Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നഴ്‌സിങ് പരിശീലനത്തിന്റെ പേരിൽ കൊള്ളയടിച്ചവരും കീശ വീർപ്പിച്ചവരും ഇപ്പോൾ എവിടെ? ശമ്പളം പറഞ്ഞൂ ഒരു കുടക്കീഴിൽ അണി നിരപ്പോൾ മാലാഖമാർ തിരുത്തണമെന്ന് പറയുന്നത് എന്തിന്? നഴ്‌സിങ് സമരത്തെ പിന്തുണച്ച് കത്തോലിക്കാ വൈദികന്റെ ലേഖനം: ജോയി അച്ചന് പറയാനുള്ളത്

നഴ്‌സിങ് പരിശീലനത്തിന്റെ പേരിൽ കൊള്ളയടിച്ചവരും കീശ വീർപ്പിച്ചവരും ഇപ്പോൾ എവിടെ? ശമ്പളം പറഞ്ഞൂ ഒരു കുടക്കീഴിൽ അണി നിരപ്പോൾ മാലാഖമാർ തിരുത്തണമെന്ന് പറയുന്നത് എന്തിന്? നഴ്‌സിങ് സമരത്തെ പിന്തുണച്ച് കത്തോലിക്കാ വൈദികന്റെ ലേഖനം: ജോയി അച്ചന് പറയാനുള്ളത്

ത്തോലിക്ക സഭയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കാൻ തീരുമാനമായി.എന്ന് ഇന്നലെ tv യിൽ കണ്ടു . നഴ്‌സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സഭ പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. അടുത്തമാസം കൂടുതൽ ശമ്ബള വർദ്ധന പ്രാബല്ല്യത്തിൽ വരുമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. വേതന വർദ്ധനവിന്റെ കാര്യത്തിൽ സർക്കാറിന്റെ തീരുമാനത്തിനായി കാത്തുനിൽക്കില്ലെന്നും സഭ അറിയിച്ചു. നിലവിൽ സഭയുടെ കീഴിലുള്ള ആശുപത്രികളിലടക്കം മിനിമം വേതനം ആവശ്യപ്പെട്ട് നഴ്‌സുമാർ പ്രതിഷേധത്തിലാണ്. കത്തോലിക്ക സഭയുടെ ആശുപത്രികളിൽ നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിക്കും... അത് കണ്ടപ്പോൾ മാളത്തിൽ നിന്നും പുറത്തു വന്നതല്ല.എനിക്കുമുണ്ട് ഇനി ചിലത് ചെയ്യാൻ എന്ന് ഞാൻ തിരിച്ചറിയുന്നു പ്രിയ സഹോദരീ മക്കൾ മാലാഖമാരെ.

മാലാഖമാരെന്നു നമുക്കിഷ്ടമുല്ലപ്പോൾ, അവരെ വിളിക്കുകയും അല്ലാത്തപ്പോഴൊക്കെ നാം അവരെ നമുക്ക് തോന്നിയപോലെ വിളിച്ചൂ ..ചിത്രീകരിച്ചൂ .. സാഹിത്യത്തിലും സിനിമയിലും മാധ്യമങ്ങളിലും നാം അവരെ കണ്ടതും അവരെക്കുറിച്ച് കേട്ടതിൽ ഭൂരിഭാഗവും ഇവരുടെ ജീവിതത്തിന്റെ സേവനത്തിന്റെ മഹാനീയതയല്ല. മറിച്ചു അതിന്റെ വളരെ അപൂ ർവ്വമായ വീഴ്‌ച്ചകളെയും വിഹ്വലതകളേയും പാർവ്വതീകരിക്കുന്നതാണ്. സമൂഹ മനസാക്ഷീ രൂപപ്പെടുത്തുന്ന ഈ വിദ്യാഭ്യാസ, മാധ്യമ, രാഷ്ട്രീയ കലാ സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർ ഒരു മനസാക്ഷി പരിശോധനക്ക് തയ്യാറാകണം. അല്ലാതെ ഇപ്പോൾ കിടന്നു സോഷ്യൽ മീഡിയ ട്രോളിങ് നടത്തുന്ന പലരും ആരെയുമം സഹായിക്കാനാണെന്നൊന്നും കരുതേണ്ടതില്ല.. കിട്ടിയ അവസരങ്ങളിൽ അവർ ആളാകാനും കലക്കവെള്ളത്തിൽ മീൻ പിടിക്കാനും ശ്രമിക്കുന്ന കപട ബുദ്ധിജീവികളും ധാർമ്മീകതയോന്നുമില്ലാത്ത ഫൈക് മീഡിയ വാരിയേഴ്‌സും മാത്രമാണെനും നാം തിരിച്ചറിയണം...

നഴ്‌സിങ് പരിശീലനത്തിന്റെ പേരിൽ അവരെ കൊള്ളയടിച്ചവരും കീശ വീർപ്പിച്ചവരും. ഇപ്പോൾ എവിടെ? തരംതാണ സാഹചര്യങ്ങളിൽ അവർക്ക് TRAINING കൊടുത്ത്.. കടുത്ത സാമ്പത്തീക മാനസീക പീഡനങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയും അവരെ കടത്തിവിട്ടു പലപ്പോഴും മുറിവേല്പിച്ചു വേദനിപ്പിച്ചു സേവന മേഖലകളിലേക്ക് അവരെ ഇറക്കിവിട്ടപ്പോഴും അവർക്ക് ഇക്കാലമത്രയും സഹിക്കേണ്ടി വന്നത് കണക്കെടുത്ത് തിരുത്തേണ്ടതാണ്.. ഇന്നവർ ശമ്പളം പറഞ്ഞൂ ഒരു കുടക്കിഴിൽ അണി നിരപ്പോൾ കൂലിക്കാര്യത്തിൽ മാത്രമല്ല ഈ നല്ല മാലാഖമാർ തിരുത്ത് ആവശ്യപ്പെടുന്നത് എന്ന് കൂടി നമ്മുടെ സമൂഹവും ഭരണകൂടവും ന്യായാസനങ്ങളും ഏറ്റവും കൂടുതൽ nursing സംബന്ധമായ സ്ഥാപനങ്ങളും ശുശ്രൂഷാ മേഖലകളും നടത്തുന്ന ക്രൈസ്തവ സഭയും അവരുടെ ആശ്രിത സന്ന്യാസ സഭകളും ഖേദപൂർവ്വം ഓർക്കേണ്ടതുണ്ട്... ഈ സത്യം കൂടി കണക്കിലെടുത്തില്ലെങ്കിൽ.. ശമ്പളം കൂട്ടിയാലും ഈ മേഖലയിലുള്ള പ്രശ്‌നങ്ങൾ തീരില്ല..

അവർ പരിശീലിക്കപ്പെടുന്ന ഇടങ്ങളും അവരുടെ പരിശീലകരുംഇതോടുകൂടി ശുദ്ധീകരിക്കപ്പെണം ...ഈ മാലാഖമാർ നമ്മുടെ മക്കളാണ്.. നമ്മുടെ സഹോദരിമാരാണ്.. ഈ നാടിന്റെ അഭിമാന ഭാജന ങ്ങളാണ്. ജീവിതത്തിൽ പലപ്പോഴും നമ്മൾ അവരുടെ പരിചരണം. അനുഭവിക്കുന്നവരാണ്... എപ്പോഴെങ്കിലും നമ്മൾ അവരെ ക്കുറിച്ച് ചിന്തിച്ചോ അവർക്കും കുടുംബമുണ്ട്.. മക്കളുണ്ട്.. ശരീരമുണ്ട് വേദനയുണ്ട് രോഗങ്ങളുണ്ട് എന്നൊക്കെ! സേവനകാലം കഴിഞ്ഞു റിട്ടയർ ചെയ്യുമ്പോൾ.. അതും പലരും അകാലത്തിൽ പാതി വഴിയിൽ നടുവേദനക്കാരും .. വെരിക്കോസ് രോഗികളും ഗർഭാശയ സംബന്ധമായ രോഗികളും ആയാണ് ഇറങ്ങി വരാറ്. അവർക്ക് ശിഷ്ടകാലത്ത് നല്ല പരിചരണം ആവശ്യ മുണ്ട്.. അതിനു നമ്മുക്ക് രാഷ്ട്രീയ സാമൂഹ്യനീതിന്യായ ആല്മീയ പദ്ധതികളും സ്ഥാപനങ്ങളും കർമ്മപരിപാടികളും വേണം...

അതുകൊണ്ട് നമുക്ക് ഇപ്പൊ കാട്ടിയ വീറും വാശിയും ട്രോളിങ് പോസ്റ്റ് ഇട്ട വൈദീകരും ബുദ്ധിജീവികളും, വാരിയെഴ്‌സും സിനിമാ സാഹിത്യ മാധ്യമ ജീവനക്കാരും കലാകാരന്മാരും ഒക്കെ കാതും കണ്ണും ഹൃദയവും തുറന്നു ജാഗ്രതയോടെ തിരുത്തൽ ശക്തിയായി സോഷ്യൽ മേടിയായിൽ മാത്രമല്ല നമ്മുടെ പ്രസംഗ പീഠങ്ങളിലും ക്ലാസുകളിലും സെമിനാറുകളിലും കലാ സാഹിത്യ കർമ്മ മണ്ഡലങ്ങളിലും ഈ നല്ല മാലാഖമാർക്ക് വേണ്ടി അവർ നമ്മുടെ ICU WENTILATOR കിടക്കകൾക്കരികിൽ കാവലിരിക്കുന്ന പോലെ കാവലിരിക്കാം...

(യുഎഇയിലെ ഫുജൈറ നിത്യസഹായമാതാ കത്തോലിക്കാ ദേവാലയത്തിലെ വൈദികനാണ് ലേഖകൻ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP