Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈകാലുകളിൽ കയറിട്ടുകെട്ടി അങ്ങോട്ടുമിങ്ങോട്ടും വലിച്ച് സ്ത്രീകൾ; മരക്കൊമ്പുമായി അടിച്ചു ശരിപ്പെടുത്തുന്നതും സ്ത്രീകൾ; ആർപ്പുവിളികളുമായി ചുറ്റിനും സ്ത്രീകളുടെ സംഘം; കുരുന്നുകുഞ്ഞിനെ ബലാൽസംഗം ചെയ്തവനെ ഇന്ത്യൻ ഗ്രാമത്തിലെ സ്ത്രീകൾ കെട്ടിയിട്ട് മർദിക്കുന്ന വീഡിയോ ലോകം ഏറ്റെടുത്തപ്പോൾ

കൈകാലുകളിൽ കയറിട്ടുകെട്ടി അങ്ങോട്ടുമിങ്ങോട്ടും വലിച്ച് സ്ത്രീകൾ; മരക്കൊമ്പുമായി അടിച്ചു ശരിപ്പെടുത്തുന്നതും സ്ത്രീകൾ; ആർപ്പുവിളികളുമായി ചുറ്റിനും സ്ത്രീകളുടെ സംഘം; കുരുന്നുകുഞ്ഞിനെ ബലാൽസംഗം ചെയ്തവനെ ഇന്ത്യൻ ഗ്രാമത്തിലെ സ്ത്രീകൾ കെട്ടിയിട്ട് മർദിക്കുന്ന വീഡിയോ ലോകം ഏറ്റെടുത്തപ്പോൾ


ന്യൂഡൽഹി: പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗിക വൈകൃതത്തിന് വിനിയോഗിക്കുന്നവരെ എന്തുചെയ്യണം? ഇന്ത്യയിലെ ഏതോ ഒരു ഗ്രാമത്തിൽ ചിത്രീകരിച്ച വീഡിയോ അതിനുള്ള ഉത്തരമാണ്. നിയമം കൈയിലെടുക്കുന്നത് ശരിയല്ലെങ്കിലും, ഈ അമ്മമാരുടെ പ്രതികാരത്തെ ആരും തെറ്റുപറയില്ല.

കുഞ്ഞിനെ ബലാൽസംഗം ചെയ്തയാളെ കൈയോടെ പിടികൂടിയ അമ്മമാരുടെ സംഘം, അയാളെ കെട്ടിയിട്ട് മർദിക്കുന്നതിന്റെ വീഡിയോയാണ് വൈറലായത്. ഡെയ്‌ലിമെയ്ൽ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വീഡിയോ വന്നതോടെ, അനേകം പേരാണ് അത് ഷെയർ ചെയ്തത്. ഏറെ പ്രാധാന്യത്തോടെ ഈ വിഷയം ചർച്ചയാവുകയും ചെയ്തു. വീഡിയോയും വൈറലാവുകയാണ്.

ബലാൽസംഗം ചെയ്തയാളുടെ കൈകലുകൾ പിന്നോട്ട് കെട്ടി രണ്ടറ്റത്തും പിടിച്ചിരിക്കുയാണ് സ്ത്രീകൾ. മരക്കൊമ്പുകൊണ്ട് അടിക്കുന്നതും ചുറ്റുംനിന്ന് ആർപ്പുവിളികളുതിർക്കുന്നതും അമ്മമാർ തന്നെ. ഒടുവിൽ പൊലീസുദ്യോഗസ്ഥർ എത്തി ഇവരോട് സംസാരിക്കുന്നതോടെയാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്. ബലാൽസംഗത്തെക്കുറിച്ചോ ഇതെവിടെയാണ് സംഭവിച്ചതെന്നതിനെക്കുറിച്ചോ സൂചനകളില്ല. ലൈവ് ലീക്ക് പുറത്തുവിട്ട വീഡിയോ ഇതിനകം പതിനായിരങ്ങളാണ് കണ്ടത്.

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ വ്യാപിക്കുന്ന ഇന്ത്യയിൽ ഇത്തരം ശിക്ഷാവിധികൾ അനിവാര്യമാണെന്ന് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നു. അങ്ങനെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. തെറ്റ് ചെയ്തവന് മതിയായ ശിക്ഷ ലഭിച്ചുവെന്നാണ് പൊതു അഭിപ്രായം. ഇത്തരം ഇടപെടലുകളിലൂടെ മാത്രമേ സമൂഹം സുരക്ഷിതമായി മാറൂവെന്നും വിലയിരുത്തലുണ്ട്.

കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്ന സംഭവം നാൾക്ക് നാൾ കൂടുകയാണ്. പോസ്‌കോ പോലുള്ള നിയമങ്ങളുണ്ടെങ്കിലും സംഭവത്തിന് കുറവൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾക്ക് കൈയടിയും ഏറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP