Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്കിസ്ഥാനും ചൈനയും ഭീഷണി ഉയർത്തവെ മോദി കെട്ടിപ്പിടിച്ചത് കാരിരുമ്പിന്റെ കരുത്തുള്ള പ്രതിരോധ ശാസ്ത്രം; അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പം ഇന്ത്യ കെട്ടുറപ്പോടെ കൈപിടിക്കുന്നത് ആർക്കും ഇളക്കാനാകാത്ത പ്രതിരോധ ബന്ധം; മൂന്ന് ഇസ്ലാമികവിരുദ്ധ ഏകാധിപതികളുടെ കെട്ടിപ്പിടുത്തത്തിൽ ആശങ്കപ്പെട്ട് അറബ് ലോകം

പാക്കിസ്ഥാനും ചൈനയും ഭീഷണി ഉയർത്തവെ മോദി കെട്ടിപ്പിടിച്ചത് കാരിരുമ്പിന്റെ കരുത്തുള്ള പ്രതിരോധ ശാസ്ത്രം; അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പം ഇന്ത്യ കെട്ടുറപ്പോടെ കൈപിടിക്കുന്നത് ആർക്കും ഇളക്കാനാകാത്ത പ്രതിരോധ ബന്ധം; മൂന്ന് ഇസ്ലാമികവിരുദ്ധ ഏകാധിപതികളുടെ കെട്ടിപ്പിടുത്തത്തിൽ ആശങ്കപ്പെട്ട് അറബ് ലോകം

ലോകത്തെ വമ്പൻ സൈനിക ശക്തിയുള്ള ഇസ്രയേലുമായി ഇന്ത്യ അടുക്കുന്നത് ലോക രാജ്യങ്ങൾ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തോടെ ശക്തമായ ഒരു പുത്തൻ കൂട്ടുകെട്ടാണ് ലോകത്ത് ഉരുത്തിരിയുന്നതെന്നും വ്യക്തമാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോക പൊലീസിങ് സംവിധാനത്തിന് ബദലായി റഷ്യ-ചൈന- ഇന്ത്യ അച്ചുതണ്ട് രൂപപ്പെടുമെന്ന പ്രതീക്ഷയാണ് ഇതോടെ തകിടം മറിഞ്ഞിരിക്കുന്നത്.

അതേസമയം ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബായി നിലനിൽക്കുന്ന പാക്കിസ്ഥാന്റെയും വൻസൈനികശേഷിയുള്ള ചൈനയുടെയും ഭീഷണിയും പ്രകേപനങ്ങളും തുടരുമ്പോൾ ഇസ്രയേലുമായി ഇന്ത്യ ചങ്ങാത്തത്തിന് ഒരുങ്ങുന്നത് രാജ്യത്തിന്റെ പ്രതിരോധശേഷിക്ക് പുത്തൻ ഉണർവ് നൽകുന്നതും നിലവിലെ ലോകശക്തികളിൽ മാറ്റമുണ്ടാക്കുന്നതുമാണ്. അമേരിക്കയും ഇസ്രയേലും ഭായിമാരാകുന്നതോടെ ഏറെ ഭീഷണി ഉയർത്തുന്ന ചൈനയ്ക്ക് പോലും ഇന്ത്യ ഒരു പേടിസ്വപനമാകുമെന്നതിൽ സംശയമില്ല. അത് ഇന്ത്യൻ ജനതയ്ക്ക് ആവേശം നൽകുന്നതാണെന്നതിൽ സംശയമില്ല.

1948-ൽ നിലവിൽ വന്ന ഇസ്രയേലും 1947ൽ സ്വാതന്ത്ര്യം പ്രാപിച്ച ഇന്ത്യയും ശീതസമരകാലത്ത് ലോക രാഷ്ട്രീയത്തിന്റെ എതിർ ചേരികളിലായിരുന്നു. പശ്ചിമേഷ്യൻ പ്രശ്‌നത്തിലും ഇസ്രയേലിന്റെ ബന്ധവൈരിയായ ഫലസ്തീനൊപ്പമാണ് ഇന്ത്യ ഉറച്ചു നിന്നത്. 1992 വരെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ പോലും ഇന്ത്യ തയാറായിരുന്നില്ല.

അതേസമയം ഇസ്രയേലുമായി ചരിത്രപരമായ ബന്ധമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. 2500 വർഷങ്ങൾക്ക് മുമ്പ് ഇസ്രേയലിൽനിന്നാണ് യഹൂദ മതം ഇന്ത്യയിലെത്തുന്നത്. അതുകൊച്ചിയിലും മുംബയിലും കൊൽക്കത്തയിലുമൊക്കെയായി പടന്നു പിടിച്ചു. ലോകത്തിന്റെ നാനാഭാഗത്തും യഹൂദന്മാർ ആക്രമണത്തിന് ഇരയായപ്പോഴും അവരുടെ സമാധാന രാജ്യമായി ഇന്ത്യ മാറി.

ഫലസ്തീൻ പ്രശ്‌നത്തിൽ അകമഴിഞ്ഞ പിന്തുണയാണ് ഇന്ത്യ എല്ലാക്കാലത്തും നൽകിക്കൊണ്ടിരുന്നത്. അതേസമയം അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമോ എന്നതായിരുന്നു ഇന്ത്യയെ ഇസ്രയേലുമായി അടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത്. ഇന്ത്യയിലെ മുസ്ലിം ജനവിഭാഗങ്ങളുടെ വികാരവും ഇന്ത്യയെ ഇസ്രയേലിൽ നിന്ന് കൂടുതൽ അകറ്റ്. എന്നാൽ, അടുത്ത കാലത്തായി ലോകക്രമം തന്നെ മാറിമറിഞ്ഞു. പല അറബ് രാഷ്ട്രങ്ങൾ പോലും ബദ്ധശത്രുവായ ഇസ്രയേലുമായി സഹകരിക്കാൻ തുടങ്ങി. അമേരിക്ക ഒരേ സമയം ഇസ്രയേലിന്റെയും സൗദി അറേബ്യയുടെയും ഉറ്റ സുഹൃത്തായി മാറുകയും ചെയ്തു. ഇതേ മാതൃക പിന്തുടർന്നാകും ഇന്ത്യ ഇസ്രയേലുമായി കൂട്ടുകൂടുക.

ഇതുവരെ ഐക്യരാഷ്ട്ര സഭയിൽ പോലും ഫലസ്തീൻ വിഷയത്തിൽ ഇസ്രയേലിന് എതിരായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാൽ 2015ൽ യു.എൻ. മനുഷ്യാവകാശ സമിതിയിൽ ഇസ്രയേലിന് എതിരായി കൊണ്ടുവന്ന പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ചരിത്രവും ഇന്ത്യയ്ക്കുണ്ട്. അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാതെയുള്ള സൗഹൃദമാണ് ഇസ്രയേലുമായി ഇന്ത്യ ആഗ്രഹിക്കുന്നത്.

1950ൽ ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചുവെങ്കിലും 1992ൽ മാത്രമാണ് നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. നിരവധി ഉന്നതതല സന്ദർശനങ്ങൾ നരസിംഹറാവു സർക്കാരിന്റെ കാലഘട്ടം മുതലേ നടന്നിട്ടുണ്ട്. 2006ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചിട്ടുണ്ട്. 2014ൽ ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യഹുവും ഐക്യരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് കൂടിക്കാഴ്ച നടത്തി. 2015ൽ ഇന്ത്യൻ പ്രസിഡന്റ് മുഖർജി ഇസ്രയേൽ സന്ദർശിച്ചു. 2016ൽ ഇസ്രയേൽ പ്രസിഡന്റ് ഇന്ത്യയിലെത്തി. അനുദിനം ശക്തിപ്പെടുന്ന ഇന്ത്യ - ഇസ്രയേൽ ബന്ധത്തിന്റെ ഗതിയെയാണ് ഇത് കാണിക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് മോദി ഇസ്രയേലിൽ എത്തിയത്.

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ പ്രതിരോധ സാമഗ്രികൾ നൽകുന്ന രണ്ടാമത്തെ രാജ്യമാണ് ഇസ്രയേൽ. ഇന്ത്യൻ കമാൻഡോ വിഭാഗങ്ങൾക്ക് പരിശീലനം നൽകുന്നതും ഇസ്രയേലാണ്. ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട സഹായി ആണ് ഈ ചെറുരാജ്യം.
ഇരുരാജ്യങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങൾ വിവരങ്ങൾ കൈമാറി അടുത്ത് സഹകരിക്കുന്നുമുണ്ട്. പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായ കാശ്മീർ - പാക്കിസ്ഥാൻ വിഷയങ്ങളിൽ ഇസ്രയേൽ ഇന്ത്യയെ പിന്തുണയ്ക്കുന്നു. അത്യാവശ്യഘട്ടത്തിലെ (ബംഗ്‌ളാദേശ് വിമോചന യുദ്ധം, കാർഷിൽ യുദ്ധം) ഉപകാരി എന്നാണ് ഇന്ത്യൻ പ്രസിഡന്റ് തന്റെ സന്ദർശനവേളയിൽ ഇസ്രയേലിനെ വിശേഷിപ്പിച്ചത്. എന്തിനേറെ പറയുന്നു, ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിലും ഇസ്രയേലിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്നാണ് പിന്നാമ്പുറ കഥ.

ചെറിയ രാജ്യമാണെങ്കിലും സാമ്പത്തിക ശേഷിയിലും സാങ്കേതിക മികവിലും വളരെ മുന്നിലാണ് ഇസ്രയേൽ. കൃഷി, ജലവിതരണം എന്നീ മേഖലകളിൽ ഇവരുടെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗിക്കുന്നു. സ്‌പേസ് - മിസൈൽ രംഗത്ത് ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടിട്ടുണ്ട്. പ്രതിരോധ രംഗത്തും ഇസ്രയേൽ ഇന്ത്യയ്ക്ക് സാങ്കേതിക വിദ്യ കൈമാറുന്നുണ്ട്. സാമ്പത്തികമായി ഇസ്രയേൽ ഇന്ത്യയുടെ ഏഴാമത്തെ വലിയ സാമ്പത്തിക പങ്കാളിയാണ്.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധവും സഹകരണവും ഊഷ്മളമാകുന്നതോടെ ഇസ്ലാമിക-ഇടതു-ലിബറൽ ലോകം എന്ന സങ്കൽപം പൂർണായും ഇ്ല്ലാതാകും. ഹിന്ദു തീവ്രവാദവും സയണിസ്റ്റ് ചിന്തകളും ഒന്നിക്കുന്നെന്ന് വിമർശകർ ചൂണ്ടിക്കാട്ടുമ്പോഴും ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദം ലോകരാഷ്ടങ്ങളും ക്രമത്തിൽതന്നെ മാറ്റം വരുത്തുമെന്നതിൽ തർക്കമില്ല.

കാലങ്ങളായി റഷ്യ ഇന്ത്യയ്‌ക്കൊപ്പമാണെന്നതും പുതിയ കൂട്ടുകെട്ടിന് പ്രതീക്ഷ നൽകുന്നതാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുട്ടിനും തമ്മലുള്ള ബന്ധവും ഇന്ത്യയ്ക്ക് ഗുണകരമാകും. അതേസമയം ട്രംപ്, മോദി, പുട്ടിൻ, നെതന്യാഹു എന്നീ ഏകാധിപതികളുടെ സൗഹൃദം ലോകക്രമത്തെ എങ്ങനെ മാറ്റിമറിക്കുമെന്നത് കത്തിരുന്ന് കാണേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP