Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒബാമയ്‌ക്കൊപ്പമാണ് താങ്കളെ പരാമർശിച്ചത്; അമേരിക്കൻ വിപ്‌ളവത്തെ പൂർണമായും അനുകൂലിക്കുന്നു; ദശാബ്ദങ്ങൾ ഞാനും പ്രവർത്തിച്ചത് സമൂഹത്തിലെ താഴേക്കിടയിൽ ഉള്ളവർക്കുവേണ്ടി: ലോകരാജ്യങ്ങൾ നിരോധിച്ച നീഗ്രോ എന്ന വംശീയ പരാമർശത്തിന് പിന്നാലെ ലോകബാങ്ക് ടീം ലീഡറുടെ കോപം ശമിപ്പിക്കാൻ പണിപ്പെട്ട് മാപ്പപേക്ഷയുമായി മന്ത്രി സുധാകരൻ

ഒബാമയ്‌ക്കൊപ്പമാണ് താങ്കളെ പരാമർശിച്ചത്; അമേരിക്കൻ വിപ്‌ളവത്തെ പൂർണമായും അനുകൂലിക്കുന്നു; ദശാബ്ദങ്ങൾ ഞാനും പ്രവർത്തിച്ചത് സമൂഹത്തിലെ താഴേക്കിടയിൽ ഉള്ളവർക്കുവേണ്ടി: ലോകരാജ്യങ്ങൾ നിരോധിച്ച നീഗ്രോ എന്ന വംശീയ പരാമർശത്തിന് പിന്നാലെ ലോകബാങ്ക് ടീം ലീഡറുടെ കോപം ശമിപ്പിക്കാൻ പണിപ്പെട്ട് മാപ്പപേക്ഷയുമായി മന്ത്രി സുധാകരൻ

തിരുവനന്തപുരം: പ്രിയ ബെർണാഡ് അരിത്വാ.. എന്റെ പ്രസംഗത്തിൽ ആഫ്രിക്കൻ നരവംശ ശാസ്ത്രപരമായ വാക്ക് ഉപയോഗിച്ചുപോയതിൽ താഴ്മയോടെ മാപ്പുപറയുന്നു... അപമാനകരമായ തന്റെ വിവാദ പ്രസംഗത്തിൽ ലോകബാങ്ക് ടീം ലീഡർ ഡോ. ബെർണാഡ് അരിത്വയ്ക്ക് മാപ്പപേക്ഷ നൽകി മന്ത്രി ജി സുധാകരൻ. അമേരിക്കയിൽ ഉൾപ്പെടെ നിരോധിക്കപ്പെട്ട നീഗ്രോ പരാമർശം മന്ത്രി നടത്തിയതാണ് വിവാദമായത്.

അമേരിക്കയിലെ അടിമത്തത്തിനെതിരെ സംസാരിക്കുമ്പോഴാണ് താൻ ഇത്തരമൊരു പരാമർശം നടത്തിയതെന്ന് പറഞ്ഞ് തടിയൂരാനാണ് സുധാകരൻ തന്റെ കത്തിൽ ശ്രമിക്കുന്നത്. അമേരിക്കൻ വിപ്‌ളവത്തെ അനുകൂലിക്കുന്നതായും ഞാൻ താങ്കളെ അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമയ്‌ക്കൊപ്പമാണ് പരാമർശിച്ചതെന്നും മന്തി കത്തിൽ പറഞ്ഞുവയ്ക്കുന്നു. മോശം വാക്ക് പറഞ്ഞുപോയത് അറിയാതെയാണെന്നും അമേരിക്കയിലെയും ഗൾഫിലെയും ചില സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ഇതൊരു മോശം പരാമർശമാണെന്ന് മനസ്സിലാക്കിയതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

'ലോക ബാങ്കെന്നാൽ അമേരിക്കയാണെന്ന് പറഞ്ഞു തുടങ്ങിയ പ്രസംഗമാണ് മന്ത്രി സുധാകരനെ വിവാദത്തിലാക്കിയത്. അമേരിക്ക ഉണ്ടാവുന്നതിനു മുൻപേ കേരളം ഉണ്ട്. വായ്പ പിൻവലിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുകയൊന്നും വേണ്ട. കെഎസ്ടിപി പദ്ധതി ഇഴയുന്നതിനു കാരണം ലോക ബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ്. ഞാൻ മന്ത്രിയായ ശേഷം നാലു തവണ ലോക ബാങ്കിന്റെ പ്രതിനിധികൾ എന്നെ കാണാൻ വന്നു. ഇവിടുത്തെ ടീം ലീഡർ.

അയാൾ ഒരു ആഫ്രിക്കൻ അമേരിക്കനാണ്. എന്നുവച്ചാൽ ഒബാമയുടെ വംശം. അയാൾ നീഗ്രോയാണ്. നൂറ്റാണ്ടിനു മുൻപ് അടിമകളാക്കി, അമേരിക്കയിൽ കൊണ്ടു വന്നു പണിചെയ്യിപ്പിച്ചു. അടിമത്തം അവസാനിപ്പിച്ചപ്പോൾ സ്വതന്ത്രരായി. അതിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥനാണ്'.-ഇതായിരുന്നു സുധാകരന്റെ പ്രസംഗം.

അമേരിക്കയിൽ ഉൾപ്പടെ നിരോധിച്ച വാക്ക് പ്രയോഗിച്ചതിൽ മാപ്പുപറഞ്ഞാണ് മന്ത്രി കത്തെഴുതുന്നത്. താങ്കളൊരു യഥാർഥ അമേരിക്കൻ ആണെന്നും മേലിൽ ഒരിക്കലും തന്റെ പ്രസംഗത്തിൽ ഇത്തരമൊരു പദപ്രയോഗം നടത്തില്ലെന്നും മന്ത്രി പറയുന്നു. ദശാബ്ദങ്ങൾ നീണ്ട സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കു വേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്നുകൂടി ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ മാപ്പപേക്ഷ.

കഴിഞ്ഞ കുറേ വർഷങ്ങളായി കെഎസ്ടിപിയുടെ പ്രവർത്തനങ്ങളിൽ ഉണ്ടായ അഴിമതികൾ പരിശോധിക്കണമെന്നും ലോകബാങ്കിന്റെ പരിശോധന ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും സുധാകരൻ അഭ്യർത്ഥിക്കുന്നുമുണ്ട് കത്തിൽ. കേരളത്തിൽ കെഎസ്ടിപി റോഡ് നിർമ്മാണം വിലയിരുത്താനെത്തുന്ന ലോക ബാങ്ക് ടീം ലീഡർ ഡോ. ബെർണാർഡ് അരിട്വയെ ആക്ഷേപിച്ചുവെന്ന വിവാദം ഉയർന്നതോടെയാണ് മന്ത്രി ജി. സുധാകരൻ പുലിവാലു പിടിച്ചത്. കാസർകോട് നടത്തിയ ഉത്ഘാടന പ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

മന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം തർജിമയോടെ ലോകബാങ്ക് ഡൽഹി കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിനെതിരെ പരാതിക്കൊരുങ്ങുകയാണ് ലോകബാങ്ക് പ്രതിനിധികളെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് മന്ത്രി മാപ്പപേക്ഷയുമായി എത്തുന്നത്. വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞ് പുലിവാലു പിടിക്കുന്നതിൽ മുമ്പും ഏറെ പരാതികൾ സുധാകരനെതിരെ ഉയർന്നിരുന്നു. ഇതോടെ ഇപ്പോഴത്തെ വിവാദവും ആലപ്പുഴയിലെ മുതിർന്ന സി.പി.എം നേതാക്കളിൽ ഒരാളായ സുധാകരനെ കുരുക്കിൽ ചാടിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP