന്ന പരീക്ഷണം ആണെന്ന് അണിയറ പ്രവർത്തകർ

'മുഖം' മലയാളം ഷോർട്ട് ഫിലിമിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി; നാളയുടെ സിനിമ ലോകം ഞങ്ങൾ കൂടിയാണോ എന്ന പരീക്ഷണം ആണെന്ന് അണിയറ പ്രവർത്തകർ

വിഷ്ണു മധു സംവിധാനം ചെയ്യുന്ന 'മുഖം' എന്ന ഷോർട്ട് ഫിലിമിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. എഎം പ്രൊഡക്ഷൻ അവതരിപ്പിക്കുന്ന ' മുഖം' എന്ന ഈ ഷോട്ട് ഫിലിം ഒരു കൂട്ടം യുവാക്കളുടെ പ്രതീക്ഷ കൂടിയാണ്. യൂട്യൂബിൽ ഈ ഷോട്ട് ഫിലിമിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങിയതോടെ നിരവധി പേരാണ് കണ്ടത്.

മുഖം ഞങ്ങൾക്കു വെറും ഒരു നേരം പോക്കല്ല, ജീവിതമാണ് നാളയുടെ സിനിമ ലോകം ഞങ്ങൾ കൂടിയാണോ എന്ന പരീക്ഷണം ആണെന്നും ഇതിന്റെ അണിയറ പ്രവർത്തകർ പറയുന്നു. രാജൻ മലനടയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. സംഭാഷണം ശ്രീക്കുട്ടി. അനിൽ കുമാർ ബി നായർ, മിനിഷ് ചാണ്ടി തുടങ്ങിയവരും സഹകരിക്കുന്നു. അലനാണ് ബിജിഎം. റജി ഗോപിനാഥാണ് നിർമ്മാതവ്. മാഹി റെജിയാണ് പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ് അമൃത. അമൽ ശശിധരൻ, ജിഷ രാജു തുടങ്ങിയവരാണ് വേഷമിടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP